ഫെ​ബ്രു​വ​രി 12ന് ​ന​ട​ത്താ​നി​രു​ന്ന വി​ദൂ​ര വി​ഭാ​ഗം ഒ​ന്നാം സെ​മ​സ്റ്റ​ർ (2014 - പ്ര​വേ​ശ​നം ) ബി​എ​സ്‌​സി പ്രി​ന്‍റിം​ഗ് ടെ​ക്‌​നോ​ള​ജി PT 105 - Colour Theory and Layout Preparation പേ​പ്പ​ർ പ​രീ​ക്ഷ ഫെ​ബ്രു​വ​രി 13ന് ​ന​ട​ത്തും. സ​മ​യം രാ​വി​ലെ 9.30 മു​ത​ൽ 12.30 വ​രെ.

ഫെ​ബ്രു​വ​രി 12ന് ​ന​ട​ത്താ​നി​രു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ (സി​യു​സി​എ​സ്എ​സ് - ഫു​ൾ​ടൈം ആ​ൻ​ഡ് പാ​ർ​ട്ട്ടൈം - 2016 സ്‌​കീം - 2019 പ്ര​വേ​ശ​നം) BUS 3E F04 Indian Financial System പേ​പ്പ​ർ പ​രീ​ക്ഷ ഫെ​ബ്രു​വ​രി 17-ന് ​ന​ട​ത്തും.

 പി​എ​ച്ച്ഡി പ്ര​വേ​ശ​ന പ​രീ​ക്ഷ

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പി​എ​ച്ച്ഡി 2025 പ്ര​വേ​ശ​ന പ​രീ​ക്ഷ ഫെ​ബ്രു​വ​രി 14ന് ​ന​ട​ക്കും. കേ​ന്ദ്രം: സ​ർ​വ​ക​ലാ​ശാ​ല എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ്, കോ​ഹി​നൂ​ർ. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ൽ. ഹാ​ൾ​ടി​ക്ക​റ്റ് ഫെ​ബ്രു​വ​രി പ​ത്ത് മു​ത​ൽ പി​എ​ച്ച്ഡി സ്റ്റു​ഡ​ന്‍റ് ലോ​ഗി​നി​ൽ ല​ഭ്യ​മാ​കും. ഫോ​ൺ: 0494 2407016, 2407017.

 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം

എം​എ സോ​ഷ്യോ​ള​ജി (സി​ബി​സി​എ​സ്എ​സ് - എ​സ്ഡി​ഇ) ര​ണ്ടാം സെ​മ​സ്റ്റ​ർ (2019 പ്ര​വേ​ശ​നം) സെ​പ്റ്റം​ബ​ർ 2023, നാ​ലാം സെ​മ​സ്റ്റ​ർ (2020 പ്ര​വേ​ശ​നം) സെ​പ്റ്റം​ബ​ർ 2024 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 23 വ​രെ അ​പേ​ക്ഷി​ക്കാം.

 പ​രീ​ക്ഷാ​ഫ​ലം

ഒ​ൻ​പ​താം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​എ​സ്‌​സി - സ്റ്റാ​റ്റി​സ്റ്റി​ക്‌​സ്, സൈ​ക്കോ​ള​ജി, ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​എ- ഇം​ഗ്ലീ​ഷ് ആ​ൻ​ഡ് മീ​ഡി​യാ സ്റ്റ​ഡീ​സ്, മ​ല​യാ​ളം, പൊ​ളി​റ്റി​ക്സ് ആ​ൻ​ഡ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റി​ലേ​ഷ​ൻ​സ്, സോ​ഷ്യോ​ള​ജി (സി​ബി​സി​എ​സ്എ​സ് - 2020, 2021 പ്ര​വേ​ശ​നം) ന​വം​ബ​ർ 2025 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 20 വ​രെ അ​പേ​ക്ഷി​ക്കാം.

വി​ദൂ​ര വി​ഭാ​ഗം ഒ​ന്നാം സെ​മ​സ്റ്റ​ർ (സി​ബി​സി​എ​സ്എ​സ് -എ​സ്ഡി​ഇ) എം​എ സം​സ്‌​കൃ​തം സാ​ഹി​ത്യ സ്‌​പെ​ഷ്യ​ൽ (2023 പ്ര​വേ​ശ​നം) ന​വം​ബ​ർ 2025, (2021 പ്ര​വേ​ശ​നം) ന​വം​ബ​ർ 2024 പ​രീ​ക്ഷ​ക​ളു​ടെ​യും എം​എ സം​സ്‌​കൃ​തം ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ ജ​ന​റ​ൽ (2022 പ്ര​വേ​ശ​നം) ന​വം​ബ​ർ 2025 പ​രീ​ക്ഷ​യു​ടെ​യും ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 24 വ​രെ അ​പേ​ക്ഷി​ക്കാം.

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ച്ച്എം ന​വം​ബ​ർ 2025 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 23 വ​രെ അ​പേ​ക്ഷി​ക്കാം.

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ സോ​ഷ്യോ​ള​ജി ( സി​സി​എ​സ്എ​സ് - 2024 പ്ര​വേ​ശ​നം ) ന​വം​ബ​ർ 2025 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സ​ർ​വ​ക​ലാ​ശാ​ല കെ - ​റീ​പ്പ് വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ് https://uoc.kreap.co.in/ .

വി​ദൂ​ര വി​ഭാ​ഗം ഒ​ന്നാം സെ​മ​സ്റ്റ​ർ എം​കോം (സി​ബി​സി​എ​സ്എ​സ് - എ​സ്ഡി​ഇ - 2022, 2023 പ്ര​വേ​ശ​നം) ന​വം​ബ​ർ 2025, (2021 പ്ര​വേ​ശ​നം) ന​വം​ബ​ർ 2024 പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 24 വ​രെ അ​പേ​ക്ഷി​ക്കാം.

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടി​എ (സി​ബി​സി​എ​സ്എ​സ് - 2023 പ്ര​വേ​ശ​നം) ന​വം​ബ​ർ 2025 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 21 വ​രെ അ​പേ​ക്ഷി​ക്കാം.

 സൂ​ക്ഷ്മ​പ​രി​ശോ​ധ​നാ​ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​സി​എ (2022 മു​ത​ൽ 2025 വ​രെ പ്ര​വേ​ശ​നം) ന​വം​ബ​ർ 2025 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​നാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

 പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം

വി​ദൂ​ര വി​ഭ​ഗം അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ, ബി​എ അ​ഫ്സ​ൽ - ഉ​ൽ - ഉ​ല​മ, ബി​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് (സി​ബി​സി​എ​സ്എ​സ് 2020 - 2023 പ്ര​വേ​ശ​നം) ന​വം​ബ​ർ 2025 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ലൈ​ബ്ര​റി സ​മ​യ​ത്തി​ൽ മാ​റ്റം

ഫെ​ബ്രു​വ​രി 12ന് ​കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല സി​എ​ച്ച്എം​കെ ലൈ​ബ്ര​റി​യു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം രാ​വി​ലെ പ​ത്ത് മു​ത​ൽ വൈ​കി​ട്ട് അ​ഞ്ച് വ​രെ​യാ​യി​രി​ക്കും.