Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : World Is With India

ലോകം ഇന്ത്യക്കൊപ്പം

ബെ​​​യ്ജിം​​​ഗ്/​​​വാ​​​ഷിം​​​ഗ്ട​​​ൺ: പ​​​ന്ത്ര​​​ണ്ടു​​​ പേ​​​രു​​​ടെ മ​​​ര​​​ണ​​​ത്തി​​​നി​​​ട​​​യാ​​​ക്കി​​​യ ചെ​​​ങ്കോ​​​ട്ട സ്ഫോ​​​ട​​​ന​​​ത്തി​​​ൽ അ​​​നു​​​ശോ​​​ച​​​നം അ​​​റി​​​യി​​​ച്ചും ഇ​​​ന്ത്യ​​​ക്ക് ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യം പ്ര​​​ഖ്യാ​​​പി​​​ച്ചും യു​​​എ​​​സും ചൈ​​​ന​​​യും ജ​​​പ്പാ​​​നും ഇ​​​സ്ര​​​യേ​​​ലും ഉ​​​ൾ​​​പ്പെ​​​ടെയുടെ രാ​​​ജ്യ​​​ങ്ങ​​​ൾ.

ചാ​​​വേ​​​ർ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്ക് അ​​​നു​​​ശോ​​​ച​​​നം അ​​​റി​​​യി​​​ച്ച യു​​​എ​​​സ് ഭ​​​ര​​​ണ​​​കൂ​​​ടം സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ സൂ​​​ക്ഷ​​​മ​​​മാ​​​യി നി​​​രീ​​​ക്ഷി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും അ​​​റി​​​യി​​​ച്ചു. പ​​​രി​​​ക്കേ​​​റ്റ​​​വ​​​ർ വേ​​​ഗ​​​ത്തി​​​ൽ സു​​​ഖം​​​പ്രാ​​​പി​​​ക്ക​​​ട്ടെ​​​യെ​​​ന്നും യു​​​എ​​​സ് വി​​​ദേ​​​ശ​​​കാ​​​ര്യ​​​വ​​​കു​​​പ്പി​​​ലെ സൗ​​​ത്ത് അ​​​ൻ​​​ഡ് സെ​​​ട്ര​​​ൽ ഏ​​​ഷ്യ​​​യു​​​ടെ ചു​​​മ​​​ത​​​ല​​​യു​​​ള്ള വി​​​ഭാ​​​ഗം ആ​​​ശം​​​സി​​​ച്ചു.

ഞെ​​​ട്ടി​​​ക്കു​​​ന്ന സം​​​ഭ​​​വ​​​മാ​​​ണെ​​​ന്നു പ​​​റ​​​ഞ്ഞ ചൈ​​​നീ​​​സ് വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം വ​​​ക്താ​​​വ് ലി​​​ൻ ജി​​​യാ​​​ൻ, കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്ക് അ​​​നു​​​ശോ​​​ച​​​ന​​​വും രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

സ്ഫോ​​​ട​​​ന​​​ത്തി​​​ൽ വി​​​ല​​​പ്പെ​​​ട്ട ജീ​​​വ​​​നു​​​ക​​​ൾ ന​​​ഷ്ട​​​മാ​​​യ​​​തി​​​ൽ ആ​​​ഘാ​​​ത​​​ ദു​​​ഃഖം രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​ണെ​​​ന്നു പ​​​റ​​​ഞ്ഞ ജ​​​പ്പാ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി സ​​​നെ ത​​​കൈ​​​ച്ചി പ​​​രി​​​ക്കേ​​​റ്റ​​​വ​​​ർ വേ​​​ഗ​​​ത്തി​​​ൽ സു​​​ഖം​​​പ്രാ​​​പി​​​ക്കാ​​​ൻ പ്രാ​​​ർ​​​ഥി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി.

ഇ​​​ന്ത്യ​​​ൻ ജ​​​ന​​​ത​​​യ്ക്ക് ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യം അ​​​റി​​​യി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് ശ്രീ​​​ല​​​ങ്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​നു​​​ര കു​​​മാ​​​ര ദി​​​സ​​​നാ​​​യ​​​കെ പ​​​റ​​​ഞ്ഞു.

ഭൂ​​​ട്ടാ​​​ൻ രാ​​​ജാ​​​വ് ജി​​​ഗ്മേ ഖേ​​​സ​​​ര്‍ നാം​​​ഗ്യേ​​​ല്‍ വാ​​​ങ്ചു​​​ക്ക്, മാ​​​ലി​​​ദ്വീ​​​പ് പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ഹ​​​മ്മ​​​ദ് മു​​​യി​​​സു, ഇ​​​സ്ര​​​യേ​​​ൽ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി ഗി​​​ദെ​​​യോ​​​ൻ സാ​​​ർ, നേ​​​പ്പാ​​​ൾ ഇ​​​ട​​​ക്കാ​​​ല പ്ര​​​ധാ​​​ന​​​മ​​​ന്ത്രി സു​​​ശീ​​​ല കാ​​​ർ​​​കി തു​​​ട​​​ങ്ങി​​​യ​​​വ​​​രും അ​​​നു​​​ശോ​​​ചി​​​ച്ചു.

Latest News

Up