Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Srilanka

ല​ങ്ക​യെ മു​ക്കി; ഇം​ഗ്ല​ണ്ടി​ന് പ​ര​മ്പ​ര

കൊ​ളം​ബോ: ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര ഇം​ഗ്ല​ണ്ടി​ന്. നി​ർ​ണാ​യ​ക​മാ​യ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ 53 റ​ൺ​സി​ന്‍റെ ജ​യ​മാ​ണ് ഇം​ഗ്ല​ണ്ട് സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​തോ​ടെ 2 -1 പ​ര​മ്പ​ര​യും അ​വ​ർ സ്വ​ന്ത​മാ​ക്കി. സ്കോ​ർ: ഇം​ഗ്ല​ണ്ട് 357/3 ശ്രീ​ല​ങ്ക 304 (46.4).

ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇം​ഗ്ല​ണ്ടി​നാ​യി ജോ ​റൂ​ട്ടും (111) ഹാ​രി ബ്രൂ​ക്കും (66 ബോ​ളി​ൽ 136) സെ​ഞ്ചു​റി​യും ജേ​ക്ക​ബ് ബെ​ഥേ​ൽ (65) അ​ർ​ധ സെ​ഞ്ചു​റി​യും നേ​ടി. ഒ​മ്പ​തു സി​ക്സും പ​തി​നൊ​ന്ന് ഫോ​റും ഉ​ൾ​പ്പെ​ടു​ന്ന​താ​യി​രു​ന്നു ബ്രൂ​ക്കി​ന്‍റെ ഇ​ന്നിം​ഗ്സ്.

മ​റു​പ​ടി ബാ​റ്റിം​ഗി​ൽ മി​ക​ച്ച തു​ട​ക്കം ല​ങ്ക​യ്ക്ക് ല​ഭി​ച്ചെ​ങ്കി​ലും കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ വി​ക്ക​റ്റ് വീ​ണ​താ​ണ് അ​വ​ർ​ക്ക് തി​രി​ച്ച​ടി​യാ​യ​ത്. 121 റ​ൺ​സ് നേ​ടി​യ പ​വ​ൻ ര​ത്നാ​യ​കെ​യാ​ണ് അ​വ​രു​ടെ ടോ​പ് സ്കോ​റ​ർ. പതും നി​സാ​ങ്ക (50) അ​ർ​ധ​സെ​ഞ്ചു​റി നേ​ടി.

ഇം​ഗ്ല​ണ്ടി​നാ​യി വി​ൽ ജാ​ക്ക്സും ജാ​മി ഓ​വ​ർ​ട്ട​ണും ലി​യാം ഡോ​സ​ണും ര​ണ്ടു വി​ക്ക​റ്റു​ക​ൾ വീ​തം വീ​ഴ്ത്തി. ഹാ​രി ബ്രൂ​ക്കി​നെ ക​ളി​യി​ലെ താ​ര​മാ​യും ജോ ​റൂ​ട്ടി​നെ പ​ര​മ്പ​ര​യു​ടെ താ​ര​മാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

International

ശ്രീ​ല​ങ്ക മു​ൻ പ്ര​സി​ഡ​ന്‍റ റ​നി​ൽ വി​ക്ര​മ​സിം​ഗെ അ​റ​സ്റ്റി​ൽ

 

കൊ​ളം​ബോ: ശ്രീ​ല​ങ്ക മു​ൻ പ്ര​സി​ഡ​ന്‍റ് റ​നി​ൽ വി​ക്ര​മ​സിം​ഗെ അ​റ​സ്റ്റി​ൽ. 2023ൽ ​ഭാ​ര്യ​യു​ടെ ബി​രു​ദ​ദാ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ ന​ട​ത്തി​യ ല​ണ്ട​ൻ യാ​ത്ര​യ്ക്ക് പൊ​തു​പ​ണം ദു​രു​പ​യോ​ഗം ചെ​യ്തെ​ന്ന് കേ​സി​ലാ​ണ് അ​റ​സ്റ്റ്

അ​ഴി​മ​തി കേ​സി​ൽ സി​ഐ​ഡി​യാ​ണ് റ​നി​ൽ വി​ക്ര​മ​സിം​ഗെ​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ദ്ദേ​ഹ​ത്തെ വൈ​കാ​തെ മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ല്‍ ഹാ​ജ​രാ​ക്കു​മെ​ന്ന് സി​ഐ​ഡി ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.

2022 മു​ത​ൽ 2024 വ​രെ ശ്രീ​ല​ങ്ക​യു​ടെ ഒ​മ്പ​താ​മ​ത്തെ പ്ര​സി​ഡ​ന്‍റാ​യി​യി​രു​ന്നു റ​നി​ൽ വി​ക്ര​മ​സിം​ഗെ. അ​തേ​സ​മ​യം, ഭാ​ര്യ​യു​ടെ ബി​രു​ദ​ദാ​ന ച​ട​ങ്ങി​ലേ​ക്ക് വി​ക്ര​മ​സിം​ഗെ​യെ​യും ക്ഷ​ണി​ച്ചു​ള്ള യു​കെ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ക്ഷ​ണ​ക്ക​ത്ത് യു​എ​ൻ​പി പാ​ർ​ട്ടി പു​റ​ത്തു​വി​ട്ടു.

Movies

ശ്രീ​ല​ങ്ക​ൻ പാ​ർ​ല​മെ​ന്‍റി​ൽ മോ​ഹ​ൻ​ലാ​ലി​ന് ഊ​ഷ്മ​ള വ​ര​വേ​ൽ​പ്പ്; ന​ന്ദി പ​റ​ഞ്ഞ് താ​രം

ന​ട​ൻ മോ​ഹ​ൻ​ലാ​ലി​ന് ശ്രീ​ല​ങ്ക​ൻ പാ​ർ​ല​മെ​ന്‍റി​ൽ ഊ​ഷ്മ​ള വ​ര​വേ​ൽ​പ്പ്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് താ​രം ശ്രീ​ല​ങ്ക​ൻ പാ​ർ​ല​മെ​ന്‍റി​ൽ അ​തി​ഥി​യാ​യി എ​ത്തി​യ​ത്. സ​ഭ ന​ട​ക്കു​ന്ന​തി​നി​ടെ ശ്രീ​ല​ങ്ക​ൻ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റാ​യ ഡോ. ​റി​സ്വി സാ​ലി​ഹ് മോ​ഹ​ൻ​ലാ​ലി​നെ സ്വാ​ഗ​തം ചെ​യ്തു.

‘ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള പ്ര​ഗ​ൽ​ഭ ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ പ​ദ്മ​ശ്രീ പ​ദ്മ​ഭൂ​ഷ​ൺ ഡോ.​മോ​ഹ​ൻ​ലാ​ൽ വി​ശ്വ​നാ​ഥ​ൻ ശ്രീ​ല​ങ്ക​ൻ പാ​ർ​ല​മെ​ന്‍റി​ൽ എ​ത്തി​യി​ട്ടു​ണ്ട്. ആ​ശം​സ​ക​ൾ അ​റി​യി​ക്കു​ന്ന​തി​നൊ​പ്പം ശ്രീ​ല​ങ്ക​യി​ലേ​ക്ക് അ​ദ്ദേ​ഹ​ത്തെ സ്വാ​ഗ​ത​വും ചെ​യ്യു​ക​യാ​ണ്,’ എ​ന്ന ആ​മു​ഖ​ത്തോ​ടെ​യാ​ണ് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ താ​ര​ത്തെ സ്വാ​ഗ​തം ചെ​യ്യു​ന്ന​ത്.

നി​റ​ഞ്ഞ കൈ​യ​ടി​ക​ളോ​ടെ​യാ​ണ് മോ​ഹ​ൻ​ലാ​ലി​നെ പാ​ർ​ല​മെ​ന്‍റ് വ​ര​വേ​റ്റ​ത്. ഗ്യാ​ല​റി​യി​ൽ എ​ഴു​ന്നേ​റ്റ് നി​ന്ന് സ​ഭ​യി​ലെ അം​ഗ​ങ്ങ​ളെ കൈ​കൂ​പ്പി വ​ണ​ങ്ങി​യാ​ണ് ശ്രീ​ല​ങ്ക​ൻ സ്നേ​ഹാ​ദ​ര​ങ്ങ​ളെ മോ​ഹ​ൻ​ലാ​ൽ സ്വീ​ക​രി​ച്ച​ത്.

മ​ഹേ​ഷ് നാ​രാ​യ​ണ​ൻ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടി​നാ​യാ​ണ് മോ​ഹ​ൻ​ലാ​ൽ ശ്രീ​ല​ങ്ക​യി​ലെ​ത്തി​യ​ത്. ഒ​രി​ട​വേ​ള​യ്ക്കു ശേ​ഷം മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലും ഒ​ന്നി​ക്കു​ന്ന ചി​ത്ര​ത്തി​ന് ഷൂ​ട്ട് ഇ​പ്പോ​ൾ ശ്രീ​ല​ങ്ക​യി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

അ​തി​നി​ട​യി​ലാ​ണ് മോ​ഹ​ൻ​ലാ​ൽ ശ്രീ​ല​ങ്ക​ൻ പാ​ർ​ല​മെ​ന്‍റി​ൽ അ​തി​ഥി​യാ​യെ​ത്തി​യ വി​വ​രം ശ്രീ​ല​ങ്ക​ൻ മാ​ധ്യ​മ​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്.

മോ​ഹ​ൻ​ലാ​ൽ–​ജീ​ത്തു ജോ​സ​ഫ് ചി​ത്രം ദൃ​ശ്യം ശ്രീ​ല​ങ്ക​യി​ലും റീ​മെ​യ്ക്ക് ചെ​യ്തി​രു​ന്നു. 2017ൽ ​സിം​ഹ​ള ഭാ​ഷ​യി​ൽ ‘ധ​ർ​മ യു​ദ്ധ’ എ​ന്ന പേ​രി​ലി​റ​ങ്ങി​യ ചി​ത്രം ശ്രീ​ല​ങ്ക​യി​ലും വ​ലി​യ ഹി​റ്റാ​യി​രു​ന്നു.

Latest News

Up