Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vaishnas

തി​രു​വ​ന​ന്ത​പു​ര​ത്ത് കോ​ൺ​ഗ്ര​സി​ന് തി​രി​ച്ച​ടി, വൈ​ഷ്ണ​യു​ടെ പേ​ര് പ​ട്ടി​ക​യി​ൽ​നി​ന്ന് നീ​ക്കി

തി​രു​വ​ന​ന്ത​പു​രം: കോ​ർ​പ​റേ​ഷ​ൻ മു​ട്ട​ട വാ​ർ​ഡി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ സ്ഥാ​നാ​ർ​ഥി ​വൈ​ഷ്ണ സു​രേ​ഷി​ന്‍റെ പേ​ര് സ​പ്ലി​മെ​ന്‍റ​റി വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ നി​ന്ന് നീ​ക്കം ചെ​യ്തു.

വൈഷ്ണക്കെതിരെ സിപിഎം നൽകിയ പരാതി ശരിവെച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി. അന്തിമ വോട്ടര്‍ പട്ടിക ഇന്നാണ് പ്രസിദ്ധീകരിച്ചത്. ഇതിൽ വൈഷ്ണ സുരേഷിന്‍റെ പേരില്ല. വൈഷ്ണ സുരേഷ് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നൽകിയ വിലാസം ശരിയല്ലെന്നും പട്ടികയിൽ നിന്നു ഒഴിവാക്കണമെന്നും കാണിച്ചാണ് സിപിഎം പരാതി നൽകിയിരുന്നത്. 

അ​പ്പീ​ൽ ന​ൽ​കാ​നാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ തീ​രു​മാ​നം. കോ​ർ​പ​റേ​ഷ​നി​ലെ ഏ​തെ​ങ്കി​ലും വാ​ർ​ഡി​ലെ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​ര് ഉ​ണ്ടെ​ങ്കി​ലേ കൗ​ൺ​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കാ​ൻ ക​ഴി​യൂ എ​ന്ന​താ​ണ് ച​ട്ടം. 

 സ​പ്ലി​മെ​ന്‍റ​റി വോ​ട്ട​ർ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കാ​ത്ത​തി​നാ​ൽ പ​ട്ടി​ക​യി​ൽ പേ​ര് ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്നു പ​രി​ശോ​ധി​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. അ​തി​നാ​ൽ വൈ​ഷ്ണ​യ്ക്ക് നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​മാ​യി​ല്ല.

പ​ട്ടി​ക ആ​വ​ശ്യ​പ്പെ​ട്ടു​ള്ള വൈ​ഷ്ണ​യു​ടെ അ​പേ​ക്ഷ​യു​ടെ​യും സി​പി​എ​മ്മി​ന്‍റെ പ​രാ​തി​യു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ ഹി​യ​റിം​ഗി​നു​ശേ​ഷ​മാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്. 

വൈ​ഷ്ണ​യു​ടെ വോ​ട്ട​ർ​പ​ട്ടി​ക അ​പേ​ക്ഷ​യി​ൽ കെ​ട്ടി​ട​ത്തി​ന്റെ ടി​സി ന​മ്പ​ർ 18/ 564 എ​ന്നാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഈ ​ന​മ്പ​റി​ൽ താ​മ​സി​ക്കു​ന്ന​ത് മ​റ്റൊ​രു കു​ടും​ബ​മാ​ണെ​ന്നും വൈ​ഷ്ണ​യ്ക്ക് ഇ​വ​രു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നും ഈ ​വീ​ട്ടി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്നി​ല്ലെ​ന്നു​മാ​ണ് സി​പി​എം ആ​രോ​പ​ണം.

Latest News

Up