Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Valayar

ഏ​ഴു വ​യ​സു​കാ​ര​നെ വീ​ട്ടി​ൽ​ക​യ​റി ആ​ക്ര​മി​ച്ചെ​ന്ന് പ​രാ​തി; ഒ​ളി​വി​ൽ പോ​യ അ​യ​ൽ​വാ​സി​ക്കാ​യി തെ​ര​ച്ചി​ൽ

പാ​ല​ക്കാ​ട്: വാ​ള​യാ​റി​ൽ ഏ​ഴു വ​യ​സു​കാ​ര​നെ അ​യ​ൽ​വാ​സി വീ​ടു​ക​യ​റി അ​ക്ര​മി​ച്ചെ​ന്ന് പ​രാ​തി. ഒ​രു​മി​ച്ചി​രു​ന്ന് സ്‌​കൂ​ൾ വാ​നി​നു​ള്ളി​ൽ മ​ട​ങ്ങു​മ്പോ​ൾ ഒ​ന്നാം ക്ലാ​സു​കാ​രി​യെ വാ​നി​ന്‍റെ സീ​റ്റി​ൽ നി​ന്ന് ത​ള്ളി​യി​ട്ടെ​ന്ന് ആ​രോ​പി​ച്ചാ​ണ് ആ​ക്ര​മ​ണം.

തി​ങ്ക​ളാ​ഴ്ച​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സം​ഭ​വ​ത്തി​ൽ കി​ഴ​ക്കേ അ​ട്ട​പ്പ​ള്ളം സ്വ​ദേ​ശി ഉ​ണ്ണി​കൃ​ഷ്ണ​നെ​തി​രെ വാ​ള​യാ​ർ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. മു​ഖ​ത്തും ക​വി​ളി​ലും അ​ടി​യേ​റ്റ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

സ്‌​കൂ​ൾ വി​ട്ട് വീ​ട്ടി​ലെ​ത്തി​യ ഏ​ഴു വ​യ​സു​കാ​ര​ൻ ആ​രോ​ടും മി​ണ്ടാ​തെ മു​റി​യി​ലേ​ക്കു ക​ട​ന്നു​പോ​യെ​ന്നും കു​ട്ടി പ​രി​ഭ്ര​മ​ത്തി​ലാ​യി​രു​ന്നെ​ന്നും മാ​താ​പി​താ​ക്ക​ൾ പ​റ​യു​ന്നു. പി​ന്നാ​ലെ വീ​ടി​നു​ള്ളി​ലേ​ക്ക് ക​ട​ന്നു​ക​യ​റി ഉ​ണ്ണി​കൃ​ഷ്ണ​ൻ കു​ട്ടി​യെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

കു​ട്ടി​ക​ൾ​ക്ക് നേ​രെ​യു​ള്ള അ​തി​ക്ര​മം ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് പ്ര​തി​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഒ​ളി​വി​ൽ പോ​യ പ്ര​തി​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

Kerala

പാ​ല​ക്കാ​ട് ല​ഹ​രി​ഗു​ളി​ക​ക​ളു​മാ​യി റ​ഷ്യ​ൻ പൗ​ര​ൻ പി​ടി​യി​ൽ

പാ​ല​ക്കാ​ട്: കൊ​ച്ചി​യി​ലെ സി​നി​മാ ലൊ​ക്കേ​ഷ​നി​ലേ​ക്ക് ല​ഹ​രി​ഗു​ളി​ക​ക​ളു​മാ​യെ​ത്തി​യ റ​ഷ്യ​ൻ പൗ​ര​ൻ പി​ടി​യി​ൽ. റ​ഷ്യ​യി​ലെ സെ​വാ​സ്റ്റോ​പോ​ൾ സ്വ​ദേ​ശി ഗ്രി​ഗോ​റാ​ഷ് ചെ​ങ്കോ ഇ​വാ​ൻ ആ​ണ് വാ​ള​യാ​ർ എ​ക്സൈ​സ് ചെ​ക്ക് പോ​സ്റ്റി​ൽ പി​ടി​യി​ലാ​യ​ത്.

പ്ര​തി​ക്ക് കേ​ര​ള​ത്തി​ലേ​യും ത​മി​ഴ്നാ​ട്ടി​ലേ​യും സി​നി​മാ മേ​ഖ​ല​യു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ വി​വി​ധ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ ഉ​ൾ​പ്പെ​ടെ വി​ഷ​യ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ഇ​യാ​ൾ ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി ത​മി​ഴ്നാ​ട്ടി​ലെ വി​ല്ലു​പു​ര​ത്തെ ഔ​റോ വി​ല്ല​യി​ലാ​ണ് താ​മ​സം. അ​ന്ത​ർ​സം​സ്ഥാ​ന ബ​സി​ൽ കേ​ര​ള​ത്തി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന പ്ര​തി എ​ക്സൈ​സ് ടാ​സ്ക് ഫോ​ഴ്സി​ന്‍റെ പ​രി​ശോ​ധ​ന​യി​ലാ​ണ് പി​ടി​യി​ലാ​യ​ത്.

23.475 ഗ്രാം ​ബു​പ്രി​നോ​ർ​ഫി​ൻ ഗു​ളി​ക​ക​ളാ​ണ് ഇ​വാ​നി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത​ത്. ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് എ​ത്തി​ച്ച​താ​ണ് ല​ഹ​രി ഗു​ളി​ക​ക​ളെ​ന്ന് ഇ​വാ​ൻ മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.

Latest News

Up