Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rajendra Shukla

സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ര​ക്തം സ്വീ​ക​രി​ച്ചു; നാ​ല് കു​ട്ടി​ക​ൾ​ക്ക് എ​ച്ച്ഐ​വി സ്ഥി​രീ​ക​രി​ച്ചു

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ര​ക്തം സ്വീ​ക​രി​ച്ച നാ​ല് കു​ട്ടി​ക​ൾ​ക്ക് എ​ച്ച്ഐ​വി രോ​ഗ​ബാ​ധ. യ​ശ്വ​ന്ത്റാ​വു ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന എ​ട്ടി​നും പ​ത്തി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

നാ​ല് മാ​സം മു​ൻ​പാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്നും ഇ​തി​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ര​ക്തം ന​ൽ​കി​യ​പ്പോ​ൾ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം.

ആ​ശു​പ​ത്രി​യി​ലെ ബ്ല​ഡ് ബാ​ങ്കി​ൽ നി​ന്ന് ന​ൽ​കി​യ ര​ക്ത​ത്തി​ൽ നി​ന്നാ​ണോ അ​തോ മ​റ്റു ചി​കി​ത്സാ ഉ​പ​ക​ര​ണ​ങ്ങ​ളി​ൽ നി​ന്നാ​ണോ വൈ​റ​സ് ബാ​ധ ഉ​ണ്ടാ​യ​തെ​ന്ന് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. വി​ഷ​യം വ​ള​രെ ഗൗ​ര​വ​മാ​യി കാ​ണു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി രാ​ജേ​ന്ദ്ര ശു​ക്ല അ​റി​യി​ച്ചു.

 

 

 

Latest News

Up