Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Worldbank

'കേര' പദ്ധതിയിൽ സഖ്യമാകാൻ സുവർണാവസരം: അപേക്ഷിക്കാനുള്ള കാലാവധി നീട്ടി

തിരുവനന്തപുരം: ലോ​ക ബാ​ങ്കി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കൃ​ഷി വ​കു​പ്പ് ആ​വി​ഷ്ക​രി​ച്ച 'കേ​ര' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ക​ർ​ഷ​ക ഉ​ൽ​പ്പാ​ദ​ക വാ​ണി​ജ്യ സ​ഖ്യ​ങ്ങ​ളി​ൽ (പ്രൊ​ഡ​ക്ടി​വ് അ​ല​യ​ൻ​സ്) അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള്ള കാ​ലാ​വ​ധി നീ​ട്ടി.

താ​ല്പ​ര്യ​മു​ള്ള ഫാ​ർ​മ​ർ പ്രൊ​ഡ്യൂ​സ​ർ ക​മ്പ​നി​ക​ൾ​ക്കും മ​റ്റ് വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും 2026 ജ​നു​വ​രി 31 വ​രെ ഇ​പ്പോ​ൾ അ​പേ​ക്ഷ​ക​ൾ ന​ൽ​കാ​വു​ന്ന​താ​ണ്.

പ്ര​മു​ഖ ക​മ്പ​നി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് പ​ദ്ധ​തി വി​പു​ല​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഡി​സം​ബ​ർ 31-ന് ​അ​വ​സാ​നി​ക്കേ​ണ്ടി​യി​രു​ന്ന കാ​ലാ​വ​ധി പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ ദീ​ർ​ഘി​പ്പി​ച്ച​ത്.

കു​റ​ഞ്ഞ​ത് 10 കോ​ടി രൂ​പ വാ​ർ​ഷി​ക വി​റ്റു​വ​ര​വു​ള്ള കാ​ർ​ഷി​ക-​കാ​ർ​ഷി​കേ​ത​ര ക​മ്പ​നി​ക​ൾ, സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് ശൃം​ഖ​ല​ക​ൾ, ക​യ​റ്റു​മ​തി​ക്കാ​ർ, ഇ-​കൊ​മേ​ഴ്‌​സ് പ്ലാ​റ്റ്‌​ഫോ​മു​ക​ൾ എ​ന്നി​വ​ർ​ക്ക് ഈ ​സം​രം​ഭ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കാം.

ഇ​തി​നു​പു​റ​മെ, കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ർ, വ​യ​നാ​ട്, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള ഫാ​ർ​മ​ർ പ്രൊ​ഡ്യൂ​സ​ർ ക​മ്പ​നി​ക​ൾ​ക്കും അ​വ​സ​ര​മു​ണ്ട്.

ഇ​ത്ത​ര​ത്തി​ൽ അ​പേ​ക്ഷി​ക്കു​ന്ന എ​ഫ്പി​ഒ​ക​ൾ​ക്ക് കു​റ​ഞ്ഞ​ത് മൂ​ന്ന് വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​വും 200 അം​ഗ​ങ്ങ​ളും പ​ത്ത് ല​ക്ഷം രൂ​പ​യു​ടെ വാ​ർ​ഷി​ക വി​റ്റു​വ​ര​വും ഉ​ണ്ടാ​യി​രി​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി 9037824038 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Latest News

Up