Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sparkle

വ​ത്തി​ക്കാ​നി​ൽ ക്രി​സ്മ​സ് ദീ​പ​ങ്ങ​ൾ മി​ഴി​തു​റ​ന്നു

വ​​​​ത്തി​​​​ക്കാ​​​​ന്‍ സി​​​​റ്റി: ക്രി​​​​സ്മ​​​​സ് ആ​​​​ഗ​​​​ത​​​​മാ​​​​യി​​​​രി​​​​ക്കെ വ​​​​ത്തി​​​​ക്കാ​​​​നി​​​​ലെ സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് ച​​​​ത്വ​​​​ര​​​​ത്തി​​​​ലെ ക്രി​​​​സ്മ​​​​സ് ട്രീ​​​​യും പു​​​​ൽ​​​​ക്കൂ​​​​ടും അ​​​​നാ​​​​വ​​​​ര​​​​ണം ചെ​​​​യ്തു.

ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​ന് വി​​​​ശ്വാ​​​​സി​​​​ക​​​​ളെ സാ​​​​ക്ഷി​​​​യാ​​​​ക്കി വ​​​​ത്തി​​​​ക്കാ​​​​ൻ സ്റ്റേ​​​​റ്റ് ഗ​​​​വ​​​​ർ​​​​ണ​​​​റേ​​​​റ്റ് പ്ര​​​​സി​​​​ഡ​​​​ന്‍റ് സി​​​​സ്റ്റ​​​​ർ റാ​​​​ഫേ​​​​ല പെ​​​​ട്രി​​​​നി​​​​യും ക്രി​​​​സ്മ​​​​സി​​​​ന് ട്രീ​​​​യും പു​​​​ല്‍​ക്കൂ​​​​ടും ഒ​​​​രു​​​​ക്കി ന​​​​ൽ​​​​കി​​​​യ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളും വി​​​​വി​​​​ധ ഇ​​​​റ്റാ​​​​ലി​​​​യ​​​​ന്‍ രൂ​​​​പ​​​​ത​​​​ക​​​​ളി​​​​ല്‍​നി​​​​ന്നു​​​​ള്ള വി​​​​ശ്വാ​​​​സി​​​​ക​​​​ളും പ​​​​ങ്കെ​​​​ടു​​​​ത്ത ച​​​​ട​​​​ങ്ങി​​​​ലാ​​​​ണ് ട്രീ​​​​യും പു​​​​ല്‍​ക്കൂ​​​​ടും പ്ര​​​​കാ​​​​ശി​​​​പ്പി​​​​ച്ച​​​​ത്. സി​​​​സ്റ്റ​​​​ർ റാ​​​​ഫേ​​​​ല പെ​​​​ട്രി​​​​നി​​​​യാ​​​​ണ് ഉ​​​​ദ്ഘാ​​​​ട​​​​ന​​​​ക​​​​ര്‍​മം നി​​​​ര്‍​വ​​​​ഹി​​​​ച്ച​​​​ത്.

വ​​​​ട​​​​ക്ക​​​​ൻ ഇ​​​​റ്റ​​​​ലി​​​​യി​​​​ലെ ബോ​​​​ൾ​​​​സാ​​​​നോ രൂ​​​​പ​​​​ത​​​​യെ പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ച്ച് ബി​​​​ഷ​​​​പ് ഇ​​​​വോ മ്യൂ​​​​സ​​​​റും ഗ​​​​വ​​​​ർ​​​​ണ​​​​റേ​​​​റ്റി​​​​ന്‍റെ സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​ന​​​​റ​​​​ൽ​​​​മാ​​​​രാ​​​​യ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് എ​​​​മി​​​​ലി​​​​യോ നാ​​​​പ്പ​​​​യും ബി​​​​ഷ​​​​പ് ജ്യു​​​​സെ​​​​പ്പെ പു​​​​ഗ്ലി​​​​സി-​​​​അ​​​​ലി​​​​ബ്രാ​​​​ണ്ടി​​​​യും ഉ​​​​ദ്ഘാ​​​​ട​​​​ന​​​​ച്ച​​​​ട​​​​ങ്ങി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.

ഇ​​​​റ്റ​​​​ലി​​​​യി​​​​ലെ ബോ​​​​ൾ​​​​സാ​​​​നോ പ്ര​​​​വി​​​​ശ്യ​​​​യി​​​​ൽ​​​​നി​​​​ന്നു കൊ​​​​ണ്ടു​​​​വ​​​​ന്ന 88 അ​​​​ടി ഉ​​​​യ​​​​ര​​​​മു​​​​ള്ള മ​​​​ര​​​​മാ​​​​ണ് ക്രി​​​​സ്മ​​​​സ് ട്രീ​​​​യാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച​​​​ത്.

ഇ​​​​റ്റ​​​​ലി​​​​യി​​​​ലെ സ​​​​ലേ​​​​ർ​​​​ണൊ പ്ര​​​​വി​​​​ശ്യ​​​​യും നോ​​​​ചെ​​​​റ ഇ​​​​ൻ​​​​ഫെ​​​​രി​​​​യോ​​​​റെ സാ​​​​ർ​​​​ണോ രൂ​​​​പ​​​​ത​​​​യും ചേ​​​​ര്‍​ന്നാ​​​​ണ് പു​​​​ല്‍​ക്കൂ​​​​ട് ഒ​​​​രു​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. പ്ര​​​​ദേ​​​​ശ​​​​ത്തി​​​​ന്‍റെ ത​​​​നി​​​​മ തെ​​​​ളി​​​​ഞ്ഞു​​​​നി​​​​ൽ​​​​ക്കു​​​​ന്ന വി​​​​ധ​​​​ത്തി​​​​ലാ​​​​ണ് തി​​​​രു​​​​പ്പി​​​​റ​​​​വി​​​​യു​​​​ടെ ദൃ​​​​ശ്യാ​​​​വി​​​​ഷ്കാ​​​​രം. 

2026 ജ​​​​നു​​​​വ​​​​രി 11 വ​​​​രെ പു​​​​ല്‍​ക്കൂ​​​​ടും ട്രീ​​​​യും വ​​​​ത്തി​​​​ക്കാ​​​​ന്‍ ച​​​​ത്വ​​​​ര​​​​ത്തി​​​​ല്‍ പ്ര​​​​ദ​​​​ര്‍​ശി​​​​പ്പി​​​​ക്കും.

Latest News

Up