കാലിക്കട്ട് സർവകലാശാലക്ക് കീഴിലെ മികച്ച എൻഎസ്എസ് - യൂണിറ്റുകൾ / കോളജുകൾ, പ്രോഗ്രാം ഓഫീസർമാർ, വൊളണ്ടിയർമാർ എന്നിവർക്കുള്ള 2024 - 25 ലെ സർവകലാശാല തല എൻഎസ്എസ് അവാർഡുകൾക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. അവാർഡിനുള്ള നോമിനേഷനുകൾ പ്രസ്തുത ഫോറത്തിൽ ചെക്ക് ലിസ്റ്റുകളോടൊപ്പം പൂരിപ്പിച്ച് നൽകേണ്ടതാണ്. ഫോമുകൾ എൻഎസ്എസ് യൂണിറ്റ് മെയിൽ ഐഡിയിൽ അയച്ചിട്ടുണ്ട്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2026 ജനുവരി 31.
അധ്യാപക നിയമനം
കാലിക്കട്ട് സർവകലാശാല സെന്റർ ഫോർ കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗിൽ 2025 - 26 അധ്യയന വർഷത്തേക്ക് ഇംഗ്ലീഷ്, ഹിന്ദി വിഷയങ്ങളിൽ താത്കാലിക അധ്യാപകരരെ നിയമിക്കുന്നു. അഭിമുഖ തീയതി: 2026 ജനുവരി അഞ്ച്. സമയം: രാവിലെ 11.30. കേന്ദ്രം: സെന്റർ ഫോർ കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗ്. ഫോൺ: 0494 2400540.
അപേക്ഷ ക്ഷണിച്ചു
കാലിക്കട്ട് സർവകലാശാലയിൽ ഡ്രൈവർ - കം - ഓഫീസ് അറ്റൻഡന്റ് (ലൈറ്റ് മോട്ടോർ വെഹിക്കിൾ) തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഏഴാം ക്ലാസ് പാസായിരിക്കണം, ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ്, അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം. വയസ്: 01.01.2025-ന് 36 വയസ് കവിയരുത് (സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും). 15 ദിവസത്തിനകം അപേക്ഷ സമർപ്പിക്കണം. ഓൺലൈൻ അപേക്ഷയുടെ പകർപ്പും ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും 20 ദിവസത്തിനകം ‘രജിസ്ട്രാർ, കാലിക്കട്ട് സർവകലാശാല, കാലിക്കട്ട് സർവകലാശാല പിഒ, മലപ്പുറം, പിൻ: 673635, കേരളം’ എന്ന വിലാസത്തിൽ ലഭ്യമാക്കണം. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ https://www.uoc.ac.in/ .
പരീക്ഷാഫലം
നാലാം സെമസ്റ്റർ എംആർക് സസ്റ്റൈനബിൾ ആർകിടെക്ച്ചർ (2023 പ്രവേശനം) ജൂലൈ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.





Email
Facebook
Whatsapp
Linked In
Telegram