Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Roadside

റോ​ഡ​രി​കി​ലെ പ​റ​മ്പി​ല്‍ ക​ഞ്ചാ​വ് ചെ​ടി​ക​ള്‍; ഇ​വ വേ​രോ​ടെ പി​ഴു​തെ​ടു​ത്ത് വ​ട​ക​ര സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി

കോ​ഴി​ക്കോ​ട്: റോ​ഡ​രി​കി​ലെ പ​റ​മ്പി​ല്‍ ക​ഞ്ചാ​വ് ചെ​ടി​ക​ള്‍ ക​ണ്ടെ​ത്തി. വ​ട​ക​ര സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തെ കാ​ടു​പി​ടി​ച്ച് കി​ട​ക്കു​ന്ന പ​റ​മ്പി​ലാ​ണ് ക​ഞ്ചാ​വ് ചെ​ടി​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. ഇവ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട് സം​ശ​യം തോ​ന്നി​യ നാ​ട്ടു​കാ​ർ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​ത് ക​ഞ്ചാ​വ് ചെ​ടി​യാ​ണെ​ന്ന് ഉ​റ​പ്പി​ച്ചു. ഇ​വ വേ​രോ​ടെ പി​ഴു​തെ​ടു​ത്ത് വ​ട​ക​ര സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി. ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന പ​റ​മ്പ് നി​ക​ത്തു​ന്ന​തി​നാ​യി കു​റ​ച്ച് ദി​വ​സം മു​ന്‍​പ് ഇ​വി​ടെ മ​ണ്ണി​ട്ട് നി​ക​ത്തി​യി​രു​ന്നു.

ഈ ​മ​ണ്ണി​ല്‍ വേ​റെ​യും ചെ​ടി​ക​ള്‍ വ​ള​ര്‍​ന്നി​ട്ടു​ണ്ട്. ഈ ​കൂ​ട്ട​ത്തി​ലാ​ണ് ക​ഞ്ചാ​വ് ചെ​ടി​യും മു​ള​ച്ച​ത്. മ​ണ്ണി​ലു​ണ്ടാ​യി​രു​ന്ന വി​ത്ത് മു​ള​ച്ച് ചെ​ടി​യാ​യ​താ​കു​മെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. കൂ​ടു​ത​ൽ ക​ഞ്ചാ​വ് ചെ​ടി​യു​ണ്ടോ​യെ​ന്ന് അ​റി​യാ​ൻ സ​മീ​പ​ത്തെ​ല്ലാം പ​രി​ശോ​ധ​ന ന​ട​ത്തി. എ​ന്നാ​ൽ ക​ഞ്ചാ​വ് ചെ​ടി​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല.

Latest News

Up