Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Switch

മുൻഗണനാ റേഷൻ കാർഡിലേക്ക് മാറാൻ അപേക്ഷ നൽകാൻ ഇനി ഒരാഴ്ച മാത്രം

സം​​​​​സ്ഥാ​​​​​ന​​​​​ത്തെ റേ​​​​​ഷ​​​​​ൻ കാ​​​​​ർ​​​​​ഡ് ഉ​​​​​ട​​​​​മ​​​​​ക​​​​​ൾ​​​​​ക്ക് മു​​​​​ൻ​​​​​ഗ​​​​​ണ​​​​​നേ​​​​​ത​​​​​ര വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ​​​നി​​​​​ന്നു മു​​​​​ൻ​​​​​ഗ​​​​​ണ​​​​​നാ വി​​​​​ഭാ​​​​​ഗ ​​റേ​​​​​ഷ​​​​​ൻ കാ​​​​​ർ​​​​​ഡി (പ്ര​​​​​യോ​​​​​റി​​​​​റ്റി ഹൗ​​​​​സ്ഹോ​​​​​ൾ​​​​​ഡ് കാ​​​​​ൾ​​​​​ഡ്) ലേ​​​​​ക്ക് മാ​​​​​റു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള അ​​​​​പേ​​​​​ക്ഷ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് ഈ ​​​​​മാ​​​​​സം 13 വ​​​​​രെ​​​​​യാ​​​​​ണ് സ​​​​​മ​​​​​യം.
വെ​​​​​ള്ള, നീ​​​​​ല റേ​​​​​ഷ​​​​​ൻ കാ​​​​​ർ​​​​​ഡ് ഉ​​​​​ട​​​​​മ​​​​​ക​​​​​ളി​​​​​ൽ യോ​​​​​ഗ്യ​​​​​രാ​​​​​യ നി​​​​​ശ്ചി​​​​​ത എ​​​​​ണ്ണം ഉ​​​​​ട​​​​​മ​​​​​ക​​​​​ൾ​​​​​ക്ക് മു​​​​​ൻ​​​​​ഗ​​​​​ണ​​​​​നാ കാ​​​​​ർ​​​​​ഡാ​​​​​യ പി​​​​​ങ്ക് കാ​​​​​ർ​​​​​ഡ് ല​​​​​ഭ്യ​​​​​മാ​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള അ​​​​​പേ​​​​​ക്ഷ​​​​​യാ​​​​​ണ് സം​​​​​സ്ഥാ​​​​​ന സി​​​​​വി​​​​​ൽ സ​​​​​പ്ലൈ​​​​​സ് വ​​​​​കു​​​​​പ്പ് ഇ​​​​​പ്പോ​​​​​ൾ സ്വി​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

►► അ​​​​​പേ​​​​​ക്ഷി​​​​​ക്കാ​​​​​നു​​​​​ള്ള യോ​​​​​ഗ്യ​​​​​ത​​​​​

ത​​​​​ദ്ദേ​​​​​ശ​​​​​ സ്വ​​​​​യം​​​​​ഭ​​​​​ര​​​​​ണ വ​​​​​കു​​​​​പ്പി​​​​​ന്‍റെ ബി​​​​​പി​​​​​എ​​​​​ൽ പ​​​​​ട്ടി​​​​​ക​​​​​യി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ട്ട​​​​​വ​​​​​ർ, പ​​​​​ര​​​​​മ്പ​​​​​രാ​​​​​ഗ​​​​​ത അ​​​​​സം​​​​​ഘ​​​​​ടി​​​​​ത തൊ​​​​​ഴി​​​​​ലാ​​​​​ളി കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ൾ, സ​​​​​ർ​​​​​ക്കാ​​​​​ർ, അ​​​​​ർ​​​​​ധസ​​​​​ർ​​​​​ക്കാ​​​​​ർ, പൊ​​​​​തു​​​​​മേ​​​​​ഖ​​​​​ലാ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ ജോ​​​​​ലി​​​​​യി​​​​​ല്ലാ​​​​​ത്ത പ​​​​​ട്ടി​​​​​കവ​​​​​ർ​​​​​ഗ​​​​​ക്കാ​​​​​ർ, എ​​​​​യ്‌​​​​​ഡ്സ് രോ​​​​​ഗി​​​​​ക​​​​​ൾ, കാ​​​​​ൻ​​​​​സ​​​​​ർ ബാ​​​​​ധി​​​​​ത​​​​​ർ, ഗു​​​​​രു​​​​​ത​​​​​ര ശാ​​​​​രീ​​​​​രി​​​​​ക-മാ​​​​​ന​​​​​സി​​​​​ക വെ​​​​​ല്ലു​​​​​വി​​​​​ളി നേ​​​​​രി​​​​​ടു​​​​​ന്ന​​​​​വ​​​​​ർ, ഹൃ​​​​​ദ​​​​​യം, വൃ​​​​​ക്ക എ​​​​​ന്നി​​​​​വ മാ​​​​​റ്റി​​​​​വ​​​​​ച്ച​​​​​വ​​​​​ർ, ഡ​​​​​യാ​​​​​ലി​​​​​സി​​​​​സ് ചെ​​​​​യ്യു​​​​​ന്ന​​​​​വ​​​​​രു​​​​​ള്ള കു​​​​​ടും​​​​​ബം, ആ​​​​​ശ്ര​​​​​യ പ​​​​​ദ്ധ​​​​​തി​​​​​യി​​​​​ലെ അം​​​​​ഗ​​​​​ങ്ങ​​​​​ൾ, നി​​​​​ർ​​​​​ധ​​​​​ന സ്ത്രീ​​​​​ക​​​​​ൾ കു​​​​​ടും​​​​​ബനാ​​​​​ഥ​​​​​യാ​​​​​യ കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ൾ, വി​​​​​ധ​​​​​വ, അ​​​​​വി​​​​​വാ​​​​​ഹി​​​​​ത​​​​​രാ​​​​​യ അ​​​​​മ്മ​​​​​മാ​​​​​ർ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​ർ​​​​​ക്ക് മു​​​​​ൻ​​​​​ഗ​​​​​ണ​​​​​നാ കാ​​​​​ർ​​​​​ഡി​​​​​ന് അ​​​​​പേ​​​​​ക്ഷി​​​​​ക്കാം.

വ​​​​​രു​​​​​മാ​​​​​നം പ്ര​​​​​തി​​​​​മാ​​​​​സം 25,000 രൂ​​​​​പ​​​​​യി​​​​​ൽ കൂ​​​​​ടാ​​​​​ൻ പാ​​​​​ടി​​​​​ല്ല. 1000 ച​​​​​തു​​​​​ര​​​​​ശ്ര അ​​​​​ടി​​​​​യി​​​​​ൽ കൂ​​​​​ടു​​​​​ത​​​​​ൽ വി​​​​​സ്ത്യ​​​​​തി​​​​​യു​​​​​ള്ള വീ​​​​​ട്, നാ​​​​​ലു ച​​​​​ക്ര വാ​​​​​ഹ​​​​​നം സ്വ​​​​​ന്ത​​​​​മാ​​​​​യു​​​​​ള്ള​​​​​വ​​​​​ർ, ആ​​​​​ദാ​​​​​യ​​​​​നി​​​​​കു​​​​​തി അ​​​​​ട​​​​​യ്ക്കു​​​​​ന്ന​​​​​വ​​​​​ർ എ​​​​​ന്നി​​​​​വ​​​​​ർ​​​​​ക്ക് മു​​​​​ൻ​​​​​ഗ​​​​​ണ​​​​​നാ കാ​​​​​ർ​​​​​ഡി​​​​​ന് അ​​​​​പേ​​​​​ക്ഷി​​​​​ക്കാ​​​​​ൻ യോ​​​​​ഗ്യ​​​​​ത​​​​​യി​​​​​ല്ല.

►► നേ​​​​​ട്ട​​​​​ങ്ങ​​​​​ൾ

എ​​​​​ല്ലാ​​​​​ മാ​​​​​സ​​​​​വും മു​​​​​ൻ​​​​​ഗ​​​​​ണ​​​​​നാ റേ​​​​​ഷ​​​​​ൻ​​​​​ കാ​​​​​ർ​​​​​ഡി​​​​​ലെ ഓ​​​​​രോ അം​​​​​ഗ​​​​​ത്തി​​​​​നും നാ​​​​​ല് കി​​​​​ലോ അ​​​​​രി​​​​​യും ഒ​​​​​രു കി​​​​​ലോ ഗോ​​​​​ത​​​​​മ്പും സൗ​​​​​ജ​​​​​ന്യ​​​​​മാ​​​​​യി ല​​​​​ഭി​​​​​ക്കും. കൂ​​​​​ടാ​​​​​തെ, സൗ​​​​​ജ​​​​​ന്യ റേ​​​​​ഷ​​​​​ൻ ഭ​​​​​ക്ഷ്യ​​​​​ധാ​​​​​ന്യം, സ​​​​​ർ​​​​​ക്കാ​​​​​ർ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​ക​​​​​ളി​​​​​ൽ സൗ​​​​​ജ​​​​​ന്യ ചി​​​​​കി​​​​​ത്സ, സ​​​​​ർ​​​​​ക്കാ​​​​​ർ സേ​​​​​വ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കും മ​​​​​ത്സ​​​​​ര പ​​​​​രീ​​​​​ക്ഷ​​​​​ക​​​​​ൾ​​​​​ക്കും ചി​​​​​ല ഫീ​​​​​സ് ഇ​​​​​ള​​​​​വു​​​​​ക​​​​​ൾ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ മു​​​​​ൻ​​​​​ഗ​​​​​ണ​​​​​നാ റേ​​​​​ഷ​​​​​ൻ കാ​​​​​ർ​​​​​ഡ് ഉ​​​​​ട​​​​​മ​​​​​ക​​​​​ൾ​​​​​ക്ക് ല​​​​​ഭി​​​​​ക്കും.

►► എ​​​​​ങ്ങ​​​​​നെ അ​​​​​പേ​​​​​ക്ഷി​​​​​ക്ക​​​​​ണം

ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട വി​​​​​ല്ലേ​​​​​ജ് ഓ​​​​​ഫീ​​​​​സ​​​​​റു​​​​​ടെ പ​​​​​ക്ക​​​​​ൽനി​​​​​ന്നു​​​​​ള്ള വ​​​​​രു​​​​​മാ​​​​​ന സാ​​​​​ക്ഷ്യ​​​​​പ​​​​​ത്രം, ബി​​​​​പി​​​​​എ​​​​​ൽ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ന്നു എ​​​​​ന്ന് ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട ത​​​​​ദ്ദേ​​​​​ശ​​​​​സ്ഥാ​​​​​പ​​​​​ന​​​​​ത്തി​​​​​ൽ നി​​​​​ന്നു​​​​​ള്ള സാ​​​​​ക്ഷ്യ​​​​​പ​​​​​ത്രം, ഗു​​​​​രു​​​​​ത​​​​​ര രോ​​​​​ഗം​​​​​ബാ​​​​​ധി​​​​​ച്ച​​​​​വ​​​​​ർ മെ​​​​​ഡി​​​​​ക്ക​​​​​ൽ സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റ്, വി​​​​​ധ​​​​​വ​​​​​ക​​​​​ൾ വി​​​​​ധ​​​​​വാ സാ​​​​​ക്ഷ്യ​​​​​പ​​​​​ത്രം എ​​​​​ന്നി​​​​​വ സ​​​​​ഹി​​​​​ത​​​​​മാ​​​​​ണ് അ​​​​​പേ​​​​​ക്ഷി​​​​​ക്കേ​​​​​ണ്ട​​​​​താ​​​​​ണ്. അ​​​​​ക്ഷ​​​​​യ കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ൾ വ​​​​​ഴി​​​​​യോ, സം​​​​​സ്ഥാ​​​​​ന സി​​​​​വി​​​​​ൽ സ​​​​​പ്ലൈ​​​​​സ് വ​​​​​കു​​​​​പ്പി​​​ന്‍റെ www.civilsupplieskerala.gov.in എ​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റി​​​​​ൽ സി​​​​​റ്റി​​​​​സ​​​​​ൺ​​​​​ലോ​​​​​ഗി​​​​​നി​​​​​ൽ യൂ​​​​​സ​​​​​ർ അ​​​​​ക്കൗ​​​​​ണ്ട് സൃ​​​​​ഷ്‌​​​​​ടി​​​​​ച്ചോ അ​​​​​പേ​​​​​ക്ഷ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കാ​​​​​വുന്ന​​​​​താ​​​​​ണ്.അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി:13.

സം​​​​​സ്ഥാ​​​​​ന സി​​​​​വി​​​​​ൽ സ​​​​​പ്ലൈ​​​​​സ് വ​​​​​കു​​​​​പ്പി​​​​​ന്‍റെ ഭ​​​​​ക്ഷ്യ​​​​​ല​​​​​ഭ്യ​​​​​ത, കൈ​​​​​കാ​​​​​ര്യ ചെ​​​​​ല​​​​​വി​​​​​നു​​​​​ള്ള തു​​​​​ക ഇ​​​​​വ​​​​​യു​​​​​ടെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ൽ കാ​​​​​ലാ​​​​​കാ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ൽ മു​​​​​ൻ​​​​​ഗ​​​​​ണ​​​​​നാ പ​​​​​ട്ടി​​​​​ക പു​​​​​തു​​​​​ക്കാ​​​​​റു​​​​​ണ്ട്. പു​​​​​തു​​​​​താ​​​​​യി നി​​​​​ശ്ച​​​​​യി​​​​​ക്കു​​​​​ന്ന എ​​​​​ണ്ണ​​​​​വും മു​​​​​ൻ​​​​​കാ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ൽ യോ​​​​​ഗ്യ​​​​​താ മാ​​​​​ന​​​​​ദ​​​​​ണ്ഡ​​​​​ങ്ങ​​​​​ളു​​​​​ടെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ൽ ഒ​​​​​ഴി​​​​​വാ​​​​​ക്ക​​​​​പ്പെ​​​​​ട്ട റേ​​​​​ഷ​​​​​ൻ കാ​​​​​ർ​​​​​ഡു​​​​​ക​​​​​ളു​​​​​ടെ എ​​​​​ണ്ണ​​​​​വും ചേ​​​​​ർ​​​​​ത്താ​​​​​ണ് ഓ​​​​​രോ ത​​​​​വ​​​​​ണ​​​​​യും ഒ​​​​​രോ താ​​​​​ലൂ​​​​​ക്കി​​​​​ലും മു​​​​​ൻ​​​​​ഗ​​​​​ണ​​​​​നാ റേ​​​​​ഷ​​​​​ൻ കാ​​​​​ർ​​​​​ഡു​​​​​ക​​​​​ൾ അ​​​​​നു​​​​​വ​​​​​ദി​​​​​ക്കു​​​​​ന്ന​​​​​ത്.

ഓ​​​​​രോ താ​​​​​ലൂ​​​​​ക്കി​​​​​ലും പി​​​​​ങ്ക് കാ​​​​​ർ​​​​​ഡ് അ​​​​​നു​​​​​വ​​​​​ദി​​​​​ച്ച് ന​​​​​ല്കു​​​​​ന്ന​​​​​വ​​​​​രു​​​​​ടെ എ​​​​​ണ്ണം വ്യ​​​​​ത്യാ​​​​​സ​​​​​പ്പെ​​​​​ട്ടി​​​​​രി​​​​​ക്കും. മു​​​​​ൻ വ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ളി​​​​​ൽ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ ചി​​​​​ല താ​​​​​ലൂ​​​​​ക്കു​​​​​ക​​​​​ളി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​ൻ നി​​​​​ശ്ച​​​​​യി​​​​​ച്ചി​​​​​രു​​​​​ന്ന എ​​​​​ണ്ണ​​​​​ത്തി​​​​​ന് തു​​​​​ല്യ​​​​​മാ​​​​​യ അ​​​​​പേ​​​​​ക്ഷ​​​​​ക​​​​​ൾ ല​​​​​ഭി​​​​​ച്ചി​​​​​രു​​​​​ന്നി​​​​​ല്ലെ​​​​​ന്നാ​​​​​ണ് അ​​​​​റി​​​​​യു​​​​​വാ​​​​​ൻ ക​​​​​ഴി​​​​​യു​​​​​ന്ന​​​​​ത്. അ​​​​​തി​​​​​നാ​​​​​ൽ അ​​​​​ർ​​​​​ഹ​​​​​ത​​​​​യു​​​​​ള്ള​​​​​വ​​​​​ർ യ​​​​​ഥാ​​​​​സ​​​​​മ​​​​​യം അ​​​​​പേ​​​​​ക്ഷ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കാ​​​​​ൻ ശ്ര​​​​​ദ്ധി​​​​​ക്ക​​​​​ണം.

Latest News

Up