കഴക്കൂട്ടം: കെഎസ്ആർടിസി ബസ് കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു. കഴക്കൂട്ടം ചിറ്റാറ്റുമുക്ക് കരിഞ്ഞ വയലിൽ ശ്രീവിശാഖത്തിൽ രാജേഷ് ഭാര്യ സന്ധ്യ(38) ആണ് മരിച്ചത്.
ടെക്നോപാർക്കിനു സമീപം ബുധനാഴ്ചയാണ് കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിച്ച് അപകടമുണ്ടായത്. കെഎസ്ആർടിസി ബസ് സന്ധ്യയുടെ പിന്നിലിടിച്ചു വീഴുകയും ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. കാൽ മുറിച്ചു നീക്കിയ സന്ധ്യ ഇന്നലെ പുലർച്ചയൊചെയാണ് മരിച്ചത്. ടെക്നോ പാർക്കിൽ ഗൈഡ്ഹൗസ് കമ്പനിയിലെ ജീവനക്കാരി ആയിരുന്നു.