ജയ്പുര്‍: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റില്‍ എലൈറ്റ് ഗ്രൂപ്പ് സിയില്‍ പഞ്ചാബിനായി ഫുഡ് പോയിസണിനെത്തുടര്ന്ന് ശുഭ്മാന്‍ ഗില്‍ ഇറങ്ങാതിരുന്ന മത്സരത്തില്‍ അര്‍ഷദീപ് സിംഗിന്റെ മിന്നും ബൗളിംഗ്.
34 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ അര്‍ഷദീപിന്റെ ബൗളിംഗിലൂടെ പഞ്ചാബ് എതിരാളികളായ സിക്കിമിനെ 22.2 ഓവറില്‍ 75നു പുറത്താക്കി. തുടര്‍ന്ന് 6.2 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 81 റണ്‍സ് നേടി ജയം സ്വന്തമാക്കി.
ഋഷഭ് പന്ത് അര്‍ധസെഞ്ചുറി (37 പന്തില്‍ 67 നോട്ടൗട്ട്) നേടിയ എലൈറ്റ് ഗ്രൂപ്പ് ഡിയിലെ മത്സരത്തില്‍ ഡല്‍ഹി എട്ട് വിക്കറ്റിന് സര്‍വീസസിനെ പരാജയപ്പെടുത്തി.