കൊച്ചി: ആമസോണ്‍ വെബ് സര്‍വീസസും ഇന്‍ഫോസിസും സഹകരിക്കുന്നു. സോഫ്റ്റ്വേര്‍ ഡെലിവറിയും ക്ലയന്റ് മൂല്യവും വര്‍ധിപ്പിക്കുന്നതിനായാണു സഹകരണം.
ഇന്‍ഫോസിസ് ടോപാസും എഡബ്ല്യുഎസിന്റെ ജനറേറ്റീവ് എഐ പവേര്‍ഡ് അസിസ്റ്റന്റായ ആമസോണ്‍ ക്യൂ ഡെവലപ്പറും സംയോജിപ്പിച്ചാണു പ്രവര്‍ത്തനങ്ങള്‍.
ഇന്‍ഫോസിസിന്റെ ടെക്നിക്കൽ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും ടെലികോം മേഖലകള്‍ കൈകാര്യം ചെയ്യാനും സാമ്പത്തികസേവനങ്ങള്‍, ഉപഭോക്തൃ ഉത്പന്നങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ഉപഭോക്താക്കള്‍ക്കു നവീകരണം നല്‍കുന്നതിനും സഹകരണം നേട്ടമാകുമെന്ന് അധികൃതർ അറിയിച്ചു.