എംജി യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ആന്‍ഡ് എക്സ്റ്റന്‍ഷന്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഓര്‍ഗാനിക് ഫാമിംഗ് പ്രോഗ്രാമില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. യോഗ്യത: മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം.
18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. കോഴ്‌സ് ഫീസ് 5200 രൂപ. കോഴ്‌സ് ദൈര്‍ഘ്യം ആറ് മാസം (20) താല്പര്യമുള്ളവര്‍ ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖ സഹിതം അപേക്ഷിക്കണം. വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് www.dlle.mgu.ac.in, ഫോണ്‍ - 0481-2733399, 0830100560
പരീക്ഷാഫലം
എട്ടാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിബിഎ എല്‍എല്‍ബി (ഓണേഴ്‌സ്) (2021 അഡ്മിഷന്‍ റഗുലര്‍, 2018 മുതല്‍ 2020 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബിബിഎ എല്‍എല്‍ബി (ഓണേഴ്‌സ്) (2017 അഡ്മിഷന്‍ സപ്ലിമെന്ററി, 2016 അഡ്മിഷന്‍ ആദ്യ മെഴ്‌സി ചാന്‍സ്, 2015 അഡ്മിഷന്‍ രണ്ടാം മെഴ്‌സി ചാന്‍സ്, 2014 അഡ്മിഷന്‍ അവസാന മെഴ്‌സി ചാന്‍സ്) സെപ്റ്റംബര്‍ 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 25 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
എട്ടാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിഎ എല്‍എല്‍ബി (ഓണേഴ്‌സ്) (2021 അഡ്മിഷന്‍ റഗുലര്‍, 2018 മുതല്‍ 2020 വരെ അഡ്മിഷനുകള്‍ പ്ലിമെന്ററി) പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബിഎ എല്‍എല്‍ബി (ഓണേഴ്‌സ്) (2017 അഡ്മിഷന്‍ സപ്ലിമെന്ററി, 2016 അഡ്മിഷന്‍ ആദ്യ മെഴ്‌സി ചാന്‍സ്) സെപ്റ്റംബര്‍ 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 25 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
അഞ്ചാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് (പുതിയ സ്‌ക്കീം-2023 അഡ്മിഷന്‍ റഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) സെപ്റ്റംബര്‍ 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 25 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
ഒന്നാം സെമസ്റ്റര്‍ എംഎസ്‌സി മെഡിക്കല്‍ ബയോകെമിസ്ട്രി (2025 അഡ്മിഷന്‍ റഗുലര്‍, 2020 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2019 അഡ്മിഷന്‍ ആദ്യ മെഴ്‌സി ചാന്‍സ്, 2018 അഡ്മിഷന്‍ രണ്ടാം മെഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ അവസാന മെഴ്‌സി ചാന്‍സ്, 2016 അഡ്മിഷന്‍ സ്‌പെഷ്യല്‍ മെഴ്‌സി ചാന്‍സ്) പരീക്ഷകള്‍ 27 മുതല്‍ നടക്കും. 10 വരെ അപേക്ഷിക്കാം. ഫൈനോടുകൂടി 11 വരെയും സൂപ്പര്‍ ഫൈനോടുകൂടി 12 വരെയും പേക്ഷ സ്വീകരിക്കും.
പ്രൊജക്ട് അസിസ്റ്റന്റ്: കരാര്‍ നിയമനം
എംജി യൂണിവേഴ്‌സിറ്റി ബിസിനസ് ഇന്നൊവേഷന്‍ ആന്‍ഡ് ഇന്‍ക്യൂബേഷന്‍ സെന്ററില്‍ പ്രൊജക്ട് അസിസ്റ്റന്റ് (ടെക്‌നോളജി/മാനേജ്‌മെന്റ്) തസ്തികയില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ നിയമനം നടത്തുന്നു. എസ്‌സി വിഭാഗത്തില്‍ ഒരൊഴിവാണുള്ളത്.
പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ സേവന കാലാവധി രണ്ട് വര്‍ഷം കൂടി ദീര്‍ഘിപ്പിക്കാന്‍ സാധ്യതയുണ്ട്. പ്രതിമാസ വേതനം 25,000 രൂപ.
എംബിഎ/ബിടെക് യോഗ്യതയും ബിസിനസ് ഡെവലപ്‌മെന്റ് അല്ലെങ്കില്‍ പ്രൊജക്ട് മാനേജ്‌മെന്റ് മേഖലകളില്‍ ചുരുങ്ങിയത് രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉള്ളവരെയാണു പരിഗണിക്കുന്നത്. 2025 ജനുവരി ഒന്നിന് 23 - 30 വയസ് കവിയരുത്. താല്പര്യമുള്ളവര്‍ അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ വിജ്ഞാപന തീയതി മുതല്‍ 10 ദിവസത്തിനകം അയക്കേണ്ടതാണ്. വിശദ വിവരങ്ങള്‍ വെബ് സൈറ്റില്‍ (www.mgu.ac.in)





Email
Facebook
Whatsapp
Linked In
Telegram