എരുമേലി : ചേനപ്പാടി എസ്എൻഡിപി പടിക്കൽ മണിമലയാറ്റിലേക്ക് വൻ തോതിൽ മാലിന്യം തള്ളിയ നിലയിൽ. മാലിന്യങ്ങളിൽ നിന്ന് ലഭിച്ച വൈദ്യുതി ബില്ലുകളും മുണ്ടക്കയത്തെ ഒരു ഹോട്ടലിലെ ബില്ലും ഉൾപ്പടെ നാട്ടുകാർ പഞ്ചായത്തിന് കൈമാറി പരാതി നൽകിയതോടെ അന്വേഷണം തുടങ്ങി.
പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ എത്തി തെളിവെടുപ്പ് നടത്തി. സംഭവവുമായി ബന്ധപ്പെട്ട് ലഭിച്ച തെളിവുകൾ മുൻനിർത്തി ബില്ലുകളിലെ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി നോട്ടീസ് നൽകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.