എംജി സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്‍ഡ് ഓണ്‍ലൈന്‍ എജ്യുക്കേഷനില്‍ ബിഎ പൊളിറ്റിക്കല്‍ സയന്‍സ്(1) ബിബിഎ (1) എംഎ എക്കണോമിക്‌സ് (1) എന്നീ ഓണ്‍ലൈന്‍ പ്രോഗ്രാമുകളുടെ കോഴ്‌സ് മെന്റര്‍ എന്ന താല്‍ക്കാലിക തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ഒരു വര്‍ഷത്തേക്കാണ് നിയമനം. കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം, യുജിസി, സിഎസ്‌ഐആര്‍-നെറ്റ് അല്ലെങ്കില്‍ പിഎച്ച്ഡി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 2026 ജനുവരി ഒന്നിന് 50 വയസ് കവിയരുത്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
മെഡിക്കല്‍ ഓഫീസര്‍ കരാര്‍ നിയമനം
എംജി സര്‍വകലാശാല ഹെല്‍ത്ത് സെന്ററില്‍ മെഡിക്കല്‍ ഓഫീസറുടെ തസ്തികയില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എംബിബിഎസും മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരവുമുള്ള ഡോക്ടര്‍മരെയാണ് പരിഗണിക്കുന്നത്. വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ബയോഡേറ്റയും ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ സക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കേണ്ടതാണ്. പ്രായപരിധി 2026 ജനുവരി ഒന്നിന് 65 വയസ് കവിയരുത്. പ്രതിമാസ വേതനം 50000 രൂപ. 20 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.(mgu.ac.in) -0481-2733240.
എംജിയില്‍ സൗജന്യ തൊഴില്‍ മേള 28ന്
എംജി യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ കരിയര്‍ സെന്റന്റെ ആഭിമുഖ്യത്തില്‍ 28ന് രാവിലെ 10 മുതല്‍ സൗജന്യ തൊഴില്‍ മേള സംഘടിപ്പിക്കും. വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ 800-ഓളം ഒഴിവുകളില്‍ നിയമനത്തിനായി എസ്എസ്എല്‍സി, പ്ലസ് ടൂ, ഐടിഐ, ഡിപ്ലോമ, ഡിഗ്രി, പിജി, ബിടെക് എന്നിവയില്‍ ഏതെങ്കിലുമോ മറ്റ് ഉയര്‍ന്ന യോഗ്യതകളോ ഉള്ളവര്‍ക്ക് പങ്കെടുക്കാം. താല്പര്യമുള്ളവര്‍ 27നു മുന്‍പ് bit.ly/mccktm4 എന്ന ലിങ്ക് വഴി പേര് രജിസ്റ്റര്‍ ചെയ്യണം. ഒഴിവുകള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ www.facebook.com/MCCKTM എന്ന ഫേസ്ബുക് പേജില്‍ ലഭിക്കും. -0481-2731025, 9495628626
എംജി സര്‍വകലാശാലയില്‍ പിഎച്ച്ഡി; 31 വരെ അപേക്ഷിക്കാം
എംജി സര്‍വകലാശാലയിലെ പഠന വകുപ്പുകളിലും വിവിധ കേന്ദ്രങ്ങളിലും അഫിലിയേറ്റഡ് കോളജുകളിലും പിഎച്ച്ഡി പ്രോഗ്രാമില്‍ (2025 ഡിസംബര സെഷന്‍) പ്രവേശനത്തിന് 31 വരെ അപേക്ഷിക്കാം. യുജിസി-നെറ്റ് യോഗ്യതയുള്ളവര്‍ക്കാണ് അവസരം. https://researchonline.mgu.ac.in/login എന്ന ലിങ്ക് വഴി അപേക്ഷ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍. - 0481 2733534, 2733585, 2733586, 2733588, 2733568, 2733336
പരീക്ഷാ തീയതി
ആറാം സെമസ്റ്റര്‍ എംഎസ്‌സി മെഡിക്കല്‍ ബയോകെമിസ്ട്രി (2022 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2016 അഡ്മിഷന്‍ അവസാന മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ 28 മുതല്‍ നടക്കും. ജനുവരി 15 വരെ അപേക്ഷിക്കാം. ഫൈനോടെ 16 വരെയും സൂപ്പര്‍ ഫൈനോടെ 17 വരെയും അപേക്ഷ സ്വീകരിക്കും.
രണ്ടാം സെമസ്റ്റര്‍ എംഎ, എംഎസ്‌സി, എംകോം, എംസിജെ, എംഎസ്ഡബ്ല്യു, എംഎച്ച്എം, എംഎംഎച്ച്, എംറ്റിഎ, എംടിടിഎം (സിഎസ്എസ്) (2017, 2018 അഡ്മിഷനുകള്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2016 അഡ്മിഷന്‍ മൂന്നാം മേഴ്‌സി ചാന്‍സ്, 2015 അഡ്മിഷന്‍ അവസാന സ്‌പെഷല്‍ മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ക്ക് ഫെബ്രുവരി ഒമ്പതു വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ ഫെബ്രുവരി 10 വരെയും സൂപ്പര്‍ ഫൈോടെ 11 വരെയും അപേക്ഷ സ്വീകരിക്കും.
പ്രാക്ടിക്കല്‍
മൂന്നാം സെമസ്റ്റര്‍ എംഎസ്്‌സി ബോട്ടണി (2024 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്) നവംബര്‍ 2025 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 20 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.





Email
Facebook
Whatsapp
Linked In
Telegram