കാലിക്കട്ട് സര്‍വകലാശാല എൻജിനീയറിംഗ് കോളജിലെ (ഐഇടി) മെക്കാനിക്കല്‍ എൻജിനീയറിംഗ് പഠനവകുപ്പില്‍ അസി. പ്രഫസറുടെ താത്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഫെബ്രുവരി ഒമ്പതിനാണ് വാക് ഇന്‍ ഇന്റര്‍വ്യൂ. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍: iet.uoc.ac.in
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
മൂന്നാം സെമസ്റ്റര്‍ ബിപിഎഡ് (2015 മുതല്‍ 2021 വരെ പ്രവേശനം) ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി സെപ്റ്റംബര്‍ 2024 പരീക്ഷകള്‍ ഫെബ്രുവരി 16-ന് തുടങ്ങും.
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷാഅപേക്ഷ
കോഴ്സ് പൂര്‍ത്തീകരിച്ചിട്ടും എല്ലാ അവസരങ്ങളും നഷ്ടമായ ഒന്നു മുതല്‍ പത്ത് വരെ സെമസ്റ്റര്‍ ബിബിഎ എല്‍എല്‍ബി ഹോണേഴ്സ് (2011 സ്കീം 2016 പ്രവേശനം) സെപ്റ്റംബര്‍ 2025 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷിക്കാനുള്ള ലിങ്ക് വെബ്സൈറ്റില്‍ ലഭ്യമാണ്. അവസാന തീയതി: ഫെബ്രുവരി 28. പരീക്ഷാകേന്ദ്രം: ടാഗോര്‍നികേതന്‍, സര്‍വകലാശാലാ കാമ്പസ്.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റര്‍ എംഎ ഉര്‍ദു നവംബര്‍ 2025, മൂന്നാം സെമസ്റ്റര്‍ എപ്പിഗ്രാഫി ആൻഡ് മാനുസ്ക്രിപ്റ്റോളജി നവംബര്‍ 2025 (സിസിഎസ്എസ് 2024 പ്രവേശനം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാ അപേക്ഷ
വിദൂരവിദ്യാഭ്യാസ വിഭാഗത്തിന് കീഴില്‍ പുനപ്രവേശനം നേടിയതോ സ്ട്രീം ചേഞ്ച് ചെയ്തതോ ആയ ആറാം സെമസ്റ്റര്‍ ബിഎ അഫ്സല് ഉല് ഉലമ, ബിഎ പൊളിറ്റിക്കല്‍ സയന്‍സ്, ബിബിഎ, ബികോം വിദ്യാര്‍ഥികള്‍ക്ക് ഏപ്രില്‍ 2026 റഗുലര്‍ പരീക്ഷക്ക് അപേക്ഷിക്കാനുള്ള ലിങ്ക് ഫെബ്രുവരി നാല് മുതല്‍ ലഭ്യമാകും. പിഴയില്ലാതെ 12 വരെയും 200 രൂപ പിഴയോടെ 16 വരെയും അപേക്ഷിക്കാം. പരീക്ഷ മാര്‍ച്ച് 13ന് തുടങ്ങും.





Email
Facebook
Whatsapp
Linked In
Telegram