Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Resolve

ഭിന്നശേഷി സംവരണം: അധ്യാപകര്‍ക്കുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ ശ്രമിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

കോട്ടയം: ഭിന്നശേഷി സംവരണ വിഷയത്തില്‍ അധ്യാപകര്‍ക്കുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. എന്‍എസ്എസിനു അനുകൂലമായ വിധി എല്ലാവര്‍ക്കും ബാധകമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കോടതിവിധിയില്‍ മാനേജ്‌മെന്‍റ് വേണ്ടവിധം കേസ് ശ്രദ്ധിച്ചില്ലെന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി അധ്യാപക സംഘടനകളുടെയും മാനേജുമെന്‍റിന്‍റെയും പ്രതിനിധികളുടെ യോഗം വിളിച്ചിരുന്നു. കേസ് കോടതിയിലേക്ക് പോയ സാഹചര്യത്തില്‍ എന്‍എസ്എസിനു അനുകൂലമായ വിധി എല്ലാവര്‍ക്കും ബാധകമാക്കാന്‍ മാനേജ്‌മെന്‍റും അധ്യാപകരും കോടതിയില്‍ കക്ഷിചേരുവാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വേണ്ടരീതിയില്‍ ശ്രദ്ധചെലുത്തുവാന്‍ മാനേജ്‌മെന്‍റുകള്‍ ശ്രമിച്ചില്ല.

സംസ്ഥാനത്ത് ഹൈക്കോടതിയുടെ ഉത്തരവാണ് നാലുശതമാനം ഭിന്നശേഷിക്കാര്‍ക്കു നിയമനം നടത്തിയതിനുശേഷമേ എയ്ഡഡ് മാനേജ്‌മെന്‍റ് ഓപ്പണ്‍ വേക്കന്‍സിയില്‍ നടത്താവു എന്നുള്ളത്. കോടതി വിധിപറഞ്ഞ അവസരത്തില്‍ ആര്‍ക്കൊക്കെയാണു മുന്‍ഗണ കൊടുക്കേണ്ടതെന്നും ഹൈക്കോടതി പറഞ്ഞിട്ടുണ്ട്. ഓരോ പരിമിധിയിലുള്ളവരെ സംബന്ധിച്ചും വ്യക്തമാക്കിയിട്ടുണ്ട്.

കോടതി പറഞ്ഞതുപോലെയുള്ള സീനിയോരിറ്റിയുള്ള അധ്യാപകരെ ലഭിക്കുന്നില്ലെന്ന മാനേജ്‌മെന്‍റ് പറയുന്നതു ശരിയാണ്. ഭിന്നശേഷിക്കാരായ അധ്യാപകരെ കിട്ടാതെ വന്നാല്‍ ഒരു വര്‍ഷക്കാലം കാത്തിരിക്കാനാണു കോടതി പറഞ്ഞിരിക്കുന്നത്. ഒരു വര്‍ഷം താല്‍കാലികമായി അധ്യാപകരെ നിയമിക്കുന്നതിനുള്ള അവകാശം ഉണ്ടായിരിക്കും. ഈ അധ്യാപകര്‍ക്കു അനുകുല്യങ്ങള്‍ നല്കും. ഇതു ഗവണ്‍മെന്‍റ് എടുത്ത തീരുമാനമല്ലെന്നും മന്ത്രി പറഞ്ഞു.

കോര്‍പറേറ്റ് മാനേജ്‌മെന്‍റും സിംഗിള്‍ മാനേജ്‌മെന്‍റും ഈ കേസ് വേണ്ടവിധം ശ്രദ്ധിച്ചില്ല. കോടതിവിധി വന്നതോടെ ഭിന്നശേഷിക്കാര്‍ക്കു നിയമനം കൊടുക്കാതെ പറ്റില്ല. അതിനുശേഷമാണ് എന്‍എസ്എസ് സുപ്രീംകോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. ഈ പരാതിയില്‍ ഗവണ്‍മെന്‍റ് അനുകൂലമായ നിലപാട് സ്വീകരിച്ചു. അതിനുശേഷം സര്‍ക്കാര്‍ നിയമോപദേശം തേടി. നിരവധി കേസുകള്‍ ഉള്ളതിനാല്‍ ഇതു എന്‍എസ്എസിനു മാത്രം ബാധതകമാണെന്ന് നിയമോപദേശം വന്നിരുന്നു.

അതിനുശേഷം മുഖ്യമന്ത്രി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേര്‍ത്തു പറഞ്ഞു. എന്‍എസ്എസിന്‍റെ വിധി മറ്റു മാനേജ്‌മെന്‍റുകള്‍ക്കും ബാധകമാക്കാന്‍ അഫഡവിറ്റ് നല്കാന്‍ ആവശ്യപ്പെട്ടു. ഇതിനുസരിച്ചു അഫിയവിറ്റ് ഫയൽ ചെയ്തപ്പോള്‍ 400 അധ്യാപകരും 10 താഴെയുള്ള മാനേജ്‌മെന്‍റും തങ്ങളുടെ ഭഗം കൂടി കേട്ടതിനുശേഷം അന്തിമതീരുമാനം എടുക്കാവുമെന്ന് പറഞ്ഞ് എസ്എല്‍പി ഫയല്‍ ചെയ്തു. തുടര്‍ന്നു സുപ്രീം കോടതി രണ്ടു തവണ കേസ് മാറ്റിവച്ചിരിക്കുകയാണ്.

താമസിക്കാതെ തന്നെ വിഷയത്തിനു പരിഹാരം കാണണമെന്ന് സുപ്രീം കോടതിയില്‍ വാദിക്കുന്നവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥനത്തെ അഡ്വക്കേറ്റ് ജനറലിനോടും നിയമപദേശം വാങ്ങിയിട്ടുണ്ട്. ഇവരെ എങ്ങനെ സഹായിക്കാന്‍ കഴിയുമെന്ന കാര്യം സര്‍ക്കാരിന്‍റെ സജീവ പരിഗണനയിലാണ്. സര്‍ക്കാര്‍ തുറന്ന മനസോടെയാണ് ഇക്കാര്യത്തെ കാണുന്നത്. എല്ലാവരും ഒരുമിച്ചു നിന്നിരുന്നെങ്കിലും മാനേജ്‌മെന്റുകളുടെ ബുദ്ധിമുട്ട് കോടതിയെ ബോധ്യപ്പെടുത്താമായിരുന്നുവെന്നും ശിവന്‍കുട്ടി പറഞ്ഞു.

Latest News

Up