തിരുവനന്തപുരം: റോഡിൽ സ്റ്റേജ് കെട്ടിയ സംഭവത്തിൽ മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി. മുരളീധരന് ജാമ്യം. ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നാണ് മുരളീധരന് ജാമ്യം അനുവദിച്ചത്.
2015 സെപ്റ്റംബർ 15ന് സെക്രട്ടേറിയറ്റിൽനിന്ന് പുളിമൂട് ഭാഗത്തേക്കുപോകുന്ന റോഡ് ഉപരോധിച്ച് റോഡിൽ സ്റ്റേജ് കെട്ടി ഗതാഗത തടസം ഉണ്ടാക്കിയെന്നാണു കേസ്. വി. മുരളീധരനായിരുന്നു അന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ്.
വി.മുരളീധരനു പുറമെ കെ. സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ, ആർ.ജെ. പദ്മ കുമാർ എന്നിവരടക്കം 3,000 പ്രവർത്തകർക്കെതിരേയാണു കേസ്.