Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Recover

യു​വ​തി​യെ കെ​ട്ടി​ത്തൂ​ക്കി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ഫോ​ണ്‍ സ​ന്ദേ​ശ​ങ്ങ​ള്‍ വീ​ണ്ടെ​ടു​ത്ത് പോ​ലീ​സ്

കോ​​​ഴി​​​ക്കോ​​​ട്: ഒ​​​രു​​​മി​​​ച്ച് ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്യാ​​​ന്‍ വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി യു​​​വ​​​തി​​​യെ കെ​​​ട്ടി​​​ത്തൂ​​​ക്കി കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ല്‍ യു​​​വ​​​തി സൈ​​​ക്കോ​​​ള​​​ജി​​​സ്റ്റി​​​ന് അ​​​യ​​​ച്ച ശ​​​ബ്ദ​​സ​​​ന്ദേ​​​ശം പോ​​​ലീ​​​സ് ക​​​ണ്ടെ​​​ടു​​​ത്തു.

ത​​​ന്‍റെ ജീ​​​വ​​​ന് അ​​​പാ​​​യ​​​മു​​​ണ്ടെ​​​ന്നും ത​​​നി​​​ക്കെ​​​ന്തെ​​​ങ്കി​​​ലും സം​​​ഭ​​​വി​​​ച്ചാ​​​ല്‍ ഉ​​​ത്ത​​​ര​​​വാ​​​ദി വൈ​​​ശാ​​​ഖ​​​നാ​​​ണെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് യു​​​വ​​​തി സൈ​​​ക്കോ​​​ള​​​ജി​​​സ്റ്റി​​​ന് സ​​​ന്ദേ​​​ശമ​​​യ​​​ച്ച​​​ത്. ഇ​​​തു​​​ള്‍​പ്പെ​​​ടെ നി​​​ര​​​വ​​​ധി സ​​​ന്ദേ​​​ശ​​​ങ്ങ​​​ള്‍ പോ​​​ലീ​​​സ് ക​​​ണ്ടെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്.

യു​​​വ​​​തി കൊ​​​ല്ല​​​പ്പെ​​​ട്ട ദി​​​വ​​​സം രാ​​​വി​​​ലെ 9.30നാ​​​ണ് സ​​​ന്ദേ​​​ശം അ​​​യ​​​ച്ച​​​ത്. താ​​​ന്‍ ഒ​​​രി​​​ക്ക​​​ലും ജീ​​​വ​​​നൊ​​​ടു​​​ക്കി​​​ല്ലെ​​​ന്നും സ​​​ന്ദേ​​​ശ​​​ത്തി​​​ല്‍ പ​​​റ​​​യു​​​ന്നു. ഓ​​​ഫീ​​​സ് ന​​​മ്പ​​​റി​​​ലേ​​​ക്കു വ​​​ന്ന ഈ ​​​സ​​​ന്ദേ​​​ശം പി​​​ന്നീ​​​ടാ​​​ണ് ശ്ര​​​ദ്ധ​​​യി​​​ല്‍​പ്പെ​​​ട്ട​​​തെ​​​ന്നാ​​​ണ് സൈ​​​ക്കോ​​​ള​​​ജി​​​സ്റ്റി​​​ന്‍റെ മൊ​​​ഴി.

16 വ​​​യ​​​സി​​​ല്‍ നേ​​​രി​​​ട്ട പീ​​​ഡ​​​ന​​​മു​​​ള്‍​പ്പെ​​​ടെ വി​​​വ​​​രി​​​ക്കു​​​ന്ന ഡ​​​യ​​​റി​​​യു​​​ടെ ഭാ​​​ഗ​​​വും യു​​​വ​​​തി സൈ​​​ക്കോ​​​ള​​​ജി​​​സ്റ്റി​​​ന് വാ​​​ട്‌​​​സാ​​​പ്പി​​​ല്‍ അ​​​യ​​​ച്ചു കൊ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്. ഈ ​​​സ​​​ന്ദേ​​​ശ​​​ങ്ങ​​​ള്‍ അ​​​യ​​​ച്ച​​​ത് അ​​​റി​​​യാ​​​തെ​​​യാ​​​ണ് യു​​​വ​​​തി​​​യെ ഒ​​​രു​​​മി​​​ച്ച് ജീ​​​വ​​​നൊ​​​ടു​​​ക്കാ​​​മെ​​​ന്ന് പ​​​റ​​​ഞ്ഞ് വൈ​​​ശാ​​​ഖ​​​ന്‍ വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി കൊ​​​ല​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത്. പ്ര​​​തി വൈ​​​ശാ​​​ഖ​​​ന്‍ മൂ​​​ന്നുദി​​​വ​​​സം കൂ​​​ടി പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ തു​​​ട​​​രും.

Latest News

Up