നാലാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ എംഎ ഡവലപ്മെന്‍റ് ഇക്കണോമിക്സ്, ഹിസിറ്ററി, അറബിക്, ഇംഗ്ലിഷ്, ഇക്കണോമിക്സ്, എംകോം. ഏപ്രിൽ 2026 പരീക്ഷകളുടെ ഭാഗമായുള്ള പ്രോജക്ട് റിപ്പോർട്ട് 31.03.2026 ന് വൈകുന്നേരം നാലിനകം സ്കൂൾ ഓഫ് ലൈഫ് ലോംഗ് ലേർണിംഗ് വിഭാഗത്തിൽ സമർപ്പിക്കണം. സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ള പ്രൈവറ്റ് രജിസ്ട്രേഷൻ പിജി പ്രോഗ്രാമുകളുടെ റെഗുലേഷൻസിലും സിലബസിലും പ്രോജക്ട് തയാറാക്കി സമർപ്പിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ ലഭ്യമാണ്.
പരീക്ഷാ വിജ്ഞാപനം
17.03.2026 ന് ആരംഭിക്കുന്ന , അഫിലിയേറ്റഡ് കോളജുകളിലെ ആറാം സെമസ്റ്റർ ബിരുദം (റഗുലർ, സപ്ലിമെന്‍ററി, ഇംപ്രൂവ്മെന്‍റ് ) ഏപ്രിൽ 2026 പരീക്ഷകൾക്ക് 17.02.2026 മുതൽ 23.02.2026 വരെ പിഴയില്ലാതെയും 25.02.2026വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്





Email
Facebook
Whatsapp
Linked In
Telegram