Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Severe

എയ്ഡഡ് മേഖല നേരിടുന്നത് കടുത്ത അവഗണന

കേ​​​ര​​​ള​​​ത്തി​​​ന്‍റെ സാ​​​മൂ​​​ഹി​​​ക മു​​​ന്നേ​​​റ്റ​​​ത്തി​​​നു പി​​​ന്നി​​​ൽ ക്രൈ​​​സ്ത​​​വ സ​​​ഭ​​​യു​​​ടെ വി​​​ദ്യാ​​​ഭ്യാ​​​സ ദ​​​ർ​​​ശ​​​ന​​​ങ്ങ​​​ൾ വ​​​ഹി​​​ച്ച പ​​​ങ്ക് നി​​​സ്തു​​​ല​​​മാ​​​ണ്. വി​​​ശു​​​ദ്ധ ചാ​​​വ​​​റ പി​​​താ​​​വ് ന​​​വോ​​​ത്ഥാ​​​ന​​​കാ​​​ല​​​ത്ത് പ​​​ടു​​​ത്തു​​​യ​​​ർ​​​ത്തി​​​യ ‘പ​​​ള്ളി​​​ക്കൂ​​​ടം’ എ​​​ന്ന സ​​​ങ്ക​​​ല്പം അ​​​ക്ഷ​​​രാ​​​ർ​​​ഥ​​​ത്തി​​​ൽ ഒ​​​രു വി​​​പ്ല​​​വ​​​മാ​​​യി​​​രു​​​ന്നു. ഇ​​ന്നും നാ​​ളെ​​യു​​മാ​​യി ച​​​ങ്ങ​​​നാ​​​ശേ​​​രി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ ടീ​​​ച്ചേ​​​ഴ്സ് ഗി​​​ൽ​​​ഡ് സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം ഈ ​​​ച​​​രി​​​ത്ര​​​പ​​​ര​​​മാ​​​യ ദൗ​​​ത്യ​​​ങ്ങ​​​ളു​​​ടെ ഓ​​​ർ​​​മ​​​പ്പെ​​​ടു​​​ത്ത​​​ൽ കൂ​​​ടി​​​യാ​​​ണ്. എ​​​ന്നാ​​​ൽ, വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യ്ക്ക് ഇ​​​ത്ര​​​യേ​​​റെ സം​​​ഭാ​​​വ​​​ന​​​ക​​​ൾ ന​​​ൽ​​​കി​​​യി​​​ട്ടും ഇ​​​ന്ന് എ​​​യ്ഡ​​​ഡ് മേ​​​ഖ​​​ല​​​യും അ​​​വി​​​ട​​​ത്തെ അ​​​ധ്യാ​​​പ​​​ക​​​രും ക​​​ടു​​​ത്ത അ​​​വ​​​ഗ​​​ണ​​​ന​​​യും സാ​​​മ്പ​​​ത്തി​​​ക ഭാ​​​ര​​​വും നേ​​​രി​​​ടു​​​ക​​​യാ​​​ണ്.

​പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ന്‍റെ യ​​​ഥാ​​​ർ​​​ഥ ന​​​ട്ടെ​​​ല്ല്

​കേ​​​ര​​​ള​​​ത്തി​​​ലെ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ന്‍റെ ഗു​​​ണ​​​നി​​​ല​​​വാ​​​രം ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​തി​​​ൽ സ​​ർ​​ക്കാ​​ർ സ്കൂ​​​ളു​​​ക​​​ളേ​​​ക്കാ​​​ൾ വ​​​ലി​​​യ പ​​​ങ്കു​​​വ​​​ഹി​​​ക്കു​​​ന്ന​​​ത് എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ളാ​​​ണ്. എ​​​ണ്ണ​​​ത്തി​​​ലും ഗു​​​ണ​​​ത്തി​​​ലും മു​​​ന്നി​​​ൽ നി​​​ൽ​​​ക്കു​​​ന്ന ഈ ​​​വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളാ​​​ണ് ഇ​​​ന്നും സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രാ​​​യ ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​ന് കു​​​ട്ടി​​​ക​​​ൾ​​​ക്ക് ആ​​​ശ്ര​​​യം. എ​​​ന്നാ​​​ൽ, ഈ ​​​മേ​​​ഖ​​​ല​​​യെ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു പ​​​ക​​​രം ത​​​ക​​​ർ​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​ങ്ങ​​​ളാ​​​ണ് പ​​​ല കോ​​​ണു​​​ക​​​ളി​​​ൽ​​നി​​​ന്ന് ഉ​​​ണ്ടാ​​​കു​​​ന്ന​​​ത്. ഭീ​​​മ​​​മാ​​​യ സാ​​​മ്പ​​​ത്തി​​​ക ബാ​​​ധ്യ​​​ത​​​ക​​​ൾ മാ​​​നേ​​​ജ്മെ​​​ന്‍റു​​​ക​​​ളു​​​ടെ മേ​​​ൽ അ​​​ടി​​​ച്ചേ​​​ൽ​​​പ്പി​​​ക്കു​​​ക​​​യും അ​​​ധ്യാ​​​പ​​​ക​​​രെ അ​​​നാ​​​വ​​​ശ്യ​​​മാ​​​യ നൂ​​​ലാ​​​മാ​​​ല​​​ക​​​ളി​​​ൽ ത​​​ള​​​ച്ചി​​​ടു​​​ക​​​യും ചെ​​​യ്യു​​​ന്ന സ​​​ർ​​​ക്കാ​​​ർ നി​​​ല​​​പാ​​​ട് തി​​​രു​​​ത്ത​​​പ്പെ​​​ടേ​​​ണ്ട​​​താ​​​ണ്. ഭൗ​​​തി​​​ക​​​സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ വ​​​ർ​​​ധി​​​ച്ചി​​​ട്ടും കു​​​ട്ടി​​​ക​​​ളും മാ​​​താ​​​പി​​​താ​​​ക്ക​​​ളും എ​​​ന്തു​​​കൊ​​​ണ്ട് സ​​​ർ​​​ക്കാ​​​ർ സ്കൂ​​​ളു​​​ക​​​ളേ​​​ക്കാ​​​ൾ എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്നു എ​​​ന്ന​​​ത് ഗൗ​​​ര​​​വ​​​മാ​​​യി ചി​​​ന്തി​​​ക്ക​​ണം. അ​​​തി​​​നു പ്ര​​​ധാ​​​ന കാ​​​ര​​​ണം എ​​​യ്ഡ​​​ഡ് അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ ‘അ​​​ധി​​​ക’​​​സ​​​മ​​​ർ​​​പ്പ​​​ണ​​​വും സ്കൂ​​​ളു​​​ക​​​ൾ പു​​​ല​​​ർ​​​ത്തു​​​ന്ന ഉ​​​ന്ന​​​ത നി​​​ല​​​വാ​​​ര​​​ങ്ങ​​​ളും മി​​​ക​​​ച്ച അ​​​ച്ച​​​ട​​​ക്ക​​​വു​​​മാ​​​ണ്.

​സാ​​​മ്പ​​​ത്തി​​​കഭാ​​​ര​​​വും അ​​​വ​​​ഗ​​​ണി​​​ക്ക​​​പ്പെ​​​ടു​​​ന്ന സ​​​ഹാ​​​യ​​​ങ്ങ​​​ളും

​സ്കൂ​​​ൾ കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ നി​​​ർ​​​മി​​​ക്കു​​​ന്ന​​​തും പ​​​രി​​​പാ​​​ലി​​​ക്കു​​​ന്ന​​​തും ഫി​​​റ്റ്ന​​​സ് ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തും മാ​​​നേ​​​ജ്മെ​​​ന്‍റു​​ക​​​ളാ​​​ണ്. സു​​​ര​​​ക്ഷ​​​യു​​​ടെ പേ​​​രി​​​ൽ സി​​സി​​​ടി​​വി ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ആ​​​ധു​​​നി​​​ക സ​​​ജ്ജീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​മ്പോ​​​ഴും ഇ​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ പ​​​ണം എ​​​വി​​​ടെ​​നി​​​ന്ന് ക​​​ണ്ടെ​​​ത്തു​​​മെ​​​ന്ന് അ​​​ധി​​​കാ​​​രി​​​ക​​​ൾ ആ​​​ലോ​​​ചി​​​ക്കു​​​ന്നി​​​ല്ല. സ​​​ർ​​​ക്കാ​​​ർ സ്കൂ​​​ളു​​​ക​​​ൾ​​​ക്ക് എം​​​എ​​​ൽ​​എ, എം​​പി ഫ​​​ണ്ടു​​​ക​​​ളും ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ സ​​​ഹാ​​​യ​​​വും സു​​​ല​​​ഭ​​​മാ​​​യി ല​​​ഭി​​​ക്കു​​​മ്പോ​​​ൾ, എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ൾ​​​ക്ക് മു​​​ന്നി​​​ൽ ഇ​​​ത്ത​​​രം ഫ​​​ണ്ടു​​​ക​​​ൾ ല​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് വ​​​ലി​​​യ നി​​​യ​​​മ​​​ത​​​ട​​​​സ​​​ങ്ങ​​​ൾ ഉ​​​യ​​​ർ​​​ത്തു​​​ക​​​യാ​​​ണ്.

കു​​​ടി​​​വെ​​​ള്ളം, ശൗ​​ചാ​​ല​​യ​​ങ്ങ​​ൾ തു​​​ട​​​ങ്ങി​​​യ ചു​​​രു​​​ക്കം പ​​​ദ്ധ​​​തി​​​ക​​​ൾ ചി​​​ല ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ച്ചുന​​​ല്കാ​​​റു​​​ണ്ട്. ഉ​​​ച്ച​​​ഭ​​​ക്ഷ​​​ണ പ​​​ദ്ധ​​​തി​​​ക്കാ​​​യി ന​​​ൽ​​​കു​​​ന്ന തു​​​ച്ഛ​​​മാ​​​യ തു​​​ക കൈ​​​വ​​​ശം വ​​​ച്ചു​​​കൊ​​​ണ്ട് മി​​​ക​​​ച്ച രീ​​​തി​​​യി​​​ൽ ഭ​​​ക്ഷ​​​ണം വി​​​ള​​​മ്പാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​ത് പ്രാ​​​യോ​​​ഗി​​​ക ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ൾ ഉ​​​ണ്ടാ​​​ക്കു​​​ന്നു. കു​​​ട്ടി​​​ക​​​ളു​​​ടെ എ​​​ണ്ണം താ​​​ര​​​ത​​​മ്യേ​​​ന കു​​​റ​​​ഞ്ഞു​​​വ​​​രു​​​ന്ന ഈ ​​​കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ൽ കു​​​ട്ടി​​​ക​​​ളെ സ്കൂ​​​ളു​​​ക​​​ളി​​​ലേ​​​ക്ക് ആ​​​ക​​​ർ​​​ഷി​​​ക്കാ​​​ൻ ഉ​​​യ​​​ർ​​​ന്ന ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​മു​​​ള്ള കെ​​​ട്ടി​​​ട​​​ങ്ങ​​​ളും ഭൗ​​​തി​​​ക സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളും വാ​​​ഹ​​​ന സൗ​​​ക​​​ര്യ​​​വും ആവശ്യ​​​മാ​​​ണ്. അ​​​തോ​​​ടൊ​​​പ്പം, കു​​​ട്ടി​​​ക​​​ളു​​​ടെ സു​​​ര​​​ക്ഷ​​​യും ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തേ​​​ണ്ട​​​തു​​​ണ്ട്. ഇ​​​ത് ഭീ​​​മ​​​മാ​​​യ സാ​​​മ്പ​​​ത്തി​​​ക ബാ​​​ധ്യ​​​ത വ​​​രു​​​ത്തു​​​ന്ന​​​താ​​​ണ്. ഇ​​​വ​​​യ്ക്കെ​​​ല്ലാ​​​മു​​​ള്ള പ​​ണം ക​​​ണ്ടെ​​​ത്തു​​​ക എ​​​ന്ന​​​ത് മാ​​​നേ​​​ജ്മെ​​​ന്‍റു​​​ക​​​ളു​​​ടെ മാത്രം ബാ​​​ധ്യ​​​തയാകു​​​ന്നു. എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ളി​​​ൽ പ​​​ഠി​​​ക്കു​​​ന്ന​​​തും ‘ന​​​മ്മു​​​ടെ കു​​​ട്ടി​​​ക​​​ൾ ’ ആ​​​ണ്. പൊ​​​തുസ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണ് അ​​​വ​​​ർ. എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ളി​​​ലെ കു​​​ട്ടി​​​ക​​​ൾ എ​​​ന്തോ പ്ര​​​ത്യേ​​​ക കാ​​​റ്റ​​​ഗ​​​റി ആ​​​ണ് എ​​​ന്ന രീ​​​തി​​​യി​​​ലാ​​​ണ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സാ​​​മ്പ​​​ത്തി​​​ക സ​​​ഹാ​​​യ​​​ങ്ങ​​​ളു​​​ടെ മാ​​​ന​​​ദ​​​ണ്ഡം നി​​​ശ്ച​​​യി​​​ക്കു​​​മ്പോ​​​ൾ തീ​​​രു​​​മാ​​​നി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ത്. കു​​​ട്ടി​​​ക​​​ളു​​​ടെ സു​​​ര​​​ക്ഷ​​​യും അ​​​വ​​​രു​​​ടെ വ​​​ള​​​ർ​​​ച്ച​​​യും ആ​​​ധു​​​നി​​​ക ലോ​​​ക സൗ​​​ക​​​ര്യ​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടാ​​​നു​​​ള്ള അ​​​വ​​​രു​​​ടെ അ​​​വ​​​കാ​​​ശ​​​വും ഒ​​​രുത​​​ര​​​ത്തി​​​ൽ നി​​​ഷേ​​​ധി​​​ക്കു​​​ക​​​യ​​​ല്ലേ ഇ​​​വി​​​ടെ സ​​​ർ​​​ക്കാ​​​ർ ചെ​​​യ്യു​​​ന്ന​​​ത്. എ​​​ല്ലാ പൗ​​​ര​​​ന്മാ​​​ർ​​​ക്കും എ​​​ല്ലാ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളും തു​​​ല്യ​​​മാ​​​യി വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ക എ​​​ന്ന​​​താ​​​ണ് സാ​​​മൂ​​​ഹ്യ​​​നീ​​​തി. മ​​​റ്റൊ​​​രു വ​​​രു​​​മാ​​​ന​​​മാ​​​ർ​​​ഗ​​​വും ഇ​​​ല്ലാ​​​ത്ത ക​​​ത്തോ​​​ലി​​​ക്കാ മാ​​​നേ​​​ജ്മെ​​ന്‍റു​​​ക​​​ൾ ഈ ​​​ഭാ​​​രി​​​ച്ച ചെ​​​ല​​​വു​​​ക​​​ൾ എ​​​ങ്ങ​​​നെ താ​​​ങ്ങും എ​​​ന്ന​​​ത് ഗൗ​​​ര​​​വ​​​ക​​​ര​​​മാ​​​യ ചോ​​​ദ്യ​​​മാ​​​ണ്.

ശ​​​മ്പ​​​ളം ഔ​​​ദാ​​​ര്യ​​​മ​​​ല്ല, അ​​​ധ്യാ​​​പ​​​കന്‍റെ അ​​​വ​​​കാ​​​ശം

​എ​​​യ്ഡ​​​ഡ് അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്ക് ശ​​​മ്പ​​​ളം ന​​​ൽ​​​കു​​​ന്ന​​​ത് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വ​​​ലി​​​യൊ​​​രു ഔ​​​ദാ​​​ര്യ​​​മാ​​​ണെ​​​ന്ന രീ​​​തി​​​യി​​​ലു​​​ള്ള പ്ര​​​ചാ​​​ര​​​ണം തി​​​ക​​​ച്ചും ദു​​​രു​​​ദ്ദേ​​​ശ​​​പ​​​ര​​​മാ​​​ണ്. ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​ന് രൂ​​​പ വി​​​ല​​​മ​​​തി​​​ക്കു​​​ന്ന സ്ഥ​​​ല​​​വും കെ​​​ട്ടി​​​ട​​​വും മ​​​റ്റ് അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ളും മാ​​​നേ​​​ജ്മെ​​​ന്‍റ് സൗ​​​ജ​​​ന്യ​​​മാ​​​യി വി​​​ട്ടു​​​ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. സ​​​ർ​​​ക്കാ​​​ർ അ​​​വി​​​ടെ അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്ക് ന​​​ൽ​​​കു​​​ന്ന ശ​​​മ്പ​​​ളം അ​​​വ​​​രു​​​ടെ അ​​​ധ്വാ​​​ന​​​ത്തി​​​ന് ല​​​ഭി​​​ക്കു​​​ന്ന കൂ​​​ലി മാ​​​ത്ര​​​മാ​​​ണ്. അ​​​ത് ആ​​​രു​​​ടെ​​​യും ഔ​​​ദാ​​​ര്യ​​​മ​​​ല്ല. എ​​​യ്ഡ​​​ഡ് മേ​​​ഖ​​​ല​​​യെ നെ​​​ഗ​​​റ്റീ​​​വാ​​​യി ചി​​​ത്രീ​​​ക​​​രി​​​ക്കു​​​ന്ന​​​ത് ഈ ​​​വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ പ​​​ഠി​​​ക്കു​​​ന്ന കു​​​ഞ്ഞു​​​ങ്ങ​​​ളെക്കൂ​​​ടി ഇ​​​ക​​​ഴ്ത്തു​​​ന്ന​​​തി​​​നു തു​​​ല്യ​​​മാ​​​ണ്.

​നി​​​യ​​​മ​​​ന പ്ര​​​തി​​​സ​​​ന്ധി​​​യും അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ ക​​​ണ്ണീ​​​രും

​ഭി​​​ന്ന​​​ശേ​​​ഷി നി​​​യ​​​മ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട എ​​​ല്ലാ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും പാ​​​ലി​​​ച്ച് സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ന​​​ൽ​​​കി​​​യി​​​ട്ടും ഇ​​​രു​​​പ​​​ത്ത​​​യ്യാ​​​യി​​​ര​​​ത്തോ​​​ളം അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ ശ​​​മ്പ​​​ളം സ​​​ർ​​​ക്കാ​​​ർ ത​​​ട​​​ഞ്ഞു​​​വ​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. എ​​​ൻ​​എ​​​സ്എ​​​സ് മാ​​​നേ​​​ജ്മെ​​ന്‍റ് കോ​​​ട​​​തിവി​​​ധി​​​യി​​​ലൂ​​​ടെ നേ​​​ടി​​​യ ആ​​​നു​​​കൂ​​​ല്യം സ​​​മാ​​​ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലു​​​ള്ള മ​​​റ്റ് മാ​​​നേ​​​ജ്മെ​​​ന്‍റു​​​ക​​​ൾ​​​ക്കും ബാ​​​ധ​​​ക​​​മാ​​​ക്കാ​​​മെ​​​ന്നി​​​രി​​​ക്കേ, സ​​​ർ​​​ക്കാ​​​ർ അ​​​ത് ചെ​​​യ്യാ​​​തെ പ്ര​​​ശ്ന​​​ത്തെ സ​​​ങ്കീ​​​ർ​​​ണ​​​മാ​​​ക്കു​​​ക​​​യാ​​​ണ്. ഒ​​​രു സർക്കാർ ഉ​​​ത്ത​​​ര​​​വി​​​ൽ തീ​​​രു​​​ന്ന വി​​​ഷ​​​യം കോ​​​ട​​​തി നൂ​​​ലാ​​​മാ​​​ല​​​ക​​​ളി​​​ലേ​​​ക്ക് വ​​​ലി​​​ച്ചി​​​ഴ​​​ച്ച്, വാ​​​സ്ത​​​വ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​ർ അ​​​ധ്യാ​​​പ​​​ക​​​രെ ദ്രോ​​​ഹി​​​ക്കു​​​കത​​​ന്നെ​​​യാ​​​ണ്.

​ആ​​​യി​​​രം​ രൂ​​​പ ദി​​​വ​​​സ​​ക്കൂ​​​ലി​​​യി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്ന ഒ​​​രു അ​​​ധ്യാ​​​പ​​​ക​​​ന് കു​​​ടും​​​ബം പു​​​ല​​​ർ​​​ത്താ​​​ൻ എ​​​ത്ര​​​മാ​​​ത്രം ബു​​​ദ്ധി​​​മു​​​ട്ടു​​​ണ്ടാ​​​കു​​​മെ​​​ന്ന് അ​​​ധി​​​കാ​​​രി​​​ക​​​ൾ ചി​​​ന്തി​​​ക്ക​​​ണം. കു​​​ട്ട​​​നാ​​​ട് പോ​​​ലു​​​ള്ള സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ പ്ര​​​ള​​​യ​​​വും മ​​​റ്റും കാ​​​ര​​​ണം പ്ര​​​വൃ​​​ത്തി​​​ദി​​​വ​​​സ​​​ങ്ങ​​​ൾ കു​​​റ​​​യു​​​മ്പോ​​​ൾ ല​​​ഭി​​​ക്കു​​​ന്ന 11,000 രൂ​​​പ കൊ​​​ണ്ട് എ​​​ങ്ങ​​​നെ​​​യാ​​​ണ് ഒ​​​രാ​​​ൾ ജീ​​​വി​​​ക്കു​​​ക? തൊ​​​ട്ട​​​പ്പു​​​റ​​​ത്തെ സ​​​ർ​​​ക്കാ​​​ർ സ്കൂ​​​ളി​​​ൽ മു​​​ഴു​​​വ​​​ൻ ശ​​​മ്പ​​​ളം ല​​​ഭി​​​ക്കു​​​മ്പോ​​​ൾ, എ​​​യ്ഡ​​​ഡ് സ്കൂ​​​ളി​​​ലെ അ​​​ധ്യാ​​​പ​​​ക​​​ർ നേ​​​രി​​​ടു​​​ന്ന ഈ ​​​അ​​​സ​​​മ​​​ത്വം സാ​​​മൂ​​​ഹി​​​ക നീ​​​തി​​​ക്ക് നി​​​ര​​​ക്കാ​​​ത്ത​​​താ​​​ണ്.

​രാ​​​ഷ്‌​​ട്രീ​​​യ നേ​​​തൃ​​​ത്വ​​​ത്തി​​​നു​​​ള്ള ഉ​​​ണ​​​ർ​​​ത്ത​​​ൽ

​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ ക്രൈ​​​സ്ത​​​വ മാ​​​നേ​​​ജ്മെ​​ന്‍റു​​​ക​​​ളെ ദ​​​ശാ​​​ബ്ദ​​​ങ്ങ​​​ളാ​​​യി അ​​​വ​​​ഗ​​​ണി​​​ക്കു​​​ന്ന​​​തി​​​ൽ ഈ ​​​സ​​​മൂ​​​ഹ​​​ത്തി​​​ന് ക​​​ടു​​​ത്ത പ്ര​​​തി​​​ഷേ​​​ധ​​​മു​​​ണ്ട്. കേ​​​ര​​​ള​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ വി​​​ദ്യാ​​​ഭ്യാ​​​സ ഏ​​​ജ​​​ൻ​​​സി​ ക്രൈ​​​സ്ത​​​വ മാ​​​നേ​​​ജ്മെ​​​ന്‍റു​​​ക​​​ൾ ആ​​​യി​​​രു​​​ന്നി​​​ട്ടും വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട നി​​​യ​​​മ​​​ന​​​ങ്ങ​​​ളി​​​ൽ പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ളാ​​​യി മാ​​​റി​​​മാ​​​റി വ​​​ന്ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ ക്രൈ​​​സ്ത​​​വ​​​രെ അ​​​വ​​​ഗ​​​ണി​​​ക്കു​​​ന്നു. ഇ​​​ത് പ​​​ല​​​വി​​​ധ​​​ത്തി​​​ലു​​​ള്ള അ​​​സ​​​ന്തു​​​ലി​​​താ​​​വ​​​സ്ഥ​​​യ്ക്കും കാ​​​ര​​​ണ​​​മാ​​​കു​​​ന്നു​​​ണ്ട്. ഭി​​​ന്ന​​​ശേ​​​ഷി സം​​​വ​​​ര​​​ണ​​​മൂ​​​ലം പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​യ മ​​​റ്റ് അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ നി​​​യ​​​മ​​​നം ആ​​​ദ്യ കാ​​ബി​​​ന​​​റ്റി​​​ൽ​​ത​​​ന്നെ അം​​​ഗീ​​​ക​​​രി​​​ച്ചു ന​​​ല്കു​​​മെ​​​ന്ന് പ്ര​​​ക​​​ട​​​ന​​​പ​​​ത്രി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​ൻ മു​​​ന്ന​​​ണി​​​ക​​​ൾ ത​​​യാ​​​റാ​​​ക​​​ണം.

​അ​​​ധ്യാ​​​പ​​​ക​​​ർ ആ​​​ത്മ​​​ഹ​​​ത്യ​​​യു​​​ടെ വ​​​ക്കി​​​ലെ​​​ത്തു​​​മ്പോ​​​ൾ മാ​​​ത്രം ക​​​ണ്ണു​​​തു​​​റ​​​ക്കു​​​ന്ന ഒ​​​ന്നാ​​​ക​​​രു​​​ത് ജ​​​നാ​​​ധി​​​പ​​​ത്യ സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ. നോ​​​ഷ​​​ണ​​​ൽ അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ പ്ര​​​ശ്ന​​​ങ്ങ​​​ളും പ​​​ങ്കാ​​​ളി​​​ത്ത പെ​​​ൻ​​​ഷ​​​ൻ സം​​​ബ​​​ന്ധി​​​ച്ച ആ​​​ശ​​​ങ്ക​​​ക​​​ളും പ​​​രി​​​ഹ​​​രി​​​ക്ക​​​പ്പെ​​​ട​​​ണം. സ​​​മൂ​​​ഹ​​​ത്തി​​​ൽ പ്ര​​​കാ​​​ശം പ​​​ര​​​ത്തു​​​ക​​​യും ദി​​​ശാ​​​ബോ​​​ധം ന​​​ൽകു​​​ക​​​യും ചെ​​​യ്യു​​​ന്ന ഗു​​​രു​​​ക്ക​​​ന്മാ​​​രു​​​ടെ സ​​​മൂ​​​ഹം അ​​​ർ​​​ഹ​​​ത​​​പ്പെ​​​ട്ട അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ​​​ക്കാ​​​യി തെ​​​രു​​​വി​​​ലി​​​റ​​​ങ്ങേ​​​ണ്ടി വ​​​രു​​​ന്ന​​​ത് ഒ​​​രു പ​​​രി​​​ഷ്കൃ​​​ത സ​​​മൂ​​​ഹ​​​ത്തി​​​ന് ഭൂ​​​ഷ​​​ണ​​​മ​​​ല്ല.

Latest News

Up