National
ന്യൂഡൽഹി: ഔദ്യോഗിക വസതിയിൽനിന്ന് നോട്ടുകെട്ടുകൾ കണ്ടെത്തിയ കേസിൽ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് യശ്വന്ത് വർമയെ ഇംപീച്ച്മെന്റ് ചെയ്യാൻ ലോക്സഭ സ്പീക്കർ അന്വേഷണസമിതി രൂപീകരിച്ചതിൽ അപാകതകളൊന്നുമില്ലെന്ന് സുപ്രീംകോടതി.
അന്വേഷണസമിതി രൂപീകരിക്കുന്നതിന് സ്പീക്കർ സ്വീകരിച്ച നടപടിക്രമങ്ങൾ ചോദ്യം ചെയ്തു ജസ്റ്റീസ് വർമ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റീസുമാരായ ദീപാങ്കർ ദത്ത, എസ്.സി. ശർമ എന്നിവരുടെ കണ്ടെത്തൽ.
ഇതോടെ വർമയെ ഇംപീച്ച്മെന്റ് ചെയ്യുന്ന നടപടിയുമായി പാർലമെന്റിന് മുന്നോട്ടു പോകാം. ഹർജിയിൽ രണ്ടു ദിവസത്തെ വാദത്തിനുശേഷം കഴിഞ്ഞ എട്ടിന് വിധി പറയാൻ മാറ്റിയിരുന്നു.
Kerala
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. കട്ടിളപ്പാളി കേസിലെയും ദ്വാരപാലക കേസിലെയും ജാമ്യാപേക്ഷകളിലായിരുന്നു വിധി.
മൂന്ന് മാസമാകുന്നു അറസ്റ്റ് നടന്നിട്ടെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പോറ്റിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടത്. ഇപ്പോഴും തെളിവുകൾ ശേഖരിക്കുന്നതിനാൽ ജാമ്യം നൽകരുതെന്ന പ്രോസിക്യൂഷൻ ആവശ്യം അംഗീകരിച്ചായിരുന്നു കോടതിയുടെ നടപടി.
അതേസമയം, സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കർദാസിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിശദമായ വാദം കേൾക്കും. ശങ്കർദാസ് അബോധാവസ്ഥയിൽ ആശുപത്രിയിൽ കിടക്കുകയാണെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമാണ് അഭിഭാഷകൻ കോടതിയിൽ അറിയിച്ചത്.
ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന ഫോട്ടോയും സമർപ്പിച്ചിരുന്നു. എസ്ഐടി ശേഖരിച്ച മെഡിക്കൽ റിപ്പോർട്ടുകൾ ഇന്ന് ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ശങ്കർദാസിനെ അറസ്റ്റ് ചെയ്യാത്തതിൽ എസ്ഐടിക്കെതിരെ ഹൈക്കോടതി കഴിഞ്ഞ ദിവസം രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു
District News
മലപ്പുറം: വിവാഹാഭ്യർഥന നിരസിച്ചതിന് യുവതിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. ഇന്നലെ രാവിലെ 9.15ന് മലപ്പുറം നഗരത്തിലെ പെൻഷൻ ഭവൻ റോഡിലാണ് ആക്രമണം നടന്നത്. സംഭവശേഷം ബൈക്കിൽ രക്ഷപ്പെട്ട പ്രതിയായ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി 25കാരനായ അശ്വിനായി പോലീസ് തെരച്ചിൽ ശക്തമാക്കി.
തലയിലും കഴുത്തിലും ഇടത് കൈയിലും പുറത്തും ഗുരുതര പരിക്കേറ്റ മലപ്പുറം മുണ്ടുപറന്പ് സ്വദേശിനിയായ 28കാരി മലപ്പുറം സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. മലപ്പുറത്തെ വ്യസായ പാർക്കായ ഇൻകെൽസിറ്റിയിലെ ഓഫീസിലായിരുന്നു ഇരുവരും ജോലി ചെയ്തിരുന്നത്.
നിരവധി തവണ അശ്വിൻ യുവതിയോട് വിവാഹാഭ്യർഥന നടത്തിയെങ്കിലും നിരസിക്കുകയായിരുന്നു. ഏതാനും മാസങ്ങൾക്ക് മുന്‍പ് അശ്വിൻ മറ്റൊരു സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ചെങ്കിലും വിവാഹാഭ്യാർഥന തുടർന്നു. ശല്യം സഹിക്കാതെ വന്നതോടെ യുവതി പോലീസിൽ പരാതി നൽകുകയും ഒരാഴ്ച മുന്‍പ് പോലീസ് അശ്വിനെ സ്റ്റേഷനിൽ വിളിച്ച് വരുത്തി മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
തുടർന്നാണ് ഇന്നലെ രാവിലെ ജോലി സ്ഥലത്തേക്ക് സ്കൂട്ടറിൽ പോവുകയായിരുന്ന യുവതിയെ പെൻഷൻ ഭവൻ റോഡിൽ ബൈക്കിലെത്തിയ യുവാവ് തടഞ്ഞുനിർത്തി ബലമായി ഹെൽമെറ്റ് മാറ്റി ആക്രമിച്ചത്. ആക്രമണത്തിന് ഉപയോഗിച്ച കത്തി സംഭവ സ്ഥലത്തുനിന്ന് പോലീസ് കണ്ടെടുത്തു. സബ് ഇൻസ്പെക്ടർ എ.എം. യാസിറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഭാരതീയ ന്യായസംഹിത നിയമപ്രകാരം തടഞ്ഞ് വയ്ക്കുക, ആയുധം ഉപയോഗിച്ച് പരിക്കേൽപ്പിക്കുക, വധശ്രമം വകുപ്പുകൾ പ്രകാരമാണ് യുവാവിനെതിരേ കേസെടുത്തിട്ടുള്ളത്.
രക്ഷിതാക്കളുമായി പിണങ്ങിയിറങ്ങിയപെണ്കുട്ടിയെ പീഡിപ്പിച്ച യുവാക്കള്‍ അറസ്റ്റില്‍
കോഴിക്കോട്: രക്ഷിതാക്കളുമായി പിണങ്ങി വീടുവിട്ടിറങ്ങിയ പതിനാറുവയസുകാരിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്കി പീഡിപ്പിച്ച കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍.
കോഴിക്കോട് കൈതപ്പൊയില്‍ സ്വദേശി ചീനിപറമ്പില്‍ മുഹമ്മദ് സാലി (45), പുതുപ്പാടി വരുതിന്കാലായില് സബീറലി (41) എന്നിവരാണ് പിടിയിലായത്. പെരിന്തല്‍മണ്ണ സ്വദേശിനിയായ കുട്ടിയാണ് അതിക്രമത്തിന് ഇരയായത്. ഡിസംബര്‍ 20ന് രക്ഷിതാക്കളുമായി പിണങ്ങി വീട് വിട്ടിറങ്ങിയ കുട്ടി കോഴിക്കോട്ടേക്കാണ് ബസ് കയറിയത്.
പുലര്‍ച്ചെ രണ്ടിന് പെണ്‍കുട്ടിയെ ബീച്ചില്‍ കണ്ട യുവാക്കള്‍ താമസസൗകര്യവും ഭക്ഷണവും നല്‍കാമെന്ന് പറഞ്ഞ് ഫ്ളാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഫ്ളാറ്റില്‍ ഉണ്ടായിരുന്ന മറ്റു രണ്ടുപേര്‍ കുട്ടിക്ക് മയക്കുമരുന്ന് നല്‍കുകയും പീഡിപ്പിക്കുകയുമായിരുന്നു. പിന്നീട് 4,000 രൂപ നല്കി പ്രതികള്‍ കുട്ടിയെ കോഴിക്കോട് ബീച്ചില്‍ ഇറക്കിവിടുകയായിരുന്നു.
ഇതിനിടെ കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ ബീച്ചില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. പിന്നീടാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. സബീറലിക്കും മുഹമ്മദ് സാലിക്കും പെണ്‍കുട്ടിയെ എത്തിച്ചുനല്‍കിയ രണ്ട് ആളുകള്‍ കൂടി കേസില്‍ പ്രതികളാണ്. ഇവര്‍ക്കുവേണ്ടി അന്വേഷണം പുരോഗമിക്കുകയാണെന്ന് ടൗണ്‍ എസിപി പറഞ്ഞു.
Kerala
കൊച്ചി: വയനാട് തുരങ്ക പാത നിര്‍മാണം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. വയനാട് പ്രകൃതി സംരക്ഷണ സമിതി നല്കിയ ഹര്‍ജിയാണ് തള്ളിയത്.
തുരങ്ക പാത നിർമാണവുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങളിൽ ഒരു വീഴ്ചയുമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. എല്ലാ അനുമതികളും പൂർത്തിയാക്കിയാണ് നിർമ്മാണം തുടങ്ങിയതെന്നും ഹൈക്കോടതി അറിയിച്ചു.
പാരിസ്ഥിതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്. ഈ വർഷം ഓഗസ്റ്റിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ തുരങ്കര പാതയുടെ നിര്‍മാണ ഉദ്ഘാടനം നിർവഹിച്ചത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം മുൻ കമ്മീഷ്ണറും പ്രസിഡന്റുമായ എൻ. വാസുവിന്റെ ജാമ്യാപേക്ഷ തള്ളി. കൊല്ലം വിജിലൻസ് കോടതി ആണ് ജാമ്യാപേക്ഷ തള്ളിയത്.
കട്ടിളപ്പാളി കേസിൽ എൻ.വാസു മൂന്നാം പ്രതിയാണ്. 2019ൽ ദേവസ്വം കമ്മീഷണറായിരുന്ന വാസുവിന്റെ ശുപാർശയിലാണ് കട്ടിളപ്പാളിയിലെ സ്വർണം ചെമ്പെന്ന് രേഖപ്പെടുത്തിയതെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.
പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് വാസുവിന് ജാമ്യം അനുവദിക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു. ഇതോടെ വാസു ജയിലിൽ തുടരും.
Kerala
ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് സമർപ്പിക്കപ്പെട്ട നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന തുടരുമ്പോൾ ആലപ്പുഴ നഗരസഭയിൽ ബിജെപിക്ക് തിരിച്ചടി. വാടയ്ക്കൽ വാർഡിലെ സ്ഥാനാർഥി കെ.കെ. പൊന്നപ്പന്റെ പത്രിക തള്ളി.
മുൻപ് തെരഞ്ഞെടുപ്പിൽ മത്സരിച്ചതിന്റെ കണക്കുകളും രേഖകളും ഹാജരാക്കാതിരുന്നതിനാലാണ് പത്രിക തള്ളിയത്. ഇവിടെ ബിജെപിക്ക് ഡമ്മി സ്ഥാനാർഥികളില്ല.
എറണാകുളത്തും കൽപ്പറ്റയിലും യുഡിഎഫ് സ്ഥാനാർഥിയുടെ പത്രിക തള്ളിയിരുന്നു. എറണാകുളം ജില്ലാ പഞ്ചായത്തിലേയ്ക്ക് കടമക്കുടി ഡിവിഷനിൽ നിന്ന് മത്സരിക്കുന്ന എൽസി ജോർജിന്റെ പത്രികയാണ് തള്ളിയത്. കൽപ്പറ്റ നഗരസഭയിൽ യുഡിഎഫിന്റെ ചെയർമാൻ സ്ഥാനാർഥിയാകേണ്ടിയിരുന്ന കെ. ജി. രിവീന്ദ്രന്റെ പത്രികയാണ് തള്ളിയത്.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് സമർപ്പിക്കപ്പെട്ട നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന തുടരുമ്പോൾ കൽപ്പറ്റ നഗരസഭയിലും യുഡിഎഫിന് തിരിച്ചടി. ചെയർമാൻ സ്ഥാനാർഥിയാകേണ്ടിയിരുന്ന കെ. ജി. രിവീന്ദ്രന്റെ പത്രിക തള്ളി.
23-ാം വാർഡിയെ സ്ഥാനാർഥിയായിരുന്നു രവീന്ദ്രൻ. പിഴ അടക്കാത്തതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പത്രിക തള്ളിയത്. ഡമ്മി സ്ഥാനാർഥിയായ പ്രഭാകരന്റെ പത്രിക സ്വീകരിച്ചിട്ടുണ്ട്.
എറണാകുളത്തും യുഡിഎഫ് സ്ഥാനാർഥിയുടെ പത്രിക തള്ളിയിരുന്നു. നിലവിലെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജിന്റെ പത്രികയാണ് തള്ളിപ്പോയത്. ജില്ലാ പഞ്ചായത്ത്
കടമക്കുടി ഡിവിഷനിലെ കോൺഗ്രസ് സ്ഥാനാർഥിയായിരുന്നു എൽസി. പത്രിക പൂരിപ്പിച്ചതിലെ പിഴവാണ് തള്ളാൻ കാരണം.
എൽസിയെ നിര്‍ദേശിച്ച് പത്രികയിൽ ഒപ്പിട്ടത് ഡിവിഷന് പുറത്തുള്ള വോട്ടറാണ്. ഇവര്‍ നൽകിയ മൂന്ന് സെറ്റ് പത്രികകളിലും പുറമേ നിന്നുള്ള വോട്ടര്‍മാരാണ് നിര്‍ദേശിച്ചുകൊണ്ട് ഒപ്പിട്ടിരിക്കുന്നത്. ഇതാണ് പത്രിക തള്ളാൻ കാരണം.