Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Worships

Sunday Feature

ബു​ള്ള​റ്റി​നെ ആ​രാ​ധി​ക്കു​ന്ന ക്ഷേ​ത്രം

മോ​ട്ടോ​ർ സൈ​ക്കി​ളി​നെ ആ​രാ​ധി​ക്കു​ന്ന ഒ​രു ക്ഷേ​ത്രം ഇ​ന്ത്യ​യി​ലു​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ല്‍ നി​ങ്ങ​ള്‍ വി​ശ്വ​സി​ക്കു​മോ? അ​താ​ണ് ബു​ള്ള​റ്റ് ബാ​ബാ ക്ഷേ​ത്രം.​രാ​ജ​സ്ഥാ​നി​ലെ പാ​ലി ജി​ല്ല​യി​ല്‍, ജോ​ധ്പു​ര്‍ പാ​ലി ദേ​ശീ​യ​പാ​ത​യോ​ര​ത്താ​ണ് ഈ ​ക്ഷേ​ത്ര​മു​ള്ള​ത്. ഒം ​ബ​ന്ന ധാം ​എ​ന്ന പേ​രി​ലും ഈ ​അ​മ്പ​ലം അ​റി​യ​പ്പെ​ടു​ന്നു. ഒ​രു മോ​ട്ടോ​ര്‍ സൈ​ക്കി​ളി​നെ ദൈ​വ​മാ​യി ആ​രാ​ധി​ക്കു​ന്ന ലോ​ക​ത്തി​ലെ ഏ​ക ക്ഷേ​ത്ര​വും ഇ​താ​യി​രി​ക്കും. റോ​യ​ല്‍ എ​ന്‍​ഫീ​ല്‍​ഡ് ബു​ള്ള​റ്റാ​ണ് ഈ ​ക്ഷേ​ത്ര​ത്തി​ലെ ആ​രാ​ധ​നാ​മൂ​ര്‍​ത്തി.

ഇ​നി ക്ഷേ​ത്ര​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലേ​ക്ക് വ​രാം. 1988 മേ​യ് 16നാ​ണ് ക​ഥ ആ​രം​ഭി​ക്കു​ന്ന​ത്. ചോ​ത്തി​ല ഗ്രാ​മ​ത്തി​ലെ താ​ക്കൂ​ര്‍ ജോ​ഗ് സിം​ഗി​ന്‍റെ മ​ക​നാ​യ ഓം ​സിം​ഗ് റാ​ത്തോ​ഡ് RNJ 7773 എ​ന്ന ന​മ്പ​രു​ള്ള ത​ന്‍റെ റോ​യ​ല്‍ എ​ന്‍​ഫീ​ല്‍​ഡ് ബു​ള്ള​റ്റി​ല്‍ യാ​ത്ര ചെ​യ്യ​വേ ഒ​രു വ​ള​വി​ല്‍​വ​ച്ച് മ​ര​ത്തി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. നാ​ട്ടു​കാ​ര്‍ സ്നേ​ഹ​ത്തോ​ടെ ഓം ​ബ​ന്ന എ​ന്ന് വി​ളി​ച്ചി​രു​ന്ന യു​വാ​വ് അ​വ​ര്‍​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട​വ​നാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​നു​ശേ​ഷം പോ​ലീ​സ് ബു​ള്ള​റ്റ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് അ​ടു​ത്തു​ള്ള സ്റ്റേ​ഷ​നി​ല്‍ എ​ത്തി​ച്ചു. എ​ന്നാ​ല്‍ പി​റ്റേ​ന്ന് രാ​വി​ലെ നോ​ക്കി​യ​പ്പോ​ള്‍ ബൈ​ക്ക് സ്റ്റേ​ഷ​നി​ല്‍ ഇ​ല്ലാ​യി​രു​ന്നു. പോ​ലീ​സ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ അ​പ​ക​ടം​ന​ട​ന്ന സ്ഥ​ല​ത്തു​ത​ന്നെ ബൈ​ക്ക് തി​രി​കെ എ​ത്തി​യ​താ​യി ക​ണ്ടെ​ത്തി.
പോ​ലീ​സ് വീ​ണ്ടും ബൈ​ക്ക് സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ഇ​ത്ത​വ​ണ ട​യ​റി​ലെ കാ​റ്റ് അ​ഴി​ച്ചു​വി​ടു​ക​യും ച​ങ്ങ​ല​യി​ട്ട് പൂ​ട്ടു​ക​യും​ചെ​യ്തു. എ​ന്നാ​ല്‍ പി​റ്റേ​ന്ന് രാ​വി​ലെ​യും ബൈ​ക്ക് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ നി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​വു​ക​യും അ​ന്വേ​ഷ​ണ​ത്തി​ല്‍ അ​പ​ക​ടം​ന​ട​ന്ന വ​ള​വി​ല്‍ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു​വ​ത്രേ.

ഈ ​സം​ഭ​വ​ങ്ങ​ള്‍​ക്കു ശേ​ഷ​മാ​ണ്, ഇ​ത് സാ​ധാ​ര​ണ കാ​ര്യ​മ​ല്ലെ​ന്ന വി​ശ്വാ​സം നാ​ട്ടു​കാ​ര്‍​ക്കി​ട​യി​ല്‍ ശ​ക്ത​മാ​യ​ത്. ഒം ​ബ​ന്ന​യു​ടെ ആ​ത്മാ​വാ​ണ് ബൈ​ക്കി​ലൂ​ടെ സാ​ന്നി​ധ്യം അ​റി​യി​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു അ​വ​രു​ടെ വ്യാ​ഖ്യാ​നം. ബു​ള്ള​റ്റ് ത​നി​യേ അ​പ​ക​ട സ്ഥ​ല​ത്തേ​ക്ക് വ​രു​ന്ന​ത് പ​തി​വാ​യ​തോ​ടെ, അ​തി​നെ അ​വി​ടെ​ത​ന്നെ നി​ല​നി​ര്‍​ത്താ​ന്‍ നാ​ട്ടു​കാ​ര്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ടം ന​ട​ന്ന സ്ഥ​ലം ക്ര​മേ​ണ ഒ​രു ചെ​റി​യ ആ​രാ​ധ​നാ​ല​യ​മാ​യി മാ​റി. ഇ​ന്ന് അ​വി​ടെ ഒം ​ബ​ന്ന​യു​ടെ ഫോ​ട്ടോ​യും, ബു​ള്ള​റ്റും, പൂ​ജാ​സാ​മ​ഗ്രി​ക​ളും കാ​ണാം. യാ​ത്ര​ക്കാ​ര്‍ ഇ​വി​ടെ സു​ര​ക്ഷി​ത​യാ​ത്ര​യ്ക്കാ​യി പ്രാ​ര്‍​ഥി​ക്കു​ക പ​തി​വാ​ണ്.

ഹൈ​വേ 62ലൂ​ടെ (പ​ഴ​യ എ​ൻ​എ​ച്ച് 65) പോ​കു​ന്ന യാ​ത്ര​ക്കാ​രി​ൽ പ​ല​രും ഓം ​ബ​ന്ന​യു​ടെ അ​നു​ഗ്ര​ഹം വാ​ങ്ങാ​തെ പോ​യാ​ല്‍ അ​പ​ക​ടം സം​ഭ​വി​ക്കു​മെ​ന്ന് വി​ശ്വ​സി​ക്കു​ന്നു. മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​രോ​ട് ഓം ​ബ​ന്ന ക്ഷ​മി​ക്കി​ല്ലെ​ന്നൊ​രു ജ​ന​വി​ശ്വാ​സ​വും നി​ല​നി​ല്ക്കു​ന്നു. അ​തേ​സ​മ​യം, ബൈ​ക്ക് സ്വ​യം തി​രി​ച്ചെ​ത്തി​യെ​ന്ന ക​ഥ​യ്ക്ക് ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ യാ​തൊ​ന്നു​മി​ല്ല. ഒ​രു റോ​ഡ​പ​ക​ടം എ​ങ്ങ​നെ ഒ​രു പ്രാ​ദേ​ശി​ക ദൈ​വ​ക​ഥ​യാ​യി മാ​റി എ​ന്ന​ത് ഇ​ന്ത്യ​ന്‍ സ​മൂ​ഹ​ത്തി​ലെ വി​ശ്വാ​സ​ത്തി​ന്‍റെ ശ​ക്തി​യെ​യാ​ണ് കാ​ണി​ക്കു​ന്ന​ത്.

Latest News

Up