Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sathish Kumar Singh

മ​ഹ​ത്താ​യ വി​ജ​യം; രാം​ഗ​ഡി​ലെ സ്ഥാ​നാ​ർ​ഥി​യെ അ​ഭി​ന​ന്ദി​ച്ച് മാ​യാ​വ​തി

ല​ക്നോ: ബി​ഹാ​ർ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച ഏ​ക ബി​എ​സ്പി സ്ഥാ​നാ​ർ​ഥി​യെ അ​ഭി​ന​ന്ദി​ച്ച് പാ​ർ​ട്ടി അ​ധ്യ​ക്ഷ മാ​യാ​വ​തി. രാം​ഗ​ഡ് മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് വി​ജ​യി​ച്ച സ​തീ​ഷ് കു​മാ​ർ സിം​ഗി​നെ ആ​ണ് മാ​യാ​വ​തി അ​ഭി​ന​ന്ദി​ച്ച​ത്.

"മ​ഹ​ത്താ​യ വി​ജ​യ​മാ​ണ് രാം​ഗ​ഡി​ലേ​ത്. അ​ർ​ഹി​ച്ച വി​ജ​യ​മാ​ണ് സ​തീ​ഷ് സ്വ​ന്ത​മാ​ക്കി​യ​ത്. ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ക. ഈ ​വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ​വ​ർ​ക്കും ന​ന്ദി പ​റ​യു​ന്നു.'- മാ​യാ​വ​തി പ​റ​ഞ്ഞു.

"ഭ​ര​ണ​പ​ക്ഷ​വും പ്ര​തി​പ​ക്ഷ​വും ഒ​രു പോ​ലെ ബി​എ​സ്പി​യെ തോ​ൽ​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു. വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കു​ന്ന സ​മ​യ​ത്തും ഇ​ത് അ​വ​ർ ആ​വ​ർ​ത്തി​ച്ചു. പ​ക്ഷെ ജ​ന​ങ്ങ​ൾ ബി​എ​സ്പി​ക്കൊ​പ്പ​മാ​യി​രു​ന്നു. അ​തു​കൊ​ണ്ട് ത​ന്നെ ഈ ​വി​ജ​യം വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട ഒ​ന്നാ​ണ്.'-​മാ​യാ​വ​തി കൂ​ട്ടി​ച്ചേ​ർ​ത്തു.

രാം​ഗ​ഡ് മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് 30 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് സ​തീ​ഷ് കു​മാ​ർ സിം​ഗ് വി​ജ​യി​ച്ച​ത്. 72,689 വോ​ട്ടാ​ണ് സ​തീ​ഷ് സിം​ഗി​ന് ല​ഭി​ച്ച​ത്. ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ ബി​ജെ​പി​യു​ടെ അ​ശോ​ക് കു​മാ​ർ സിം​ഗി​ന് 72,659 വോ​ട്ടാ​ണ് ല​ഭി​ച്ച​ത്. മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ ആ​ർ​ജെ​ഡി​യു​ടെ അ​ജി​ത് കു​മാ​ർ 41,480 വോ​ട്ടാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്.

Latest News

Up