ഒന്നാം സെമസ്റ്റര്‍ എംബിഎ (2025 അഡ്മിഷന്‍ റഗുലര്‍, 2024 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷകള്‍ക്ക് മൂന്നു വരെ അപേക്ഷിക്കാം. ഫൈനോടുകൂടി അഞ്ചു വരെയും സൂപ്പര്‍ ഫൈനോടുകൂടി ആറു വരെയും അപേക്ഷ സ്വീകരിക്കും.

പരീക്ഷാ തീയതി

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ എല്‍എല്‍ബി പരീക്ഷകള്‍ 19 മുതല്‍ നടക്കും. വിശദ വിവരങ്ങള്‍ വെബ് സൈറ്റില്‍.

പരീക്ഷാ ഫലം

ഒന്നും രണ്ടും സെമസ്റ്റര്‍ എംഎ സോഷ്യോളജി പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (2024 അഡ്മിഷന്‍ റഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) മെയ് 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 14 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.