Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vc

വിസി നിയമനത്തിലെ സമവായം: സുപ്രീം കോടതിയിൽ സത്യവാംഗ്‌മൂലം സമർപ്പിച്ച് ഗവർണർ

ന്യൂഡൽഹി: വിസി നിയമനത്തിലെ സമവായം രേഖാമൂലം സുപ്രീം കോടതിയെ അറിയിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. കോടതിയിൽ സത്യവാംഗ്‌മൂലം സമർപ്പിച്ച ചാൻസലറായ ഗവർണർ സിസ തോമസിനെയും സജി ഗോപിനാഥിനെയും നിയമിച്ചുകൊണ്ടുള്ള ഉത്തരവും കൈമാറിയിട്ടുണ്ട്.

ഗവർണറുടെ സ്റ്റാൻഡിംഗ് കൗൺസൽ വെങ്കിട്ട് സുബ്രഹ്മണ്യമാണ് സത്യവാംഗ്‌മൂലം സമർപ്പിച്ചത്. ഈ മാസം 14 ന് നടന്ന ഗവർണർ മുഖ്യമന്ത്രി ചർച്ചയിൽ ധാരണയായെന്നും കോടതി നിർദേശപ്രകാരം ഇക്കാര്യം ജസ്റ്റീസ് ധൂലിയയെ അറിയിച്ചെന്നും സത്യവാംഗ്‌മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

സ​ർ​ക്കാ​രും ഗ​വ​ർ​ണ​റും ത​മ്മി​ൽ ധാ​ര​ണ​യി​ലെ​ത്തിയതിനു പിന്നാലെ, ചൊവ്വാഴ്ച സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല വി​സി​യാ​യി ഡോ.​സി​സ തോ​മ​സി​നെ​യും ഡി​ജി​റ്റ​ൽ സ​ർ​വ​ക​ലാ​ശാ​ല വി​സി​യാ​യി ഡോ.​സ​ജി ഗോ​പി​നാ​ഥി​നെ​യും നി​യ​മി​ച്ചുകൊണ്ടുള്ള വി​ജ്ഞാ​പ​നം ലോ​ക് ഭ​വ​ൻ പു​റ​ത്തി​റ​ക്കിയിരുന്നു.

നേ​ര​ത്തെ സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് ഗ​വ​ര്‍​ണ​ര്‍ നി​ര്‍​ദേ​ശി​ച്ച ഡോ. ​സി​സ തോ​മ​സി​ന്‍റെ പേ​ര് സ​ര്‍​ക്കാ​ര്‍ അം​ഗീ​ക​രി​ച്ചി​രു​ന്നി​ല്ല. ഡി​ജി​റ്റ​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല വി​സി​യാ​യി ഡോ. ​സ​ജി ഗോ​പി​നാ​ഥി​ന്‍റെ പേ​ര് സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ടു​വ​ച്ചെ​ങ്കി​ലും ഗ​വ​ര്‍​ണ​റും അം​ഗീ​ക​രി​ച്ചി​രു​ന്നി​ല്ല. ഡോ.​സ​ജി ഗോ​പി​നാ​ഥി​നെ​തി​രെ ആ​രോ​പ​ണ​മു​ണ്ടെന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഗ​വ​ര്‍​ണ​ര്‍ പേ​ര് വെ​ട്ടി​യ​ത്.

ഒ​ടു​വി​ൽ സു​പ്രീം​കോ​ട​തി വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു. സ​ർ​ക്കാ​രും ഗ​വ​ർ​ണ​റും ത​മ്മി​ൽ സ​മ​വാ​യ​ത്തി​ൽ എ​ത്തി​യി​ല്ലെ​ങ്കി​ൽ കോ​ട​തി ഇ​ട​പെ​ട്ട് ര​ണ്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്കും വി​സി​യെ നി​യ​മി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചു.

തു​ട​ർ​ന്ന് ആ​ദ്യ​ഘ​ട്ട സ​മ​വാ​യ ച​ർ​ച്ച​യി​ൽ തീ​രു​മാ​നം ഉ​ണ്ടാ​യി​രു​ന്നി​ല്ല. പി​ന്നാ​ലെ ചൊ​വ്വാ​ഴ്ച മു​ഖ്യ​മ​ന്ത്രി​യും ഗ​വ​ർ​ണ​റും ത​മ്മി​ൽ ന​ട​ന്ന സ​മ​വാ​യ ച​ർ​ച്ച​യി​ലാ​ണ് വി​സി​മാ​രെ നി​യ​മി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചു ധാ​ര​ണ​യാ​യ​ത്.

സു​പ്രീം​കോ​ട​തി നി​യോ​ഗി​ച്ച റി​ട്ട. ജ​സ്റ്റീ​സ് സു​ധാം​ശു ധൂ​ലി​യ അ​ധ്യ​ക്ഷ​നാ​യ സ​ർ​ച്ച് ക​മ്മി​റ്റി സ്വ​ന്തം നി​ല​യി​ൽ ത​യാ​റാ​ക്കി​യ വി​സി​മാ​രു​ടെ പ​ട്ടി​ക ബു​ധ​നാ​ഴ്ച കോ​ട​തി​യ്ക്ക് കൈ​മാ​റാ​നി​രി​ക്കെ​യാ​ണ് സ​ർ​ക്കാ​രും ഗ​വ​ർ​ണ​റും ത​മ്മി​ൽ ധാ​ര​ണ​യാ​യ​ത്.

 

Kerala

അ​നു​ഭ​വി​ക്കു​ന്ന​ത് വി​ദ്യാ​ർ​ഥി​ക​ൾ; സ്ഥി​രം വി​സി​മാ​ർ വേ​ണം, നി​യ​മ​ന​ങ്ങ​ളി​ൽ രാ​ഷ്ട്രീ​യം ക​ല​ർ​ത്ത​രു​ത്: സു​പ്രിം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: ഡി​ജി​റ്റ​ൽ, സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ഉ​ട​ൻ സ്ഥി​രം വൈ​സ് ചാ​ൻ​സ​ല​ർ​മാ​രെ നി​യ​മി​ക്ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി. അ​തു​വ​രെ താ​ൽ​ക്കാ​ലി​ക വി​സി​മാ​ർ​ക്ക് തു​ട​രാ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. വി​സി നി​യ​മ​ന​ത്തി​നാ​യി ഗ​വ​ർ​ണ​ർ​ക്ക് വി​ജ്ഞാ​പ​നം ഇ​റ​ക്കാം. വി​സി‌ നി​യ​മ​ന​ത്തി​ല്‍ രാ​ഷ്ട്രീ​യം ക​ല​ർ​ത്ത​രു​തെ​ന്നും സ​ർ​ക്കാ​റും ഗ​വ​ർ​ണ​റും യോ​ജി​ച്ച് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും സു​പ്രീം കോ​ട​തി പ​റ​ഞ്ഞു.

ത​ർ​ക്ക​ങ്ങ​ളി​ൽ അ​നു​ഭ​വി​ക്കു​ന്ന​ത് വി​ദ്യാ​ർ​ഥി​ക​ളാ​ണ്. വി​സി​മാ​രി​ല്ലാ​തെ എ​ങ്ങ​നെ സ​ർ​വ​ക​ലാ​ശാ​ല മു​ന്നോ​ട്ടു പോ​കും. വി​ദ്യാ​ഭ്യാ​സ വി​ഷ​യ​ങ്ങ​ൾ കോ​ട​തി​യി​ലെ​ത്തു​ന്ന​ത് വേ​ദ​നാ​ജ​ന​ക​മാ​ണ്. ഗ​വ​ർ​ണ​റും സം​സ്ഥാ​ന സ​ർ​ക്കാ​രും ത​മ്മി​ലു​ള​ള ത​ർ​ക്ക​ത്തി​ൽ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ പ്ര​വ​ർ​ത്ത​നം സ​തം​ഭ​നാ​വ​സ്ഥ​യി​ലാ​ക​രു​തെ​ന്നും സു​പ്രീം കോ​ട​തി പ​റ​ഞ്ഞു.

കേ​ര​ള സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​യും ഡി​ജി​റ്റ​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​യും താ​ത്കാ​ലി​ക വി​സി നി​യ​മ​നം റ​ദ്ദാ​ക്കി​യ ഹൈ​ക്കോ​ട​തി വി​ധി ചോ​ദ്യം​ചെ​യ്ത് ചാ​ൻ​സ​ല​റാ​യ ഗ​വ​ർ​ണ​ർ ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ് സു​പ്രീം കോ​ട​തി​യു​ടെ സു​പ്ര​ധാ​ന​മാ​യ നി​രീ​ക്ഷ​ണം.

താ​ത്കാ​ലി​ക വി​സി​ക്ക് കാ​ലാ​വ​ധി ആ​റു​മാ​സം മാ​ത്ര​മെ​ന്ന് കേ​ര​ളം പ​റ​ഞ്ഞു. വി​സി ഓ​ഫീ​സ് ഒ​ഴി​ഞ്ഞ് കി​ട​ക്കു​വാ​ണോ എ​ന്ന് കോ​ട​തി ചോ​ദി​ച്ചു. വി​സി നി​യ​മ​ന​ത്തി​നാ​യി ചാ​ൻ​സ​ല​ർ സ​ർ​ക്കാ​രു​മാ​യി കൂ​ടി​യാ​ലോ​ചി​ക്ക​ണ​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

മു​മ്പ് താ​ത്കാ​ലി​ക വൈ​സ് ചാ​ൻ​സ​ല​ർ​മാ​രാ​യി​രു​ന്ന സി​സ തോ​മ​സി​നെ​യും ശി​വ​പ്ര​സാ​ദി​നെ​യും വീ​ണ്ടും താ​ത്കാ​ലി​ക വൈ​സ് ചാ​ൻ​സ​ല​റാ​യി നി​യ​മി​ച്ച് ചാ​ൻ​സ​ല​ർ​ക്ക് ഉ​ത്ത​ര​വി​റ​ക്കാ​മെ​ന്നും ജ​സ്റ്റീ​സു​മാ​രാ​യ ജെ.​ബി. പ​ർ​ദി​വാ​ല, ആ​ർ. മ​ഹാ​ദേ​വ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

ഗ​വ​ർ​ണ​ർ​ക്കു​വേ​ണ്ടി അ​റ്റോ​ർ​ണി ജ​ന​റ​ൽ ആ​ർ. വെ​ങ്കി​ട്ട ര​മ​ണ, അ​ഭി​ഭാ​ഷ​ക​ൻ ടി.​ആ​ർ. വെ​ങ്കി​ട്ട സു​ബ്ര​ഹ്മ​ണ്യം എ​ന്നി​വ​ർ ഹാ​ജ​രാ​യി. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് വേ​ണ്ടി മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ജ​യ്ദീ​പ് ഗു​പ്‌​ത, സ്റ്റാ​ൻ​ഡിം​ഗ് കോ​ൺ​സ​ൽ സി.​കെ. ശ​ശി എ​ന്നി​വ​രാ​ണ് ഹാ​ജ​രാ​യ​ത്.

Kerala

കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ പ്ര​തി​സ​ന്ധി: അ​നു​ന​യ​നീ​ക്ക​വു​മാ​യി മ​ന്ത്രി ബി​ന്ദു, വി​സി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​ന് അ​നു​ന​യ നീ​ക്ക​വു​മാ​യി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ആ​ര്‍. ബി​ന്ദു, വൈ​സ് ചാ​ന്‍​സ​ല​റു​മാ​യി ച​ര്‍​ച്ച ന​ട​ത്തി. ടെ​ല​ഫോ​ണി​ലൂ​ടെ​യാ​ണ് ഇ​രു​വ​രും സം​സാ​രി​ച്ച​ത്.

ര​ജി​സ്ട്രാ​ര്‍ അ​നി​ല്‍​കു​മാ​റി​ന്‍റെ‍ സ​സ്‌​പെ​ന്‍​ഷ​ന്‍ അം​ഗീ​ക​രി​ക്ക​ണ​മെ​ന്നും അ​ല്ലാ​തെ​യു​ള്ള വി​ട്ടു​വീ​ഴ്ച​യ്ക്കു ത​യാ​റ​ല്ലെന്നു​മു​ള്ള നി​ല​പാ​ടാ​ണ് വി​സി ഡോ. ​മോ​ഹ​ന​ന്‍ കു​ന്നു​മ്മേ​ല്‍ ആ​വ​ര്‍​ത്തി​ച്ച​ത്. ത​ന്‍റെ സ​സ്‌​പെ​ന്‍​ഷ​ന്‍ സി​ന്‍​ഡി​ക്കേ​റ്റ് പി​ന്‍​വ​ലി​ച്ചെ​ന്ന നി​ല​പാ​ടാ​ണ് അ​നി​ല്‍​കു​മാ​ര്‍ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ഫ​യ​ലു​ക​ള്‍ ഇ​പ്പോ​ഴും അ​നി​ല്‍​കു​മാ​ര്‍ പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍ ഈ ​ഫ​യ​ലു​ക​ള്‍ നോ​ക്കാ​ന്‍ വി​സി ഇ​തു​വ​രെ​യും ത​യാ​റാ​യി​ട്ടി​ല്ല. അ​നി​ല്‍​കു​മാ​റി​ന് ഫ​യ​ലു​ക​ള്‍ ന​ല്‍​ക​രു​തെ​ന്ന് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് വി​സി ഉ​ത്ത​ര​വി​ട്ടു​ണ്ട്. ഉ​ത്ത​ര​വ് മ​റി​ക​ട​ന്ന് ഫ​യ​ല്‍ ന​ല്‍​കി​യാ​ല്‍ ച​ട്ട​ലം​ഘ​ന​മാ​കു​മെ​ന്നു മു​ന്ന​റി​യി​പ്പും ന​ല്‍​കി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം വി​സി നി​യ​മി​ച്ച പു​തി​യ റ​ജി​സ്ട്രാ​റു​ടെ ചു​മ​ത​ല​യു​ള്ള മി​നി കാ​പ്പ​ന്‍ ന​ല്‍​കു​ന്ന ഫ​യ​ലു​ക​ളി​ലാ​ണ് വി​സി അം​ഗീ​കാ​രം ന​ല്‍​കു​ന്ന​ത്. യൂ​ണി​വേ​ഴ്‌​സി​റ്റി ഫ​ണ്ടി​നാ​യി പ​ത്ത് ല​ക്ഷം രൂ​പ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ഫ​യ​ലി​ല്‍ വി​സി അം​ഗീ​കാ​രം ന​ല്‍​കി.

കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല സെ​ന​റ്റ് ഹാ​ളി​ല്‍ ന​ട​ന്ന സ്വ​കാ​ര്യ പ​രി​പാ​ടി​യി​ല്‍ ഭാ​ര​താം​ബ ചി​ത്രം വ​ച്ച​തി​നെ ചൊ​ല്ലി​യു​ള്ള സം​ഭ​വ വി​കാ​സ​ങ്ങ​ളാ​ണ് റ​ജി​സ്ട്രാ​ര്‍​ക്കെ​തി​രേ വി​സി ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ കാ​ര​ണ​മാ​യ​ത്.

ര​ജി​സ്ട്രാ​റെ അ​നു​കു​ലി​ച്ച് ഇ​ട​ത് സി​ന്‍​ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ളും വി​സി​യെ പി​ന്തു​ണ​ച്ച് ഗ​വ​ര്‍​ണ​റും രം​ഗ​ത്തു​വ​ന്ന​തോ​ടെ​യാ​ണു സ​ര്‍​വ​ക​ലാ​ശാ​ല ആ​സ്ഥാ​നം സം​ഘ​ര്‍​ഷ​ഭ​രി​ത​മാ​യ​ത്. വി​സി​ക്കെ​തി​രേ എ​സ്എ​ഫ്‌​ഐ​യും ഇ​ട​ത് സി​ന്‍​ഡി​ക്കേ​റ്റും ഡി​വൈ​എ​ഫ്‌​ഐ​യും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു വ​ന്ന​തോ​ടെ വി​സി സ​ര്‍​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്ത് എ​ത്താ​തെ മാ​റി നി​ന്നു.

ഇ​തു ഭ​ര​ണപ്ര​തി​സ​ന്ധി​ക്ക് ഇ​ട​യാ​ക്കി​യി​രു​ന്നു. ഒ​ടു​വി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ അ​ഭ്യ​ര്‍​ഥ​ന പ്ര​കാ​ര​മാ​ണ് വി.​സി. മോ​ഹ​ന​ന്‍ കു​ന്നു​മ്മേ​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്തെ​ത്തി ഫ​യ​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി ഡി​ഗ്രി സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളി​ല്‍ ഒ​പ്പി​ട്ട​ത്.

Kerala

വി​ദ്യാ​ർ​ഥി​ക​ളെ​ന്ന വ്യാ​ജേ​ന ചി​ല​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ക്ര​മം ന​ട​ത്തി: കേ​ര​ള വി​സി

തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ർ​ഥി​ക​ള്‍ എ​ന്ന വ്യാ​ജേ​ന ചി​ല​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ അ​ക്ര​മം ന​ട​ത്തി​യെ​ന്ന് കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​ര്‍ മോ​ഹ​ന​ന്‍ കു​ന്നു​മ്മ​ല്‍. സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ഉ​ണ്ടാ​യ സം​ഘ​ര്‍​ഷ​മാ​ണ് താ​ൻ വ​രാ​തി​രി​ക്കാ​ന്‍ കാ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

വി​സി​യെ ത​ട​യി​ല്ല എ​ന്ന വാ​ക്ക് വി​ശ്വ​സി​ച്ചാ​ണ് ഇ​ന്ന് വ​ന്ന​തെ​ന്നും ത​ട​യാ​തി​രു​ന്ന​തി​ന് ന​ന്ദി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​വ​രു​ടെ പ്ര​ധാ​ന പ​രി​പാ​ടി സ​മ​രം ന​ട​ത്തു​ക​യും എ​ല്ലാം ത​ക​ര്‍​ക്കു​ക​യു​മാ​ണ്. ഇ​തി​നി​ട​യി​ല്‍ ചി​ല വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി​യാ​ണ് ന​ഷ്ട​പ്പെ​ടു​ന്ന​ത്. വി​ദ്യാ​ർ​ഥി​യാ​യി തു​ട​രു​ന്ന​ത് ഒ​രു പ്ര​ഫ​ഷ​നാ​യി ചി​ല​ര്‍ കൊ​ണ്ടു​ന​ട​ക്കു​ന്നു​വെ​ന്നും വി​സി വി​മ​ര്‍​ശി​ച്ചു.

അ​തേ​സ​മ​യം, 20 ദി​വ​സം വൈ​സ് ചാ​ന്‍​സ​ല​ര്‍ ഇ​ല്ലാ​യി​രു​ന്നു എ​ന്ന​ത് ശ​രി​യ​ല്ലെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ഈ​മാ​സം മൂ​ന്നു മു​ത​ല്‍ എ​ട്ടാം തീ​യ​തി വ​രെ റ​ഷ്യ​യി​ല്‍ പോ​യി​രു​ന്നു. ഇ​നി ഒ​രു ഡി​ഗ്രി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് പോ​ലും ഒ​പ്പി​ടാ​നി​ല്ല. ഇ​നി ഒ​രു ഫ​യ​ല്‍ പോ​ലും ബാ​ക്കി​യി​ല്ല. ക​ഴി​ഞ്ഞ 30നാ​ണ് അ​വ​സാ​ന​മാ​യി സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ വ​ന്ന​ത്. അ​ന്ന് എ​ല്ലാ ഫ​യ​ലു​ക​ളും തീ​ര്‍​പ്പാ​ക്കി​യി​ട്ടാ​ണ് പോ​യ​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Kerala

20 ദി​വ​സ​ത്തി​നു​ശേ​ഷം കേ​ര​ള വി​സി സ​ര്‍​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്ത്; ത​ട​യാ​തെ എ​സ്എ​ഫ്ഐ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​ർ‍ ഡോ. ​മോ​ഹ​ന​ന്‍ കു​ന്നു​മ്മേ​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്തെ​ത്തി. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നു ര​ണ്ട് ജീ​പ്പ് പോ​ലീ​സ് വാ​ഹ​ന അ​ക​മ്പ​ടി​യോ​ടെ​യാ​ണ് അ​ദ്ദേ​ഹം സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ എ​ത്തി​യ​ത്.

എ​സ്എ​ഫ്‌​ഐ​യു​ടെ​യും ഡി​വൈ​എ​ഫ്‌​ഐ​യു​ടെ​യും പ്ര​തി​ഷേ​ധം കാ​ര​ണം ക​ഴി​ഞ്ഞ 20 ദി​വ​സ​മാ​യി അ​ദ്ദേ​ഹം സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ എ​ത്തി​യി​രു​ന്നി​ല്ല. സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്ക് അ​ക​ത്തും പു​റ​ത്തു​മാ​യി സു​ര​ക്ഷ​യ്ക്കാ​യി 200 ല്‍​പ​രം പോ​ലീ​സു​കാ​രെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

ഭാ​ര​താം​ബ വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഘ​ര്‍​ഷ​ത്തി​ല്‍ റ​ജി​സ്ട്രാ​റെ വിസി സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​തോ​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​നെ​തി​രെ ഇ​ട​ത് സി​ന്‍​ഡി​ക്കേ​റ്റും എ​സ്എ​ഫ്‌​ഐ​യും ഡി​വൈ​എ​ഫ്‌​ഐ​യും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

വിസി സ​സ്‌​പെ​ൻ​ഡ് ചെ​യ്ത ര​ജി​സ്ട്രാ​ര്‍ കെ.എ​സ്. അ​നി​ല്‍​കു​മാ​റി​നെ ഇ​ട​ത് സി​ന്‍​ഡി​ക്കേ​റ്റ് തി​രി​ച്ചെ​ടു​ത്തു. എ​ന്നാ​ല്‍ ഇ​തി​ന് നി​യ​മ​സാ​ധു​ത​യി​ല്ലെ​ന്ന് പ​റ​ഞ്ഞ് പു​തി​യ ര​ജി​സ്ട്രാ​റെ വി​സി നി​യ​മി​ച്ചി​രു​ന്നു. മി​നാ കാ​പ്പ​നെ​യാ​ണ് ര​ജി​സ്ട്രാ​റു​ടെ ചു​മ​ത​ല ന​ല്‍​കി വിസി നി​യ​മി​ച്ച​ത്. നി​ര​വ​ധി ഫ​യ​ലു​ക​ളി​ല്‍ തീ​ര്‍​പ്പ് ക​ല്‍​പ്പി​ക്കാ​ത്ത​ത് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഭാ​വി കാ​ര്യ​ങ്ങ​ളെ ബാ​ധി​ച്ചി​രു​ന്നു. പ​ല ഫ​യ​ലു​ക​ളി​ലും ഒ​പ്പി​ടാ​നു​ള്ള കാ​ര​ണ​ത്താ​ലാ​ണ് അ​ദ്ദേ​ഹം ഇ​ന്ന് സ​ര്‍​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്തെ​ത്തി​യ​ത്.

Kerala

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പോ​രു മു​റു​കു​ന്നു; ര​ജി​സ്ട്രാ​ർ അ​യ​ച്ച ഫ​യ​ലു​ക​ൾ വി​സി തി​രി​ച്ച​യ​ച്ചു

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ അ​ധി​കാ​ര​ത്ത​ര്‍​ക്കം മൂ​ര്‍ഛി​ക്കു​ന്നു. വി​സി സ​സ്‌​പെ​ൻ​ഡ് ചെ​യ്യു​ക​യും ഇ​ട​തു​സി​ന്‍​ഡി​ക്കേ​റ്റ് സ​സ്‌​പെ​ന്‍​ഷ​ന്‍ പി​ന്‍​വ​ലി​ക്കു​ക​യും ചെ​യ്ത റ​ജി​സ്ട്രാ​ര്‍ ഡോ. ​കെ.​എ​സ്. അ​നി​ല്‍​കു​മാ​ര്‍ വി​സി​ക്ക് അ​യ​ച്ച ഡി​ജി​റ്റ​ല്‍ ഫ​യ​ലു​ക​ളി​ല്‍ വൈ​സ് ചാ​ന്‍​സ​ല​ർ ഡോ. ​മോ​ഹ​ന​ന്‍ കു​ന്നു​മ്മേ​ല്‍ ഒ​പ്പി​ട്ടി​ല്ല.

അ​നി​ല്‍​കു​മാ​റി​ന്‍റെ ഫ​യ​ലു​ക​ള്‍ ത​നി​ക്ക് അ​യ​ക്കേ​ണ്ട​തി​ല്ലെ​ന്ന് വി. ​സി. സ​ര്‍​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്തെ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു നി​ര്‍​ദേ​ശം ന​ല്‍​കി. സ​സ്‌​പെ​ന്‍​ഷ​നി​ലു​ള്ള ആ​ളി​നു ഫ​യ​ലു​ക​ളി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നാ​ണ് അ​നി​ല്‍​കു​മാ​ര്‍ അ​യ​ച്ച മൂ​ന്ന് ഫ​യ​ലു​ക​ളി​ലും വി​സി​യു​ടെ നി​ല​പാ​ട്. വി​സി നി​യ​മി​ച്ച ര​ജി​സ്ട്രാ​ര്‍ യൂ​ണി​വേ​ഴ്‌​സി​റ്റി പ്ലാ​നിം​ഗ് ബോ​ര്‍​ഡ് അം​ഗം മി​നി കാ​പ്പ​ന്‍ അ​യ​ച്ച 25 ഫ​യ​ലു​ക​ളി​ല്‍ വി​സി ഒ​പ്പു​വ​യ്ക്കു​ക​യും അം​ഗീ​കാ​രം ന​ല്‍​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ര​ജി​സ്ട്രാ​റെ സ​സ്‌​പെ​ൻ​ഡ് ചെ​യ്യാ​നു​ള്ള അ​ധി​കാ​രം വി​സി​ക്ക് അ​ല്ലെ​ന്നും സി​ന്‍​ഡി​ക്കേ​റ്റി​നാ​ണെ​ന്നു​മാ​ണ് അ​നി​ല്‍​കു​മാ​റി​ന്‍റെ നി​ല​പാ​ട്. സി​ന്‍​ഡി​ക്കേ​റ്റാ​ണ് ത​ന്‍റെ സ​സ്‌​പെ​ന്‍​ഷ​ന്‍ പി​ന്‍​വ​ലി​ച്ച​തെ​ന്നും നി​യ​മ​പ്ര​കാ​രം താ​നാ​ണു ര​ജി​സ്ട്രാ​റെ​ന്നു​മാ​ണ് അ​നി​ല്‍​കു​മാ​റി​ന്‍റെ അ​വ​കാ​ശ വാ​ദം.

അ​തേ​സ​മ​യം അ​നി​ല്‍​കു​മാ​ര്‍ ച​ട്ട​ങ്ങ​ള്‍​ക്കു വി​രു​ദ്ധ​മാ​യി പ്ര​വ​ര്‍​ത്തി​ച്ച​തി​നാ​ല്‍ സ​സ്‌​പെ​ന്‍​ഷ​ന്‍ ന​ല്‍​കി മാ​റ്റി നി​ര്‍​ത്തി​യി​രി​ക്കു​ക​യാ​ണ്. അ​തി​നു​ള്ള അ​ധി​കാ​രം ത​നി​ക്കു​ണ്ടെ​ന്നാ​ണ് വി​സി​യു​ടെ അ​വ​കാ​ശ​വാ​ദം.

Latest News

Up