പോളിമേഴ്‌സ് ഇന്‍ വേസ്റ്റ് വാട്ടര്‍ മാനേജ്‌മെന്റ് ആന്‍ഡ് വാട്ടര്‍ ക്വാളിറ്റി മോണിറ്ററിംഗ് ടെക്‌നിക്‌സ് എന്ന വിഷയത്തില്‍ മഹാത്മാഗാന്ധി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് പോളിമര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി നടത്തുന്ന ആറുമാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ജല ഗുണനിലവാര നിര്‍ണയം, മലിനജല സംസ്‌കരണം എന്നിവയുമായി ബന്ധപ്പെട്ട അടിസ്ഥാന സിദ്ധാന്തങ്ങളും പ്രായോഗിക പരിശീലനവും നല്‍കുന്നതാണ് കോഴ്‌സ്.
KSCSTEസെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റ് (CWRDM), കാലടി ശ്രീശങ്കര കോളജ് എന്നിവയുമായി സഹകരിച്ചാണു കോഴ്‌സ് നടത്തുന്നത്. പ്രായോഗിക ക്ലാസുകള്‍ മഹാത്മാഗാന്ധി സര്‍വകലാശാല കാമ്പസിലും CWRDM ലും വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ സംഘടിപ്പിക്കും. ജോലി ചെയ്യുന്നവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഉപകരിക്കുന്ന വിധത്തില്‍ ഹൈബ്രിഡ് രീതിയിലും വാരാന്ത്യ/അവധിദിനങ്ങളിലുമായാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.
പ്ലസ് ടു (സയന്‍സ്) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കോഴ്‌സ് ദൈര്‍ഘ്യം ആറുമാസം. ഫീസ് 20,000 രൂപ. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി 28.
https://forms.gle/autfTBAqFhpW6FMD9 എന്ന ലിങ്ക് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്:www.spst.mgu.ac.in ഫോണ്‍: 9995392693, 9497829740

 എംജിയില്‍ ബിബിഎ എല്‍എല്‍ബി ഓണേഴ്‌സ്

സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ടില്‍ (എസ്‌ഐഎല്‍ടി) 202627 അധ്യയന വര്‍ഷത്തേക്കുള്ള ബിബിഎ എല്‍എല്‍ബി (ഓണേഴ്‌സ്) പ്രോഗ്രാമില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (സിഎടി എംജിയു 2026) പ്രവേശന പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 20 മുതല്‍ ആരംഭിക്കും. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 19. വെബ്‌സൈറ്റ്:www.cat.mgu.ac.in, ഫോണ്‍: 0481 2733595

അപേക്ഷ ക്ഷണിച്ചു

സര്‍വകലാശാലയിലെ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഡിസബിലിറ്റി സ്റ്റഡീസ് (ഐയുസിഡിഎസ്) നടത്തുന്ന ഡിപ്ലോമ ഇന്‍ പാലിയേറ്റീവ് കെയര്‍, കൗണ്‍സിലിംഗ് ആന്‍ഡ് തെറോപ്പി ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്രീഡിഗ്രി അല്ലെങ്കില്‍ പ്ലസ് ടു. പ്രായപരിധിയില്ല. ഓണ്‍ലൈന്‍ ഓഫ്‌ലൈന്‍ ക്ലാസുകളും പ്രായോഗിക പരിശീലനവുമുണ്ടാകും. വിശദവിവരങ്ങള്‍ക്ക് ഇമെയില്‍:[email protected], ഫോണ്‍ :8547165178

എംജിയില്‍ പിജി, എംടെക്, എംബിഎ പ്രോഗ്രാമുകള്‍: മാര്‍ച്ച് 19 വരെ അപേക്ഷിക്കാം

സര്‍വകലാശാലയിലെ പഠന വകുപ്പുകളിലും ഇന്റര്‍സ്‌കൂള്‍ സെന്ററുകളിലും 2026-27 അധ്യയന വര്‍ഷത്തേക്കുള്ള പിജി, എംടെക്, എംബിഎ പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (സിഎടി എംജിയു 2026) മുഖേനയാണു പ്രവേശനം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 20 മുതല്‍ ആരംഭിക്കും. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 19. വിശദ വിവരങ്ങള്‍ www.cat.mgu.ac.in എന്ന വെബ്‌സൈറ്റില്‍. ഫോണ്‍: 0481 2733595 ഇമെയില്‍: [email protected]

പരീക്ഷയ്ക്ക് അപേക്ഷിക്കാം

രണ്ടാം സെമസ്റ്റര്‍ എംജിയു യുജിപി (ഓണേഴ്‌സ്), എംജിയു ബിബിഎ (ഓണേഴ്‌സ്), എംജിയു ബിസിഎ (ഓണേഴ്‌സ്) (2024 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റും റീഅപ്പിയറന്‍സും) ഏപ്രില്‍ 2026 പരീക്ഷകള്‍ക്ക് 17 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി 25 വരെയും സൂപ്പര്‍ ഫൈനോടുകൂടി 26 വരെയും അപേക്ഷ സ്വീകരിക്കും.