Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Restore Humanity

Pathanamthitta

മ​നു​ഷ്യ​ത്വം വീ​ണ്ടെ​ടു​ക്കാ​ൻ മ​ന​സ​ലി​വ് ഉ​ണ്ടാ​ക​ണം: മാ​ർ ബ​ർ​ണ​ബാ​സ്

റാന്നി: മ​നു​ഷ്യ​ത്വം ന​ഷ്ട​പ്പെ​ട്ട ലോ​ക​ത്തു മ​ന​സ​ലി​വു​ള്ള​വ​രാ​യി നാം ​ജീ​വി​ക്ക​ണ​മെ​ന്ന് മാ​ർ​ത്തോ​മ്മാ സ​ഭ റാ​ന്നി - നി​ല​യ്ക്ക​ൽ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​ജോ​സ​ഫ് മാ​ർ ബ​ർ​ണ​ബാ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത. റാ​ന്നി - നി​ല​യ്ക്ക​ൽ ഭ​ദ്രാ​സ​ന ന​വ​ദ​ർ​ശ​ന സം​ഗ​മ​ത്തി​ൽ അ​ധ്യ​ക്ഷ പ്ര​സം​ഗം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​ഭാ​ഗി​യ​ത​യു​ടെ പേ​രി​ൽ മാ​റ്റി​നി​ർ​ത്തി​യ​വ​രെ ചേ​ർ​ത്തു​പി​ടി​ക്കാ​നും ആ​ള​ത്വ​ത്തി​ന്‍റെ​പൂ​ർ​ണ​ത​യി​ലേ​ക്ക് ന​യി​ക്കാ​നും സ​ഭ​ക​ൾ ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ന്‍റോ ആ​ന്‍റ​ണി​എം​പി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സു​വി​ശേ​ഷ​ക​ൻ പു​ഷ്പ​രാ​ജ്ധ്യാ​ന പ്ര​സം​ഗം ന​ട​ത്തി. ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ.​തോ​മ​സ് കോ​ശി പ​ന​ച്ച​മൂ​ട്ടി​ൽ, ട്ര​ഷ​റ​ർ അ​നു ഫി​ലി​പ്പ്, ബി​ഷ​പ്പ്സ് സെ​ക്ര​ട്ട​റി റ​വ.​ഡോ.​അ​രു​ൺ തോ​മ​സ്, സ​ഭാ കൗ​ൺ​സി​ൽ അം​ഗം പ്ര​ഫ.​കെ.​സി.​സ​ഖ​റി​യ, മാ​ർ​ത്തോ​മ്മാ ദ​ളി​ത് ഫോ​റം സെ​ക്ര​ട്ട​റി മ​നോ​ജ് മാ​ത്യു വെ​ള്ള​പ്പാ​റ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ മ​നോ​ജ് ജോ​ർ​ജ്, രാ​ജു തേ​ക്ക​ട​യി​ൽ, റെ​ഞ്ചി പ​താ​ലി​ൽ, ജോ​ൺ ശാ​മു​വേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തു​ട​ർ​ന്നു ന​ട​ന്ന ക​ലാ​സ​ന്ധ്യ​യി​ൽ വാ​ദ്യോ​പ​ക​ര​ണ സം​ഗീ​ത മേ​ള, ല​ഘു നാ​ട​ക​ങ്ങ​ൾ, നാ​ട​ൻ​പാ​ട്ടു​ക​ൾ, നൃ​ത്തം, കോ​ൽ​ക്ക​ളി, ജ​ന​കീ​യ ഗാ​ന​ങ്ങ​ൾ എ​ന്നി​വ അ​വ​ത​രി​പ്പി​ച്ചു. വി​വി​ധ ഇ​ട​വ​ക​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ​യും ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളു​ടെ​യും വി​പ​ണ​ന മേ​ള​യും ന​ട​ന്ന

Latest News

Up