കോട്ടയം: പാരമ്പര്യത്തിന്റെയും ആചാരത്തിന്റെയും പെരുമയില്‍ ദേവാലയങ്ങളില്‍ ദനഹാ ആചരണം. യേശുവിന്റെ ജ്ഞാനസ്നാനത്തെയാണ് തിരുനാള്‍ അനുസ്മരിക്കുന്നത്.
രാക്കുളി തിരുനാള്‍, പിണ്ടികുത്തി തിരുനാള്‍ എന്ന പേരിലും ദനഹാതിരുനാള്‍ അറിയപ്പെടുന്നു. ക്രിസ്മസ് കഴിഞ്ഞ് 13-ാം ദിവസമായ ഇന്നാണ് തിരുനാളാഘോഷം.
ദേവാലയങ്ങളിലും വീടുകളിലും വാഴപ്പിണ്ടികളില്‍ ദീപങ്ങള്‍ തെളിച്ച് ലോകത്തിന്റെ പ്രകാശമായ ക്രിസ്തുവിനെ വരവേല്‍ക്കുന്നതാണ് പ്രധാന ചടങ്ങ്. വാഴപ്പിണ്ടികള്ക്കുള്ളില് എണ്ണവിളക്കുകള്‍ തെളിച്ച് പൂത്തിരിയും പടക്കവും പൊട്ടിക്കുന്നത് ആഘോഷത്തിന്റെ ഭാഗമാണ്. യേശുവിന്റെ ജ്ഞാനസ്നാനത്തിന്റെ ഓര്മ പുതുക്കി പുഴയിലോ കുളത്തിലോ ആചാരക്കുളി നടത്തുന്നതും ഈ ദിവസങ്ങളിലെ പ്രധാന ചടങ്ങാണ്.
അതിനാല്‍ രാക്കുളി തിരുനാളെന്നും ദനഹാ തിരുനാള്‍ അറിയപ്പെടുന്നു. പാലാ സെന്റ് തോമസ് കത്തീഡ്രല്‍, മുട്ടുചിറ, മണിമല പള്ളികളിലെ രാക്കുളി തിരുനാള്‍ പ്രസിദ്ധമാണ്.