Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Secretary

കേ​ര​ള​ത്തോ​ട് അ​വ​ഗ​ണ​ന മാ​ത്രം; യു​ദ്ധ​പ്ര​ഖ്യാ​പ​ന​മാ​ണ് കേ​ന്ദ്രം ന​ട​ത്തി​യ​ത്: എം.​വി. ഗോ​വി​ന്ദ​ന്‍

തി​രു​വ​ന​ന്ത​പു​രം: മൂ​ന്നാം മോ​ദി സ​ർ​ക്കാ​രി​ന്‍റെ മൂ​ന്നാം ബ​ജ​റ്റി​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. ബ​ജ​റ്റി​ല്‍ കേ​ര​ള​ത്തോ​ട് അ​വ​ഗ​ണ​ന മാ​ത്ര​മാ​ണ് ഉ​ണ്ടാ​യ​തെ​ന്നും കേ​ര​ള​ത്തോ​ട് കേ​ന്ദ്രം യു​ദ്ധ​പ്ര​ഖ്യാ​പ​ന​മാ​ണ് ന​ട​ത്തി​യ​തെ​ന്നും ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞു.

ബ​ജ​റ്റി​ലെ അ​വ​ഗ​ണ​ന​യ്ക്കെ​തി​രെ വ​ലി​യ പ്ര​തി​ഷേ​ധം ഉ​യ​രു​മെ​ന്നും കേ​ന്ദ്ര അ​വ​ഗ​ണ​ന ജാ​ഥ​യി​ലൂ​ടെ ജ​ന​ങ്ങ​ളോ​ട് വി​ശ​ദീ​ക​രി​ക്കു​മെ​ന്നും ഗോ​വി​ന്ദ​ന്‍ വ്യ​ക്ത​മാ​ക്കി.​ കേ​ര​ളം ഒ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ല്ല എ​ന്ന പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ വാ​ദം പ​ച്ച​ക്ക​ള​ള​മാ​ണെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

എ​യിം​സ് ഉ​ള്‍​പ്പെ​ടെ 29 ആ​വ​ശ്യ​ങ്ങ​ള്‍ കേ​ര​ളം കേ​ന്ദ്ര​ത്തി​ന് മു​ന്നി​ല്‍​വ​ച്ചി​രു​ന്നു. അ​തി​വേ​ഗ റെ​യി​ല്‍ പ​ദ്ധ​തി ഇ​ല്ലാ​ത്ത​തി​ല്‍ ഇ. ​ശ്രീ​ധ​ര​ന്‍ ത​ന്നെ നി​രാ​ശ പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ശ്രീ​ധ​ര​ന്‍ പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​ക്ക് കേ​ന്ദ്ര അ​നു​മ​തി ഇ​ല്ലെ​ന്ന് നേ​ര​ത്തെ അ​റി​യാ​മാ​യി​രു​ന്നു.

ആ​ര്‍​ആ​ര്‍​ടി​എ​സ് പ​ദ്ധ​തി​യു​മാ​യി സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ടു​പോ​കും. അ​തി​നും കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കാ​ന്‍ സാ​ധ്യ​ത​യി​ല്ല. ഇ​ട​തു​പ​ക്ഷ ബ​ദ​ലി​നെ ഉ​പ​രോ​ധം തീ​ര്‍​ത്ത് ത​ക​ര്‍​ക്കാ​നാ​ണ് മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ ശ്ര​മ​മെ​ന്നും ന​വ​കേ​ര​ള​മെ​ന്ന ല​ക്ഷ്യ​വു​മാ​യി സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ടു​പോ​കു​മെ​ന്നും ഗോ​വി​ന്ദ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

District News

നെ​ല്ലി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ല്‍ സെ​ക്ര​ട്ട​റി​ക്കും അ​സി. സെ​ക്ര​ട്ട​റി​ക്കും നേ​രെ കൈ​യേ​റ്റം

കോ​ത​മം​ഗ​ലം: നെ​ല്ലി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ല്‍ സെ​ക്ര​ട്ട​റി​ക്കും അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​ക്കും നേ​രെ കൈ​യേ​റ്റം. റോ​ഡ​രി​കി​ലെ കെ​ട്ടി​ട നി​ര്‍​മാ​ണ​ത്തി​ലെ കൈ​യേ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​യി​ല്‍ കോ​ട​തി നി​ര്‍​ദേ​ശ​പ്ര​കാ​രം നോ​ട്ടീ​സ് കൈ​പ്പ​റ്റാ​ന്‍ എ​ത്തി​യ പ​രാ​തി​ക്കാ​ര​ന്‍ ആ​ണ് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കും അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​ക്കും നേ​രെ അ​സ​ഭ്യം ചൊ​രി​ഞ്ഞ് കൈ​യേ​റ്റം ചെ​യ്ത​ത്.

പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഇ.​എം. അ​സീ​സ്, അ​സി. സെ​ക്ര​ട്ട​റി സി. ​അ​രു​ണ്‍ എ​ന്നി​വ​രു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് നെ​ല്ലി​ക്കു​ഴി ചാ​ല​ങ്ക​ല്‍ ഷാ​ഹു​ല്‍ (43) നെ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.50 ഓ​ടെ​യാ​ണ് സം​ഭ​വം. റോ​ഡ് കൈ​യേ​റി മ​ദ്ര​സ കെ​ട്ടി​ട​ത്തി​നാ​യി അ​ന​ധി​കൃ​ത നി​ര്‍​മാ​ണം ന​ട​ത്തു​ന്ന​താ​യി ഷാ​ഹു​ലാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. പ​രാ​തി​യി​ല്‍ ഹൈ​ക്കോ​ട​തി​യി​ല്‍ കേ​സ് നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്.

ഇ​ക്കാ​ര്യ​ത്തി​ല്‍ ഇ​രു​ക​ക്ഷി​ക​ളേ​യും എ​ട്ടി​ന് ഹി​യ​റിം​ഗി​ന് വി​ളി​ക്കാ​ന്‍ കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. ഇ​തു​പ്ര​കാ​രം പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ ഷാ​ഹു​ലി​ന് നോ​ട്ടീ​സ് ന​ല്‍​കാ​ന്‍ വീ​ട്ടി​ല്‍ എ​ത്തി​യെ​ങ്കി​ലും കൈ​പ്പ​റ്റി​യി​ല്ല. ഓ​ഫീ​സി​ല്‍ നേ​രി​ട്ടെ​ത്തി കൈ​പ്പ​റ്റി​ക്കൊ​ള്ളാ​മെ​ന്ന് പ​റ​ഞ്ഞു. നോ​ട്ടീ​സ് കൈ​പ്പ​റ്റാ​നാ​യി പ​ഞ്ചാ​യ​ത്തി​ല്‍ എ​ത്തി​യ അ​വ​സ​ര​ത്തി​ലാ​ണ് അ​ക്ര​മം അ​ര​ങ്ങേ​റി​യ​ത്. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് ജീ​വ​ന​ക്കാ​ര്‍ ഷാ​ഹു​ലി​നെ പി​ടി​ച്ചു​വ​ച്ച് പോ​ലീ​സി​നെ ഏ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Kerala

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ര്‍​ക്ക് സം​ര​ക്ഷ​ണ​മൊ​രു​ക്കി ഹൈ​ക്കോ​ട​തി

കൊ​ച്ചി: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ര്‍ അ​വ​രു​ടെ നി​യ​മ​പ​ര​മാ​യ ചു​മ​ത​ല​ക​ള്‍ നി​ര്‍​വ​ഹി​ക്കു​ന്ന​തി​നി​ടെ നേ​രി​ടു​ന്ന സ​മ്മ​ര്‍​ദ​ങ്ങ​ള്‍​ക്കും ഭീ​ഷ​ണി​ക​ള്‍​ക്കും സം​ര​ക്ഷ​ണ​മൊ​രു​ക്കി ഹൈ​ക്കോ​ട​തി. പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ക്കു​ന്ന ബോ​ര്‍​ഡു​ക​ള്‍, ബാ​ന​റു​ക​ള്‍, കൊ​ടി​ക​ള്‍ തു​ട​ങ്ങി​യ​വ നീ​ക്കം ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സെ​ക്ര​ട്ട​റി​മാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന സ​ഹാ​യ​ങ്ങ​ള്‍ പോ​ലീ​സ് ഉ​ള്‍​പ്പെ​ടെ എ​ല്ലാ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രും അ​ടി​യ​ന്ത​ര​മാ​യി ന​ല്‍​ക​ണ​മെ​ന്ന് കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി.

സെ​ക്ര​ട്ട​റി​മാ​രു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ അ​വ​ഗ​ണി​ക്കു​ക​യോ വൈ​കി​ക്കു​ക​യോ ചെ​യ്യു​ന്ന​ത് ഗൗ​ര​വ​മാ​യ നി​യ​മ​ലം​ഘ​ന​മാ​യി ക​ണ​ക്കാ​ക്കു​മെ​ന്നും കോ​ട​തി മു​ന്ന​റി​യി​പ്പ് ന​ല്‍​കി. നി​യ​മാ​നു​സൃ​ത​മാ​യി ചു​മ​ത​ല നി​ര്‍​വ​ഹി​ക്കു​ന്ന​തി​നി​ടെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​രെ വ്യ​ക്തി​പ​ര​മാ​യി ഉ​ത്ത​ര​വാ​ദി​ക​ളാ​ക്കാ​ന്‍ പാ​ടി​ല്ലെ​ന്നും അ​വ​ര്‍​ക്കാ​വ​ശ്യ​മാ​യ പൂ​ര്‍​ണ ഭ​ര​ണ​പ​ര​വും നി​യ​മ​പ​ര​വു​മാ​യ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

അ​ന​ധി​കൃ​ത ബോ​ര്‍​ഡു​ക​ള്‍ ഏ​തൊ​രു സം​ഘ​ട​ന​യു​ടേ​താ​യാ​ലും മ​ത–​സാം​സ്‌​കാ​രി​ക സ്ഥാ​പ​ന​ങ്ങ​ളു​ടേ​താ​യാ​ലും നി​യ​മം എ​ല്ലാ​വ​ര്‍​ക്കും ഒ​രു​പോ​ലെ ബാ​ധ​ക​മാ​ണെ​ന്നും ജ​സ്റ്റീ​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍ വ്യ​ക്ത​മാ​ക്കി.

Kerala

ടി.​എ​ൻ. പ്ര​താ​പ​നെ എ​ഐ​സി​സി സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തു

ന്യൂ​ഡ​ൽ​ഹി: മു​ൻ എം​പി​യും കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി അം​ഗ​വു​മാ​യ ടി.​എ​ൻ. പ്ര​താ​പ​നെ എ​ഐ​സി​സി സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തു. എ​ഐ​സി​സി​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

പു​തു​ച്ചേ​രി​യു​ടേ​യും ല​ക്ഷ​ദ്വീ​പി​ന്‍റെ​യും ചു​മ​ത​ല​യാ​ണ് ഉ​ള്ള​ത്. 2001 മു​ത​ൽ 2011വ​രെ പ​ഴ​യ നാ​ട്ടി​ക​യി​ൽ നി​ന്നും 2011 മു​ത​ൽ 2016 വ​രെ കൊ​ടു​ങ്ങ​ല്ലൂ​രി​ൽ നി​ന്നും നി​യ​മ​സ​ഭ​യി​ലേ​യ്ക്ക് വി​ജ​യി​ച്ചി​ട്ടു​ണ്ട് പ്ര​താ​പ​ൻ. 2019ൽ ​തൃ​ശൂ​രി​ൽ നി​ന്ന് ലോ​ക്സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു.

കെ​എ​സ്‌​യു​വി​ലൂ​ടെ പൊ​തു​രം​ഗ​ത്ത് വ​ന്ന ടി.​എ​ൻ. പ്ര​താ​പ​ൻ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് മു​ത​ൽ സം​സ്ഥാ​ന വൈ​സ്പ്ര​സി​ഡ​ന്‍റ് ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്. കോ​ൺ​ഗ്ര​സ് ബൂ​ത്ത്, വാ​ർ​ഡ്, മ​ണ്ഡ​ലം, ബ്ലോ​ക്ക്, ജി​ല്ലാ ക​മ്മി​റ്റി​ക​ളു​ടെ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചു.

കെ​പി​സി​സി മെ​മ്പ​ർ, സെ​ക്ര​ട്ട​റി, വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്‍റ് തു​ട​ങ്ങി​യ ചു​മ​ത​ല​ക​ൾ വ​ഹി​ച്ച പ്ര​താ​പ​ൻ ഇ​പ്പോ​ൾ എ​ഐ​സി​സി അം​ഗം കൂ​ടി​യാ​ണ്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ് പ്ര​ഥ​മ ദേ​ശീ​യ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

Latest News

Up