കൊല്ലം: ഇനിയൊരു യുദ്ധം താങ്ങാനുള്ള കരുത്ത് ലോകത്തിനില്ലെന്നും പശ്ചിമേഷ്യ സംഘർഷത്തിലേക്ക് പോകാതിരിക്കാൻ ലോകരാജ്യങ്ങൾ കടുത്ത തീരുമാനങ്ങളെടുക്കണമെന്നും കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ.
കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന കേരള യാത്രയ്ക്ക് കൊല്ലത്ത് നൽകിയ സ്വീകരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു ജാഥാനായകൻ കൂടിയായ കാന്തപുരം.