തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ അന്വേഷണം നേരിടുന്ന ജയിൽ ഡിഐജി വിനോദ് കുമാന്റെ വീട്ടിൽ വിജിലൻസ് പരിശോധന. ടി.പിക്കേസ് പ്രതികളിൽ നിന്ന് ഉൾപ്പടെ കൈക്കൂലി വാങ്ങിയതിന് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
അതോടൊപ്പം തന്നെ അനധികൃത സ്വത്ത് സമ്പാദനത്തിൽ അന്വേഷണം ആരംഭിച്ചിരുന്നു. ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ രണ്ടാമത് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തിരുന്നു. വിനോദ് കുമാന്റെ ആലപ്പുഴയിലെ വീട്ടിലും പൂജപ്പുരയിലെ ക്വാർട്ടേഴ്സിലും വിജിലൻസ് സംഘം റെയ്ഡ് നടത്തിയിരുന്നു.
പിടിച്ചെടുത്ത രേഖകൾ തിങ്കളാഴ്ച തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും. അതേസമയം വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്യാത്തതിൽ വ്യാപക പ്രതിഷേധം ഉയരുകയാണ്.