Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Videos

ടെ​ല​ഗ്രാം വ​ഴി അ​ശ്ലീ​ല വീ​ഡി​യോ​ക​ളു​ടെ വി​ല്‍​പ​ന; യു​വാ​വ് അ​റ​സ്റ്റി​ല്‍

മ​ല​പ്പു​റം: അ​ശ്ലീ​ല വീ​ഡി​യോ​ക​ള്‍ ടെ​ല​ഗ്രാം വ​ഴി വി​ല്‍​പ്പ​ന ന​ട​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. നി​ല​മ്പൂ​ര്‍ ചു​ങ്ക​ത്ത​റ സ്വ​ദേ​ശി സ​ഫ്വാ​ൻ (20) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മ​ല​പ്പു​റം സൈ​ബ​ർ ക്രൈം പോ​ലീ​സാ​ണ് സ​ഫ്വാ​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

സോ​ഷ്യ​ല്‍ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മാ​യ ടെ​ലി​ഗ്രാം ഉ​പ​യോ​ഗി​ച്ച് വി​വി​ധ ഗ്രൂ​പ്പു​ക​ളി​ലും സ്വ​കാ​ര്യ ചാ​ന​ലു​ക​ളി​ലൂ​ടെ​യും അ​ശ്ലീ​ല ഉ​ള്ള​ട​ക്ക​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ച് സാ​മ്പ​ത്തി​ക ലാ​ഭം നേ​ടു​ക​യാ​യി​രു​ന്നു പ്ര​തി.
മ​ല​പ്പു​റം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ര്‍. വി​ശ്വ​നാ​ഥ് ഐ​പി​എ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സൈ​ബ​ര്‍ സം​ഘം പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്ര​തി​യു​ടെ കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്ന ര​ണ്ട് മൊ​ബൈ​ല്‍ ഫോ​ണു​ക​ളും പി​ടി​ച്ചെ​ടു​ത്തു. പോ​ക്‌​സോ, ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ആ​ന്‍റ് ടെ​ക്‌​നോ​ള​ജി ആ​ക്ട് അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ള്‍ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി 14 ദി​വ​സ​ത്തേയ്​ക്ക് റി​മാ​ന്‍​ഡ് ചെ​യ്തു.

Latest News

Up