കോട്ടയം: പഴയ സെമിനാരിയില്‍ വട്ടശേരില്‍ തിരുമേനിയുടെ 92-ാം ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ച് ചരിത്ര സെമിനാര്‍ സംഘടിപ്പിച്ചു. ഓര്‍ത്തഡോക്സ് കൊച്ചി ഭദ്രാസനാധിപന്‍ ഡോ. യാക്കോബ് മാര്‍ ഐറേനിയസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു.
നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്താ, കോട്ടയം വൈദിക സെമിനാരി പ്രിന്‍സിപ്പല്‍ ഫാ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍, പഴയ സെമിനാരി മാനേജര്‍ ഫാ. ജോബിന് വര്‍ഗീസ്, ഫാ. ജോസ് ജോണ്‍, പ്രസാദ് ഏബ്രഹാം നെല്‍പ്പുരയില്‍ എന്നിവര്‍ പ്രസംഗിച്ചു.