Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thejalakshmi

അ​ന്ന് ഞാ​ൻ ക​ര​യു​മ്പോ​ൾ എ​ന്നെ എ​ടു​ത്തു​കൊ​ണ്ട് ന​ട​ന്ന​യാ​ൾ; ക​മ​ൽ​ഹാ​സ​നെ ക​ണ്ട സ​ന്തോ​ഷ​ത്തി​ൽ കു​ഞ്ഞാ​റ്റ

ഏ​റെ ഇ​ഷ്ട​പ്പെ​ടു​ന്ന ക​മ​ൽ​ഹാ​സ​നെ ക​ണ്ട​തി​ന്‍റെ സ​ന്തോ​ഷം പ​ങ്കു​വ​ച്ച് ഉ​ര്‍​വ​ശി​യു​ടെ മ​ക​ളും ന​ടി​യു​മാ​യ കു​ഞ്ഞാ​റ്റ എ​ന്ന തേ​ജാ​ല​ക്ഷ്മി. കു​ഞ്ഞാ​യി​രി​ക്കു​മ്പോ​ൾ താ​ൻ വാ​ശി​പ്പി​ടി​ച്ച് ക​ര​ഞ്ഞി​രു​ന്ന സ​മ​യ​ത്ത് ത​ന്നെ എ​ടു​ത്തു​കൊ​ണ്ട് ന​ട​ന്ന​യാ​ളാ​ണ് ക​മ​ൽ​ഹാ​സ​നെ​ന്നും അ​ദ്ദേ​ഹ​ത്തി​നൊ​പ്പം ചി​ല​വ​ഴി​ക്കാ​ൻ ല​ഭി​ച്ച സ​മ​യ​ത്തി​ന് എ​ന്നും ന​ന്ദി​യു​ള്ള​വ​ളാ​യി​രി​ക്കു​മെ​ന്നും തേ​ജാ​ല​ക്ഷ്മി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു​റി​ച്ചു.

ഉ​ർ​വ​ശി​ക്കൊ​പ്പം ചെ​ന്നൈ​യി​ലെ ക​മ​ൽ​ഹാ​സ​ന്‍റെ ഓ​ഫീ​സി​ലാ​യി​രു​ന്നു ഇ​വ​ർ ത​മ്മി​ലു​ള്ള കൂ​ടി​ക്കാ​ഴ്ച ന​ട​ന്ന​ത്.

വൈ​കാ​രി​ക കു​റി​പ്പോ​ടെ​യാ​ണ് തേ​ജ​ല​ക്ഷ്മി ഉ​ർ​വ​ശി​ക്കും ക​മ​ൽ​ഹാ​സ​നു​മൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച​ത്.

വ​ർ​ഷം 2001. ഞാ​നൊ​രു കൈ​ക്കു​ഞ്ഞാ​ണ്, എ​ന്‍റെ അ​മ്മ​യോ​ടൊ​പ്പം 'പ​ഞ്ച​ത​ന്ത്രം' സി​നി​മ​യു​ടെ സെ​റ്റി​ൽ ഞാ​നും ഉ​ണ്ടാ​യി​രു​ന്നു​വ​ത്രേ. ഞാ​ൻ മി​ക്ക​പ്പോ​ഴും വാ​ശി​കാ​ണി​ക്കു​ന്ന ഒ​രു കു​ട്ടി​യാ​യി​രു​ന്നി​ല്ലെ​ന്ന് അ​മ്മ പ​റ​ഞ്ഞ് കേ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ വാ​ശി പി​ടി​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ൽ, ഞാ​ൻ ക​ര​യാ​തി​രി​ക്കാ​നാ​യി ക​മ​ൽ സാ​ർ എ​ന്നെ​യു​മെ​ടു​ത്ത് സെ​റ്റി​ലൂ​ടെ ന​ട​ക്കു​ക​യും എ​നി​ക്കി​ഷ്ട​പ്പെ​ട്ട പ​ല​ഹാ​രം വാ​ങ്ങി​ത്ത​രി​ക​യും ചെ​യ്യു​മാ​യി​രു​ന്നു. ചെ​റു​പ്പം മു​ത​ലേ കേ​ട്ടു​വ​ള​ർ​ന്ന ക​ഥ​യാ​ണ്. അ​ന്ന് ഞാ​നൊ​രു കൈ​ക്കു​ഞ്ഞാ​യി​രു​ന്ന​ത് കൊ​ണ്ട് എ​നി​ക്കി​തൊ​ന്നും ഓ​ർ​മ്മ​യി​ല്ലെ​ങ്കി​ലും.

വ​ർ​ഷം 2025, സൈ​മ അ​വാ​ർ​ഡ്സ് (SIIMA Awards). ഞാ​ൻ എ​ന്‍റെ അ​മ്മ​യു​ടെ അ​ടു​ത്താ​ണ് ഇ​രി​ക്കു​ന്ന​ത്, അ​മ്മ​യു​ടെ തൊ​ട്ട​രി​കി​ലാ​യി ക​മ​ൽ സാ​റും. അ​മ്മ​യ്ക്കും സ്റ്റേ​ജി​ൽ ക​യ​റേ​ണ്ട തി​ര​ക്കു​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​തു​കൊ​ണ്ട്, എ​ന്നെ അ​ദ്ദേ​ഹ​ത്തി​ന് പ​രി​ച​യ​പ്പെ​ടു​ത്താ​ൻ മ​റ​ന്നു​പോ​യി.

ഓ​രോ നി​മി​ഷ​വും ഞാ​ൻ അ​ദ്ദേ​ഹ​ത്തെ ഒ​ളി​ഞ്ഞു​നോ​ക്കു​ക​യും, എ​ങ്ങ​നെ അ​ടു​ത്തു​ചെ​ന്ന് ഒ​രു ഹാ​യ് പ​റ​യു​മെ​ന്ന് മ​ന​സി​ൽ ക​ണ​ക്കു​കൂ​ട്ടു​ക​യു​മാ​യി​രു​ന്നു.

സ​ത്യം പ​റ​ഞ്ഞാ​ൽ, എ​ന്തു​കൊ​ണ്ടോ എ​നി​ക്ക് വ​ല്ലാ​ത്ത പേ​ടി​യാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന് തി​ര​ക്കു​ക​ൾ കാ​ര​ണം പ​രി​പാ​ടി​യി​ൽ നി​ന്ന് നേ​ര​ത്തെ പോ​കേ​ണ്ടി​യും വ​ന്നു. അ​ന്ന് ഞാ​ൻ ശ​രി​ക്കും ക​ര​ഞ്ഞു​പോ​യി.

അ​മ്മ​യോ​ട് പ​റ​ഞ്ഞു, ‘എ​നി​ക്കൊ​ന്നും ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ല്ല​മ്മേ, ഒ​രു ഹാ​യ് പോ​ലും പ​റ​യാ​ൻ പ​റ്റി​യി​ല്ല. അ​ദ്ദേ​ഹം തൊ​ട്ട​ടു​ത്ത് ഉ​ണ്ടാ​യി​രു​ന്നി​ട്ടും ഞാ​ൻ വെ​റു​തെ നോ​ക്കി​യി​രു​ന്നു. എ​നി​ക്കി​പ്പോ​ൾ വ​ല്ലാ​ത്ത കു​റ്റ​ബോ​ധം തോ​ന്നു​ന്നു. എ​നി​ക്ക് പേ​ടി​യാ​യി​രു​ന്നു’.

അ​മ്മ പ​റ​ഞ്ഞു, ‘സാ​ര​മി​ല്ല മോ​ളേ, വി​ഷ​മി​ക്കേ​ണ്ട. അ​ദ്ദേ​ഹ​ത്തി​ന് നി​ന്നെ ഓ​ർ​മ്മ​യു​ണ്ടാ​കും, ന​മു​ക്ക് എ​ന്താ​യാ​ലും ഒ​രു ദി​വ​സം അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സി​ൽ പോ​യി കാ​ണാം’. ആ ​നി​മി​ഷം മു​ത​ൽ, അ​ദ്ദേ​ഹ​ത്തെ ഉ​ട​ൻ കാ​ണാ​ൻ ക​ഴി​യ​ണേ എ​ന്നും, അ​മ്മ പ​റ​ഞ്ഞ‘ ആ ​ഒ​രു ദി​വ​സം’​വേ​ഗം വ​ര​ണേ എ​ന്നും ഞാ​ൻ എ​ല്ലാ ദി​വ​സ​വും പ്രാ​ർ​ഥി​ക്കാ​ൻ തു​ട​ങ്ങി.

ഒ​ടു​വി​ൽ ആ ​ദി​വ​സം വ​ന്നെ​ത്തി!! എ​ന്‍റെ സ​ന്തോ​ഷ​ത്തി​നും ന​ന്ദി​ക്കും അ​തി​രു​ക​ളി​ല്ലാ​യി​രു​ന്നു. പ​ത്ത് മി​നി​റ്റി​ൽ താ​ഴെ മാ​ത്ര​മേ ഞാ​ൻ അ​ദ്ദേ​ഹ​ത്തെ ക​ണ്ടു​ള്ളൂ. പ​ക്ഷേ ആ ​പ​ത്ത് മി​നി​റ്റു​ക​ൾ പ​ത്ത് വ​ർ​ഷം പോ​ലെ​യാ​ണ് എ​നി​ക്ക് തോ​ന്നി​യ​ത്. അ​തെ​നി​ക്ക് എ​ല്ലാ​മെ​ല്ലാ​മാ​യി​രു​ന്നു. എ​ല്ലാ​ത്തി​നു​മു​പ​രി, ഞാ​ൻ അ​ങ്ങേ​യ​റ്റം ന​ന്ദി​യു​ള്ള​വ​ളാ​യി മാ​റി.

ശ​രി​യാ​യ സ​മ​യ​മാ​കു​മ്പോ​ൾ ജീ​വി​തം എ​ത്ര മ​നോ​ഹ​ര​മാ​യാ​ണ് ഓ​രോ വൃ​ത്ത​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്. ഈ ​ജീ​വി​ത​ത്തോ​ട് ഞാ​നെ​ന്തി​ന് എ​പ്പോ​ഴും ന​ന്ദി​യു​ള്ള​വ​ളാ​യി​രി​ക്ക​ണം എ​ന്ന് ഓ​ർ​മ്മി​പ്പി​ക്കു​ന്ന നി​മി​ഷ​ങ്ങ​ളാ​ണി​ത്. എ​ല്ലാ​വ​ർ​ക്കും എ​ന്‍റെ ഹൃ​ദ​യം നി​റ​ഞ്ഞ പൊ​ങ്ക​ൽ ആ​ശം​സ​ക​ൾ’. തേ​ജാ​ല​ക്ഷ്മി കു​റി​ച്ചു.

Latest News

Up