Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vasai

മും​ബൈ​യ്ക്ക് സ​മീ​പം ക്ലോ​റി​ൻ വാ​ത​ക ചോ​ർ​ച്ച ; ഒ​രാ​ൾ മ​രി​ച്ചു,18 പേ​ർ ആ​ശു​പ​ത്രി​യി​ൽ

മും​ബൈ : മ​ഹാ​രാ​ഷ്ട്ര ത​ല​സ്ഥാ​ന​മാ​യ മും​ബൈ​യ്ക്ക് സ​മീ​പം വ​സാ​യ് വെ​സ്റ്റ് പ്ര​ദേ​ശ​ത്ത് ക്ലോ​റി​ൻ വാ​ത​ക ചോ​ർ​ച്ച. വി​ഷ​വാ​ത​ക ച​ർ​ച്ച​യെ തു​ട​ർ​ന്ന് ഒ​രാ​ൾ മ​രി​ച്ചു. സ​മീ​പ​വാ​സി​യാ​യ 59 കാ​ര​നാ​ണ് മ​രി​ച്ച​ത്.

18 പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​വ​രി​ൽ ഒ​രു ആ​ൺ​കു​ട്ടി​യും ര​ണ്ട് കൗ​മാ​ര​ക്കാ​രാ​യ പെ​ൺ​കു​ട്ടി​ക​ളും അ​ഞ്ച് സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

രൂ​ക്ഷ​മാ​യ മ​ഞ്ഞ-​പ​ച്ച നി​റ​ത്തി​ലു​ള്ള പു​ക പ്ര​ദേ​ശ​ത്ത് പ​ര​ന്നി​ട്ടു​ണ്ട്. ചൊ​വ്വാ​ഴ്ച ദി​വാ​ൻ​മാ​ൻ ശ്മ​ശാ​ന​ത്തി​ന് സ​മീ​പ​മു​ള്ള ഒ​രു വാ​ട്ട​ർ ടാ​ങ്കി​ന് സ​മീ​പം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കി​ടെ വൈ​കു​ന്നേ​രം മൂ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്ന് ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ സി​ഇ​ഒ കൂ​ടി​യാ​യ റ​സി​ഡ​ന്‍റ് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ സു​ഭാ​ഷ് ബാ​ഗ്ഡെ പ​റ​ഞ്ഞു.

10 മു​ത​ൽ 15 വ​ർ​ഷം വ​രെ പ​ഴ​ക്ക​മു​ള്ള ഒ​രു ക്ലോ​റി​ൻ സി​ലി​ണ്ട​റി​ന്‍റെ വാ​ൽ​വ് ചോ​രാ​ൻ തു​ട​ങ്ങി​യ​തോ​ടെ ചു​റ്റു​മു​ള്ള പ്ര​ദേ​ശ​ത്തേ​ക്ക് വി​ഷ പു​ക പ​ട​രു​ക​യാ​യി​രു​ന്നു. സ​ൺ​സി​റ്റി ഫ​യ​ർ സ്റ്റേ​ഷ​നി​ൽ നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി ചോ​ർ​ച്ച അ​ട​യ്ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ അ​വ​രി​ൽ പ​ല​ർ​ക്കും വാ​ത​കം ശ്വ​സി​ച്ച​തി​നെ തു​ട​ർ​ന്ന് ദേ​ഹാ​സ്വാ​സ്ഥ്യ​മു​ണ്ടാ​യി.

തു​ട​ർ​ന്ന് ഇ​വ​രെ ഉ​ൾ​പ്പ​ടെ 18 പേ​രെ മൂ​ന്ന് വ്യ​ത്യ​സ്ത ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. സ്ഥി​തി​ഗ​തി​ക​ൾ ഇ​പ്പോ​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വാ​ത​ക ചോ​ർ​ച്ച​യി​ൽ നി​ന്ന് കൂ​ടു​ത​ൽ ഭീ​ഷ​ണി​യി​ല്ലെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. പ​രി​ഭ്രാ​ന്ത​രാ​ക​രു​തെ​ന്നും മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യാ​യി പ്ര​ദേ​ശ​ത്ത് അ​നാ​വ​ശ്യ​മാ​യ സ​ഞ്ചാ​രം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

Latest News

Up