എംജി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ടൂറിസം സ്റ്റഡീസില്‍ വിവിധ ഉള്‍നാടന്‍ ജലവാഹനങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായോഗിക പരിശീലനം ഉള്‍പ്പെടെ മൂന്നു മാസമാണ് കോഴ്‌സ് ദൈര്‍ഘ്യം. യോഗ്യത പത്താം ക്ലാസ്. പ്രായ പരിധി ഇല്ല. വിശദ വിവരങ്ങള്‍ക്ക് വെബ് സൈറ്റ്:sts.mgu.ac.in, 9447723704; 04812733374

 പ്രാക്ടിക്കല്‍

അഞ്ചാം സെമസ്റ്റര്‍ സിബിസിഎസ് ബിഎ മോഹിനിയാട്ടം (പുതിയ സ്‌കീം-2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) സെപ്റ്റംബര്‍ 2025 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഡിസംബര്‍ മൂന്നു മുതല്‍ അഞ്ചു വരെ തീയതികളില്‍ തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

 അഞ്ചാം സെമസ്റ്റര്‍ ബിവോക്ക് സസ്റ്റെയിനബിള്‍ അഗ്രിക്കള്‍ച്ചര്‍ (2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ഒന്നാം മേഴ്‌സി ചാന്‍സ്) ഒക്ടോബര്‍ 2025 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 26, 28 തീയതികളില്‍ പാലാ സെന്റ് തോമസ് കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.