Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Steal

ബസുകളുടെ കോപ്പര്‍ കേബിള്‍ നോട്ടമിട്ട് മോഷ്ടാക്കള്‍; എട്ടു ബസുകളില്‍ മോഷണം

കൊച്ചി: ആലുവയില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസുകളുടെ കോപ്പര്‍ കേബിളുകള്‍ മോഷണം പോയി. ആലുവ അദ്വൈത ആശ്രമത്തിന് എതിര്‍വശത്തുള്ള ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എട്ടു ബസുകളിലാണ് മോഷണം നടന്നത്.

ട്രിപ്പ് കഴിഞ്ഞ ശേഷം പാര്‍ക്ക് ചെയ്തിരുന്ന ബസുകളുടെ ബാറ്ററിയില്‍നിന്ന് എന്‍ജിനിലേക്ക് പോകുന്ന കോപ്പര്‍ കേബിളുകളാണ് മോഷണം പോയത്. കേബിളുകള്‍ അറുത്തു മുറിച്ച നിലയിലാണ്. സ്‌കൂളിലേക്കുള്ള ട്രിപ്പ് തുടങ്ങാനായി ഡ്രൈവര്‍മാര്‍ എത്തിയപ്പോഴാണ് മോഷണം നടന്നത് അറിയുന്നത്.

ബസുകള്‍ സ്റ്റാര്‍ട്ട് ആകാത്തതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോപ്പര്‍ കേബിളുകള്‍ മുറിച്ചു മാറ്റിയ നിലയില്‍ കണ്ടെത്തിയത്. ഇതോടെ ബസുകളുടെ ട്രിപ്പ് മുടങ്ങി. ഒരു സംഘമാണ് മോഷണത്തിനു പിന്നില്‍ എന്നാണ് പോലീസ് നിഗമനം.

ആലുവ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഒരാഴ്ച മുമ്പ് ഇത്തരത്തില്‍ നാലു ബസുകളില്‍ മോഷണം നടന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മൂവാറ്റുപുഴ പിഴക്കാപള്ളിയിലും പരിസര പ്രദേശങ്ങളിലും സമാനമായ രീതിയില്‍ മോഷണം നടന്നിരുന്നു.

Kerala

ഗെയിം കളിക്കണം; മാളുകളിൽ നിന്ന് ഉപകരണങ്ങൾ കവരുന്ന 16 കാരൻ പിടിയിൽ

കൂത്തുപറമ്പ്: മാളുകളിൽ നിന്നും 16 കാരൻ കവർച്ച ചെയ്തത് ഗെയിമിംഗ് കളിക്കുന്നതിനുള്ള വില പിടിപ്പുള്ള ഉപകരണങ്ങൾ. കഴിഞ്ഞ സെപ്റ്റംബറിൽ കൂത്തുപറമ്പിലെ നാബ് മാൾ ഹൈപ്പർ മാർക്കറ്റിൽ നിന്നും 80,000 ഓളം രൂപ വില വരുന്ന കളിപ്പാട്ടങ്ങൾ കവർച്ച ചെയ്ത കേസിൽ 16 കാരനാണ് മമ്പറത്ത് വെച്ച് പോലീസിന്‍റെ പിടിയിലായത്.

കഴിഞ്ഞ സെപ്റ്റംബർ നാലിനായിരുന്നു കൂത്തുപറമ്പ് മാൾ ഹൈപ്പർ മാർക്കറ്റിൽ നിന്നും ഗെയിമിംഗ് ഉപകരണങ്ങൾ കളവ് പോയത്. ഇവിടുത്തെ സിസിടിവി പരിശോധിച്ചതിലാണ് മോഷ്ടാവിനെ കണ്ടെത്തിയത്.

സമാന രീതിയിൽ കണ്ണൂർ ടൗൺ, തലശേരി എന്നിവിടങ്ങളിലെ ഷോപ്പിൽ നിന്നും വിലപിടിപ്പുള്ള കളിപ്പാട്ടങ്ങൾ കളവ് പോയിരുന്നു. ഇവിടുത്തെ സിസിടിവി ദൃശ്യങ്ങളെ പരിശോധിച്ചതിലും ഇതേ കൗമാരക്കാരനാണ് മോഷ്ടാവെന്ന് പോലീസ് കണ്ടെത്തി.

മോഷ്ടിച്ച കളിപ്പാട്ടങ്ങൾ കൗമാരക്കാരന്‍റെ വീട്ടിൽ നിന്നും കണ്ടെത്തിയതായി എസ്ഐ ടി.എം വിപിൻ പറഞ്ഞു. കൂത്തുപറമ്പ് ഇൻസ്പെക്ടർ സഞ്ജയ് കുമാറിന്‍റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

Kerala

മലപ്പുറത്ത് വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി വ​യോ​ധി​ക​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്നു

മ​ല​പ്പു​റം: വ​ണ്ടൂ​രി​ൽ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി വ​യോ​ധി​ക​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്നു. അ​മ്പ​ല​പ്പ​ടി​യി​ൽ ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന ച​ന്ദ്ര​മ​തി​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് മൂ​ന്നം​ഗ സം​ഘം ക​വ​ർ​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. മു​ഖം​മൂ​ടി ധ​രി​ച്ചെ​ത്തി​യ മൂ​ന്നം​ഗ സം​ഘം വീ​ടി​നു​ള്ളി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി മു​ള​കു​പൊ​ടി വി​ത​റി കൈ​യി​ൽ ധ​രി​ച്ചി​രു​ന്ന ഏ​ക​ദേ​ശം ര​ണ്ട് പ​വ​നോ​ളം തൂ​ക്ക​മു​ള്ള സ്വ​ർ​ണ​വ​ള മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു.

മ​ൽ​പ്പി​ടു​ത്ത​ത്തി​നി​ടെ ക​ത്രി​ക ഉ​പ​യോ​ഗി​ച്ച് വ​ള മു​റി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. പ​രാ​തി​യി​ന്മേ​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Latest News

Up