Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tech

ഈ പ്രപഞ്ചത്തിൽ മനുഷ്യൻ തനിച്ചല്ല! ആ 100 സിഗ്നലുകൾ അന്യഗ്രഹ ജീവികളുടേതോ?

കലി​ഫോ​ര്‍​ണി​യ: ന​​ക്ഷ​ത്ര​ നി​ബി​ഡ​മാ​യ ആ​കാ​ശ​ത്തേ​ക്ക് നോ​ക്കു​മ്പോ​ള്‍ എ​ന്നെ​ങ്കി​ലും ​ചി​ന്തി​ച്ചി​ട്ടു​ണ്ടോ, ഈ ​പ്ര​പ​ഞ്ച​ത്തി​ല്‍ മനുഷ്യൻ ‌ത​നി​ച്ചാ​ണോ എ​ന്ന്? ഈ ​ചോ​ദ്യ​ത്തി​നു​ള്ള ഉ​ത്ത​രം തേ​ടി മ​നു​ഷ്യകുലം ന​ട​ത്തി​യ ഏ​റ്റ​വും വ​ലി​യ ജ​ന​കീ​യ പ​രീ​ക്ഷ​ണ​മാ​യി​രു​ന്നു SETI@Home. നീ​ണ്ട 21 വ​ര്‍​ഷ​ത്തെ നി​രീ​ക്ഷ​ണ​ങ്ങ​ള്‍​ക്കും ഡാ​റ്റാ വി​ശ​ക​ല​ന​ങ്ങ​ള്‍​ക്കും ശേ​ഷം, അ​ന്യ​ഗ്ര​ഹ​ജീ​വി​ക​ളു​ടെ തെ​ളി​വു​ക​ള്‍​ക്കാ​യി ശേ​ഖ​രി​ച്ച 1200 കോ​ടി സി​ഗ്‌​ന​ലു​ക​ളെ വി​ശ​ക​ല​നം ചെ​യ്തു നി​ര്‍​ണാ​യ​ക ഘ​ട്ട​ത്തി​ല്‍ എ​ത്തി​യി​രി​ക്കു​ക​യാ​ണ് ഗ​വേ​ഷ​ക​ര്‍.

എ​ന്താ​ണ് SETI@home?

1999ല്‍ ​കലി​ഫോ​ര്‍​ണി​യ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ (ബെ​ര്‍​ക്ക്‌​ലി) ഗ​വേ​ഷ​ക​ര്‍ ആ​രം​ഭി​ച്ച ഈ ​പ​ദ്ധ​തി ലോ​ക​മെ​മ്പാ​ടു​മു​ള്ള സാ​ധാ​ര​ണ​ക്കാ​രാ​യ മ​നു​ഷ്യ​രെ​യാ​ണ് ശാ​സ്ത്ര​ഗ​വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കി​യ​ത്. പ്യൂ​ര്‍​ട്ടോ റി​ക്കോ​യി​ലെ വി​ഖ്യാ​ത​മാ​യ അ​റെ​സി​ബോ റേ​ഡി​യോ ടെ​ലി​സ്‌​കോ​പ്പ് ശേ​ഖ​രി​ക്കു​ന്ന ഭീ​മ​മാ​യ ഡാ​റ്റ വി​ശ​ക​ല​നം ചെ​യ്യാ​ന്‍ സൂ​പ്പ​ര്‍ ക​മ്പ്യൂ​ട്ട​റു​ക​ള്‍​ക്കു പ​ക​രം ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ പേ​ഴ്‌​സ​ണ​ല്‍ ക​മ്പ്യൂ​ട്ട​റു​ക​ളെ ഇ​ന്‍റ​ര്‍​നെ​റ്റ് വ​ഴി കോ​ര്‍​ത്തി​ണ​ക്കി. സ​ന്ന​ദ്ധ​സേ​വ​ക​ര്‍ അ​വ​രു​ടെ കംപ്യൂ​ട്ട​റു​ക​ളി​ല്‍ ഒ​രു സോ​ഫ്റ്റ്‌വെയ​ര്‍ ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്തു, അ​തു ബ​ഹി​രാ​കാ​ശ​ത്തു​നി​ന്നു​ള്ള ത​രം​ഗ​ങ്ങ​ളെ ത​രം​തി​രി​ച്ചു.

1200 കോ​ടി​യി​ല്‍നി​ന്ന് 100ലേ​ക്ക്

ക​ഴി​ഞ്ഞ ര​ണ്ടു പ​തി​റ്റാ​ണ്ടി​നി​ടെ 1200 കോ​ടി​യി​ല​ധി​കം -സി​ഗ്‌​ന​ലു​ക​ള്‍- ഈ ​പ്രോ​ജ​ക്ടി​ലൂ​ടെ തി​രി​ച്ച​റി​ഞ്ഞു. പ്രോ​ജ​ക്ട് കോ-​ഫൗ​ണ്ട​ര്‍ ഡേ​വി​ഡ് ആ​ന്‍​ഡേ​ഴ്‌​സന്‍റെ അ​ഭി​പ്രാ​യ​ത്തി​ല്‍- ആ​കാ​ശ​ത്തി​ന്‍റെ ഒ​രു പ്ര​ത്യേ​ക കോ​ണി​ല്‍​നി​ന്നും ഒ​രു നി​ശ്ചി​ത ഫ്രീ​ക്വ​ന്‍​സി​യി​ല്‍ പെ​ട്ടെ​ന്നു​ണ്ടാ​യ ഊ​ര്‍​ജ​സ്‌​ഫോ​ട​ന​ങ്ങ​ള്‍- ആ​യി​രു​ന്നു ഇ​വ. നി​ല​വി​ല്‍ ഭീ​മ​മാ​യ ഡാ​റ്റ​യെ അ​രി​ച്ചു​പെ​റു​ക്കി ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട 100 സി​ഗ്‌​ന​ലു​ക​ളി​ലേ​ക്ക് ഗ​വേ​ഷ​ക​ര്‍ എ​ത്തി​യി​ട്ടു​ണ്ട്. ഇ​വ അ​ന്യ​ഗ്ര​ഹ​ജീ​വന്‍റെ അ​ട​യാ​ള​ങ്ങ​ളാ​ണോ എ​ന്നു വീ​ണ്ടും പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

വെ​ല്ലു​വി​ളി​ക​ള്‍

അ​ന്യ​ഗ്ര​ഹ ജീ​വി​ക​ള്‍ അ​യ​യ്ക്കു​ന്ന സ​ന്ദേ​ശ​ങ്ങ​ളെ ഭൂ​മി​യി​ലെ റേ​ഡി​യോ ത​രം​ഗ​ങ്ങ​ളി​ൽനി​ന്നും ശ​ബ്ദ​കോ​ലാ​ഹ​ല​ങ്ങ​ളി​ല്‍​നി​ന്നും വേ​ര്‍​തി​രി​ച്ചെ​ടു​ക്കു​ക എ​ന്ന​ത് അ​ങ്ങേ​യ​റ്റം പ്ര​യാ​സ​ക​ര​മാ​യ ജോ​ലി​യാ​ണ്. ന​മ്മ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ മു​ത​ല്‍ സാ​റ്റ​ലൈ​റ്റു​ക​ള്‍ വ​രെ ബ​ഹി​രാ​കാ​ശ സി​ഗ്‌​ന​ലു​ക​ളെ വ​ഴി​തെ​റ്റി​ക്കാം. ആ​ര്‍​ട്ടി​ഫി​ഷ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് സ​ഹാ​യ​മു​ണ്ടെ​ങ്കി​ലും ഓ​രോ സി​ഗ്‌​ന​ലും കൃ​ത്യ​മാ​യി പ​രി​ശോ​ധി​ക്കാ​ന്‍ മ​നു​ഷ്യ​ന്‍റെ ഇ​ട​പെ​ട​ല്‍ അ​ത്യാ​വ​ശ്യ​മാ​ണ്. ഞ​ങ്ങ​ള്‍ പ്ര​തീ​ക്ഷി​ച്ച പോ​ലെ​യ​ല്ല കാ​ര്യ​ങ്ങ​ള്‍ ന​ട​ന്ന​ത്. എ​ന്നാ​ല്‍, ഭാ​വി​യി​ലെ ഗ​വേ​ഷ​ണ​ങ്ങ​ള്‍​ക്ക് ഒ​രു പു​തി​യ ദി​ശാ​ബോ​ധം ന​ല്‍​കാ​ന്‍ ഈ ​പ്രോ​ജ​ക്ടി​നു സാ​ധി​ച്ചു...- ഗ​വേ​ഷ​ക​ര്‍ പ​റ​ഞ്ഞു.

ഭാ​വി​യി​ലേ​ക്കു​ള്ള വാ​തി​ല്‍

ന​മ്മ​ള്‍ ഒ​രു​പ​ക്ഷേ അ​ന്യ​ഗ്ര​ഹ ജീ​വി​ക​ളെ ക​ണ്ടെ​ത്തി​യെ​ന്നു വ​രി​ല്ല, പ​ക്ഷേ, ബ​ഹി​രാ​കാ​ശ​ത്തെ നി​ശ​ബ്ദ​ത​യി​ല്‍​നി​ന്ന് എ​പ്പോ​ഴെ​ങ്കി​ലും ഒ​രു സ​ന്ദേ​ശം വ​ന്നാ​ല്‍ അ​തു തി​രി​ച്ച​റി​യാ​നു​ള്ള സാ​ങ്കേ​തി​ക വി​ദ്യ ന​മ്മ​ള്‍ വി​ക​സി​പ്പി​ച്ചു ക​ഴി​ഞ്ഞു. ഈ ​മ​ഹാ​പ്ര​പ​ഞ്ച​ത്തി​ല്‍ ന​മ്മ​ള്‍ ഒ​റ്റ​യ്ക്ക​ല്ല എ​ന്ന വി​ശ്വാ​സ​ത്തിനു ശാ​സ്ത്രീ​യ​മാ​യ അ​ടി​ത്ത​റ ന​ല്‍​കാ​ന്‍ ഗ​വേ​ഷ​ണ​ത്തി​നു ക​ഴി​ഞ്ഞെ​ന്നും ശാ​സ്ത്ര​ലോ​കം പ​റ​യു​ന്നു.

Tech

50എംപി ട്രിപ്പിള്‍ കാമറയുമായി ഐക്യു 15

ചൈ​നീ​സ് സ്മാ​ര്‍​ട്ട്ഫോ​ണ്‍ ഐ​ക്യു 15 ഇ​ന്ത്യ​യി​ലെ​ത്തു​ന്ന​ത് 50എം​പി ട്രി​പ്പി​ള്‍ കാ​മ​റ​യു​മാ​യി. ഐ​ക്യു 15ന്‍റെ പ്ര​ധാ​ന പ്ര​ത്യേ​ക​ത​ക​ള്‍ ആ​മ​സോ​ണ്‍ മൈ​ക്രോ​സൈ​റ്റി​ലൂ​ടെ ക​മ്പ​നി പു​റ​ത്തു​വി​ട്ടു.

ന​വം​ബ​ര്‍ 26ന് ​ഫോ​ണ്‍ ഇ​ന്ത്യ​യി​ല്‍ അ​വ​ത​രി​പ്പി​ക്കും.

സ​വി​ശേ​ഷ​ത​ക​ള്‍

  • 6.85 ഇ​ഞ്ച് സാം​സം​ഗ് 2കെ ​എം14 ലീ​ഡ് ഒ​എ​ല്‍​ഇ​ഡി ഡി​സ്പ്ലെ
  • 144 ഹെ​ര്‍​ട്സ് റി​ഫ്ര​ഷ് റേ​റ്റും 2,600 നി​റ്റ്സ് പീ​ക്ക് ബ്രൈ​റ്റ്ന​സും
  • ഡോ​ള്‍​ബി വി​ഷ​ന്‍ എ​ച്ച്ഡി​ആ​ര്‍ സി​സ്റ്റം
  • ആ​ന്‍​ഡ്രോ​യ്ഡ് 16 അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ഒ​റി​ജി​ന്‍ ഒ​എ​സ് 6 ഇ​ന്‍റ​ര്‍​ഫേ​സ്
  • സ്നാ​പ്ഡ്രാ​ഗ​ണ്‍ 8 എ​ലൈ​റ്റ് ജെ​ന്‍ 5 ചി​പ്സെ​റ്റ്
  • 16 ജി​ബി വ​രെ റാ​മും 1 ടി​ബി വ​രെ സ്‌​റ്റോ​റേ​ജും
  • 50 എം​പി​യു​ടെ പ്ര​ധാ​ന കാ​മ​റ​യ്ക്കൊ​പ്പം 50എം​പി പെ​രി​സ്‌​കോ​പ് ടെ​ലി​ഫോ​ട്ടോ കാ​മ​റ, 50എം​പി അ​ള്‍​ട്രാ-​വൈ​ഡ് ആം​ഗി​ള്‍ കാ​മ​റ, സെ​ല്‍​ഫി​ക്കാ​യി 32എം​പി​യു​ടെ കാ​മ​റ
  • 100 വാ​ട്സ് വ​യേ​ര്‍​ഡ് ചാ​ര്‍​ജിം​ഗും 40 വാ​ട്സ് വ​യ​ര്‍​ലെ​സ് ചാ​ര്‍​ജിം​ഗും
  • 7,000 എം​എ​എ​ച്ചി​ന്‍റെ ബാ​റ്റ​റി
  • പൊ​ടി​ക്കും ജ​ല​ത്തി​നു​മെ​തി​രേ ഐ​പി68, ഐ​പി69 റേ​റ്റിം​ഗ്

Tech

ഐ​ഫോ​ണി​ന്‍റേ​തി​നേ​ക്കാ​ള്‍ വ​ലി​യ ബാ​റ്റ​റി; വ​ണ്‍​പ്ല​സ് 15 വി​പ​ണി​യി​ലേ​ക്ക്

പ്ര​മു​ഖ സ്മാ​ര്‍​ട്ട്‌​ഫോ​ണ്‍ നി​ര്‍​മാ​താ​ക്ക​ളാ​യ വ​ണ്‍​പ്ല​സി​ന്‍റെ പു​തി​യ ഫോ​ണാ​യ വ​ണ്‍​പ്ല​സ് 15 ചൈ​ന​യി​ല്‍ 27നു ​പു​റ​ത്തി​റ​ങ്ങും. എ​ന്നാ​ല്‍ ഇ​ന്ത്യ​യി​ല്‍ എ​പ്പോ​ള്‍ വി​പ​ണി​യി​ല്‍ ഇ​റ​ക്കു​മെ​ന്ന​തി​നെ കു​റി​ച്ച് ക​മ്പ​നി വ്യ​ക്ത​ത വ​രു​ത്തി​യി​ട്ടി​ല്ല. എ​ന്നി​രു​ന്നാ​ലും ന​വം​ബ​റി​ല്‍ ഇ​ന്ത്യ​യി​ല്‍ ഫോ​ണ്‍ എ​ത്തു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

പു​തി​യ സ്നാ​പ്ഡ്രാ​ഗ​ണ്‍ 8 എ​ലൈ​റ്റ് ജെ​ന്‍ 5 പ്രോ​സ​സ​റു​മാ​യി ഫോ​ണ്‍ വി​പ​ണി​യി​ല്‍ എ​ത്തു​ന്ന​ത്. കൂ​ടാ​തെ ട്രി​പ്പി​ള്‍ കാ​മ​റ സ​ജ്ജീ​ക​ര​ണ​വും വ​ണ്‍​പ്ല​സ് 13 സീ​രീ​സി​നെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന രൂ​പ​ക​ല്‍​പ്പ​ന​യും ഇ​തി​ല്‍ ഉ​ണ്ടാ​കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

വ​യ​ര്‍​ലെ​സ് ചാ​ര്‍​ജിം​ഗ് സം​വി​ധാ​ന​വും വ​ണ്‍​പ്ല​സി​ന് പു​തി​യ മോ​ഡ​ലി​ന് ഉ​ണ്ടാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഏ​റ്റ​വും വ​ലി​യ ബാ​റ്റ​റി പാ​ക്കോ​ടു​കൂ​ടി​യാ​ണ് വ​ണ്‍ പ്ല​സ് വി​പ​ണി​യി​ല്‍ എ​ത്തു​ക. 7300 എം​എ​എ​ച്ച് ബാ​റ്റ​റി​യാ​യി​രി​ക്കും ഫോ​ണി​ന്‍റെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണം.

ബാ​റ്റ​റി 100 വാ​ട്ട്സ് വ​യേ​ര്‍​ഡ് ചാ​ര്‍​ജിം​ഗും 50 വാ​ട്ട്സ് വ​യ​ര്‍​ലെ​സ് ചാ​ര്‍​ജിം​ഗു​മാ​യി​രി​ക്കും ഉ​ണ്ടാ​വു​ക. എ​ന്നാ​ല്‍ റി​വേ​ഴ്സ് ചാ​ര്‍​ജിം​ഗ് ഉ​ണ്ടാ​കു​മോ എ​ന്ന​ത് സം​ബ​ന്ധി​ച്ച് ഒ​രു വി​വ​ര​വും ന​ല്‍​കി​യി​ട്ടി​ല്ല. 6.78 ഇ​ഞ്ച് ഡി​സ്പ്ലേ ആ​യി​രി​ക്കും മ​റ്റൊ​രു പ്ര​ത്യേ​ക​ത.

8.1 എം​എം ക​ന​വും 211-215 ഗ്രാം ​ഭാ​ര​വു​മാ​യി​രി​ക്കും ഫോ​ണി​നു​ണ്ടാ​യി​രി​ക്കു​ക. വ​ണ്‍ പ്ല​സി​ന്‍റെ സാ​ന്‍​ഡ് ഡ്യൂ​ണ്‍ നി​റ​ത്തി​ന് പു​റ​മെ ക​റു​പ്പും പ​ര്‍​പ്പി​ള്‍ നി​റ​ത്തി​ലും പു​തി​യ ഫോ​ണ്‍ അ​വ​ത​രി​പ്പി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

വ​ണ്‍​പ്ല​സ് 15 ഫൈ​വ്ജി​ക്ക് ഇ​ന്ത്യ​യി​ല്‍ 70,000 രൂ​പ​യ്ക്ക് അ​ടു​ത്ത് വി​ല വ​രു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

Tech

അ​ക്ഷ​ര​ത്തെ​റ്റ് തി​രു​ത്താ​ന്‍ വാ​ട്‌​സ്ആ​പ്, പു​തി​യ ഫീ​ച്ച​ര്‍ അ​വ​ത​രി​പ്പി​ച്ചു

ചെ​റു​തും വ​ലു​തു​മാ​യി നി​ര​വ​ധി മാ​റ്റ​ങ്ങ​ളാ​ണ് വാ​ട്‌​സ്ആ​പി​ല്‍ ദി​ന​വും വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​പ്പോ​ഴി​താ പു​തി​യ ഒ​രു ഫീ​ച്ച​ര്‍ കൂ​ടി അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് വാ​ട്‌​സ്ആ​പ്. മെ​സേ​ജു​ക​ള്‍ ടൈ​പ്പ് ചെ​യ്യു​മ്പോ​ള്‍ തെ​റ്റി​പ്പോ​കു​മോ എ​ന്ന ആ​ശ​ങ്ക​യ്ക്ക് ഇ​തോ​ടെ പ​രി​ഹാ​ര​മാ​കു​ക​യാ​ണ്.

വാ​ട്സ്ആ​പ് സ​ന്ദേ​ശ​ങ്ങ​ള്‍ വ​ടി​വൊ​ത്ത ഭാ​ഷ​യി​ലാ​ക്കി മാ​റ്റു​ന്ന എ​ഐ അ​ധി​ഷ്ഠി​ത റൈ​റ്റിം​ഗ് ഹെ​ല്‍​പ് ഫീ​ച്ച​റാ​ണ് മെ​റ്റ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. വാ​ട്സ്ആ​പി​ല്‍ വ്യ​ക്തി​ക​ള്‍​ക്കോ ഗ്രൂ​പ്പു​ക​ളി​ലോ ഒ​രു മെ​സേ​ജ് ടൈ​പ്പ് ചെ​യ്യു​മ്പോ​ള്‍ പേ​ന ഐ​ക്ക​ണ്‍ കാ​ണാ​നാ​കും.

നി​ങ്ങ​ളൊ​രു മെ​സേ​ജ് ടൈ​പ്പ് ചെ​യ്ത് തു​ട​ങ്ങി​യാ​ല്‍ ഈ ​പെ​ന്‍ ഐ​ക്ക​ണി​ല്‍ ക്ലി​ക്ക് ചെ​യ്യു​ക. അ​പ്പോ​ള്‍ നി​ര്‍​ദേ​ശ​ങ്ങ​ള​ട​ങ്ങു​ന്ന വ​രി​ക​ളു​ള്ള ഒ​രു പോ​പ്അ​പ്പ് ഉ​യ​ര്‍​ന്നു​വ​രും. ഇ​തി​ല്‍​നി​ന്ന് നി​ങ്ങ​ളു​ടെ ഏ​റ്റ​വും ഉ​ചി​ത​മെ​ന്ന് തോ​ന്നു​ന്ന വാ​ച​കം സെ​ല​ക്ട് ചെ​യ്യു​ക.

ഇ​തോ​ടെ ഈ ​മെ​സേ​ജ്, നി​ങ്ങ​ള്‍ നേ​ര​ത്തെ ടൈ​പ്പ് ചെ​യ്തു​വ​ച്ച മെ​സേ​ജി​നെ റീ​പ്ലേ​സ് ചെ​യ്യും. ഗ്രാ​മ​ര്‍ തെ​റ്റു​ക​ളും അ​ക്ഷ​ര​ത്തെ​റ്റു​ക​ളു​മു​ണ്ടാ​കു​മോ എ​ന്നി​ങ്ങ​നെ​യു​ള്ള ആ​ശ​ങ്ക​ക​ളും ഒ​ഴി​വാ​ക്കാം. ഈ ​ഫീ​ച്ച​ര്‍ വാ​ട്സ്ആ​പ് ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ല​ഭ്യ​മാ​യി​ത്തു​ട​ങ്ങി.

പ്രൈ​വ​റ്റ് പ്രൊ​സ​സിം​ഗ് സാ​ങ്കേ​തി​ക​വി​ദ്യ​യി​ലു​ള്ള ഈ ​സം​വി​ധാ​നം ആ​രു​ടെ​യെ​ങ്കി​ലും മെ​സേ​ജു​ക​ള്‍ കോ​പ്പി ചെ​യ്യു​ക​യോ സ്വ​കാ​ര്യ​ത​യെ ഹ​നി​ക്കു​ക​യോ ചെ​യ്യി​ല്ലെ​ന്നും മെ​റ്റ അ​റി​യി​ച്ചു.

Tech

സ്വ​കാ​ര്യ​ത​യ്ക്കാ​യി വാ​ട്‌​സ്ആ​പ്പി​ന്‍റെ കി​ടി​ലം ഫീ​ച്ച​ര്‍

ഉ​പ​യോ​ക്താ​ക്ക​ളു​ടെ സ്വ​കാ​ര്യ​ത ഉ​റ​പ്പാ​ക്കാ​ന്‍ പു​തി​യ ഫീ​ച്ച​ര്‍ അ​വ​ത​രി​പ്പി​ക്കാ​ന്‍ വാ​ട്‌​സ്ആ​പ്പ്. "അ​ഡ്വാ​ന്‍​സ്ഡ് ചാ​റ്റ് പ്രൈ​വ​സി' എ​ന്ന് പേ​ര് ന​ല്‍​കി​യി​രി​ക്കു​ന്ന ഈ ​ഫീ​ച്ച​ര്‍ വാ​ട്‌​സ്ആ​പ്പി​ല്‍ വ​രു​ന്ന മീ​ഡി​യ ഫ​യ​ലു​ക​ള്‍ സ്വീ​ക​ര്‍​ത്താ​വി​ന്‍റെ ഫോ​ണി​ല്‍ സേ​വ് ആ​കു​ന്ന​ത് ത​ട​യും.

വാ​ട്‌​സ്ആ​പ്പി​ന്‍റെ ഫീ​ച്ച​ര്‍ ട്രാ​ക്കിം​ഗ് വെ​ബ്‌​സൈ​റ്റാ​യ വാ​ബീ​റ്റാ ഇ​ന്‍​ഫോ​യു​ടെ റി​പ്പോ​ര്‍​ട്ട് പ്ര​കാ​രം അ​ടു​ത്ത അ​പ്‌​ഡേ​റ്റു​ക​ളി​ലൊ​ന്നി​ല്‍ ഈ ​ഫീ​ച്ച​ര്‍ ല​ഭ്യ​മാ​കും. ഇ​തു​വ​രെ വാ​ട്സ്ആ​പ്പ് അ​യ​ച്ച ഫ​യ​ലു​ക​ള്‍ സ്വീ​ക​ര്‍​ത്താ​വി​ന്‍റെ ഡി​വൈ​സി​ല്‍ ഓ​ട്ടോ​മാ​റ്റി​ക്കാ​യി സേ​വ് ചെ​യ്യ​പ്പെ​ട്ടി​രു​ന്നു.

എ​ന്നാ​ല്‍ ഈ ​അ​പ്ഡേ​റ്റി​ന് ശേ​ഷം, ഓ​ട്ടോ-​സേ​വ് ഓ​പ്ഷ​ന്‍ ഓ​ണാ​ക്ക​ണോ ഓ​ഫാ​ക്ക​ണോ എ​ന്ന് അ​യ​യ്ക്കു​ന്ന ഉ​പ​യോ​ക്താ​വി​ന് സ്വ​യം തീ​രു​മാ​നി​ക്കാ​ന്‍ ക​ഴി​യും. ഒ​പ്പം മു​ഴു​വ​ന്‍ ചാ​റ്റും എ​ക്‌​സ്‌​പോ​ര്‍​ട്ട് ചെ​യ്യു​ന്ന​തും ഫോ​ര്‍​വേ​ഡ് ചെ​യ്യു​ന്ന​തും ത​ട​യും.

ഉ​പ​യോ​ക്താ​ക്ക​ള്‍ ഈ ​സ്വ​കാ​ര്യ​താ ഫീ​ച്ച​ര്‍ ഓ​ണാ​ക്കി​യാ​ല്‍ അ​വ​രെ "അ​ഡ്വാ​ന്‍​സ്ഡ് ചാ​റ്റ് പ്രൈ​വ​സി'​യു​ടെ ഭാ​ഗ​മാ​യി ക​ണ​ക്കാ​ക്കും. ഇ​തി​നു​ശേ​ഷം അ​വ​ര്‍​ക്ക് ആ ​ചാ​റ്റി​ല്‍ മെ​റ്റാ എ​ഐ ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യി​ല്ല.

താ​മ​സി​യാ​തെ ഈ ​ഫീ​ച്ച​ര്‍ എ​ല്ലാ ഉ​പ​യോ​ക്താ​ക്ക​ള്‍​ക്കും ല​ഭ്യ​മാ​ക്കും എ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

Tech

റി​യ​ല്‍​മി പി3 ​പ്രോ 5ജി ​ഇ​ന്ത്യ​യി​ലേ​ക്ക്

റി​യ​ല്‍​മി പി3 ​പ്രോ 5ജി ​സ്മാ​ര്‍​ട്ട്ഫോ​ണ്‍ ഇ​ന്ത്യ​യി​ല്‍ ഫെ​ബ്രു​വ​രി 18ന് ​അ​വ​ത​രി​പ്പി​ക്കും. ക്വാ​ല്‍​ക്വാ​മി​ന്‍റ സ്‌​നാ​പ്ഡ്രാ​ഗ​ണ്‍ 7എ​സ് ജെ​ന്‍ 3 എ​സ്ഒ​സി ചി​പ്സെ​റ്റി​ലു​ള്ള ആ​ദ്യ സെ​ഗ്മെ​ന്‍റ് ഫോ​ണാ​ണ് റി​യ​ല്‍​മി പി3 ​പ്രോ.

മെ​ച്ച​പ്പെ​ട്ട കാ​ര്യ​ക്ഷ​മ​ത, 20 ശ​ത​മാ​നം മെ​ച്ച​പ്പെ​ട്ട സി​പി​യു പ്ര​ക​ട​നം, മു​മ്പ​ത്തെ ശ്രേ​ണി​ക​ളെ അ​പേ​ക്ഷി​ച്ച് ജി​പി​യു ശേ​ഷി​ക​ളി​ല്‍ 40 ശ​ത​മാ​നം വ​ര്‍​ധ​ന എ​ന്നി​വ വാ​ഗ്ദാ​നം ചെ​യ്യു​ന്നു. ഫോ​ണി​ല്‍ 50 എം​പി ഡ്യു​വ​ല്‍ റി​യ​ര്‍ കാ​മ​റ​യു​ണ്ടാ​കും.

ഇ​തി​ന് 32 എം​പി സെ​ല്‍​ഫി കാ​മ​റ​യും ഉ​ണ്ടാ​കും. 80 വാ​ട്‌​സ് ഫാ​സ്റ്റ് ചാ​ര്‍​ജിം​ഗ് സ​ഹി​തം 6,000 എം​എ​എ​ച്ച് ബാ​റ്റ​റി​യാ​ണ് റി​യ​ല്‍​മി പി3 ​പ്രോ​യു​ടെ മ​റ്റൊ​രു ക​രു​ത്ത്. ഈ ​ഫോ​ണ്‍ 30 മി​നി​റ്റി​നു​ള്ളി​ല്‍ 100 ശ​ത​മാ​നം ചാ​ര്‍​ജ് ചെ​യ്യാ​ന്‍ ക​ഴി​യു​മെ​ന്ന് ക​മ്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്നു.

അ​ത്യാ​ധു​നി​ക എ​യ്‌​റോ​സ്‌​പേ​സ് കൂ​ളിം​ഗ് സം​വി​ധാ​ന​ത്തോ​ടെ​യാ​ണ് ഫോ​ണ്‍ വ​രി​ക, ഇ​ത് ഗെ​യി​മിം​ഗി​നെ ആ​ശ്ര​യി​ക്കു​ന്ന​വ​ര്‍​ക്ക് ആ​ശ്വാ​സം ന​ല്‍​കു​ന്ന ഫീ​ച്ച​റാ​യി​രി​ക്കും. ഫോ​ണി​ലെ ജി​ടി ബൂ​സ്റ്റ് ടെ​ക്‌​നോ​ള​ജി​യും ഗെ​യി​മിം​ഗ് മി​ക​വ് വ​ര്‍​ധി​പ്പി​ക്കും.

Tech

സാം​സംഗില്‍ ജെ​മി​നി ഹി​ന്ദി സം​സാ​രി​ക്കും

സാം​സംഗ് ഗാ​ല​ക്സി എ​സ് 25 സീ​രീ​സ് സ്മാ​ര്‍​ട്ട്ഫോ​ണു​ക​ളി​ല്‍ ജെ​മി​നി എ​ഐ ഹി​ന്ദി സം​സാ​രി​ക്കും. ഹി​ന്ദി​ക്ക് പു​റ​മെ ഇം​ഗ്ലീ​ഷ്, കൊ​റി​യ​ന്‍ ഭാ​ഷ​ക​ളി​ലും ജെ​മി​നി ലൈ​വ് ഉ​പ​യോ​ഗി​ക്കാം

സാം​സംഗി​ന് ഇ​ന്ത്യ​യി​ല്‍ നി​ര​വ​ധി ഉ​പ​ഭോ​ക്ത​ക്ക​ളു​ണ്ട്. ഈ ​വി​പ​ണി​യു​ടെ പ്രാ​ധാ​ന്യം മ​ന​സി​ലാ​ക്കി​യാ​ണ് ക​മ്പ​നി ഹി​ന്ദി ഭാ​ഷ​യി​ല്‍ ഗാ​ല​ക്സി എ​സ് 25 സീ​രീ​സി​ന് എ​ഐ പി​ന്തു​ണ​യും ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

ജെ​മി​നി ലൈ​വി​ല്‍ ഹി​ന്ദി ഭാ​ഷ സം​യോ​ജി​പ്പി​ക്കു​ന്ന​തി​ന്‍റെ നേ​രി​ട്ടു​ള്ള നേ​ട്ടം ഉ​പ​യോ​ക്താ​ക്ക​ള്‍​ക്ക് ഈ ​എ​ഐ ടൂ​ളു​മാ​യി പൊ​തു​വാ​യ ഭാ​ഷ​യി​ല്‍ ചോ​ദ്യ​ങ്ങ​ള്‍ ചോ​ദി​ക്കാ​ന്‍ ക​ഴി​യും എ​ന്ന​താ​ണ്.

ക​ല​ണ്ട​ര്‍, നോ​ട്ട്സ്, റി​മൈ​ന്‍​ഡ​റു​ക​ള്‍ തു​ട​ങ്ങി​യ സാം​സംഗി​ന്‍റെ സ്വ​ന്തം ആ​പ്പു​ക​ളി​ല്‍ എ​ഐ അ​സി​സ്റ്റ​ന്‍റി​ന്‍റെ പ്ര​യോ​ജ​നം ല​ഭ്യ​മാ​കു​മെ​ന്ന് മാ​ത്ര​മ​ല്ല, മൂ​ന്നാം ക​ക്ഷി ആ​പ്പു​ക​ളും പി​ന്തു​ണ​യ്ക്കു​മെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ള്‍ ഉ​ണ്ട്.

ഇ​ന്ത്യ​യി​ല്‍ ഗാ​ല​ക്‌​സി ട25 ​സീ​രീസി​ന്‍റെ പ്രാ​രം​ഭ വി​ല 80,999 രൂ​പ​യാ​ണ്.

Latest News

Up