കോട്ടയം: എംജി സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്‍ഡ് ഓണ്‍ലൈന്‍ എജ്യുക്കേഷന്‍ (സിഡിഒഇ) നടത്തുന്ന ഓണ്‍ലൈന്‍ ബിബിഎ പ്രോഗ്രാമിന്റെ കോഴ്‌സ് മെന്റര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഓപ്പണ്‍ വിഭാഗത്തില്‍ ഒരു ഒഴിവാണ് ഉള്ളത്. ഒരുവര്‍ഷത്തേക്കാണ് നിയമനം. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും, യുജിസി നെറ്റ് അല്ലെങ്കില്‍ പിഎച്ച്ഡി യോഗ്യതയുമുള്ളവരെയാണ് പരിഗണിക്കുന്നത്. 2026 ജനുവരി ഒന്നിന് 50 വയസ് കവിയരുത്. പ്രതിമാസ വേതനം 40000 രൂപ. അപേക്ഷയും അനുബന്ധ രേഖകളും വിജ്ഞാപന തീയതി മുതല്‍ 15 ദിവസത്തിനകം അപേക്ഷ [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കണം. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ www.mgu.ac.in.
എംജിയില്‍ ഡിജിറ്റല്‍ ലാന്‍ഡ് സര്‍വേ, റിമോട്ട് സെന്‍സിംഗ് ആന്‍ഡ് ജിഐഎസ് കോഴ്‌സുകള്‍
എംജി സര്‍വകലാശാലയിലെ ഡോ.ആര്‍.സതീഷ് സെന്റര്‍ ഫോര്‍ റിമോട്ട് സെന്‍സിംഗ് ആന്‍ഡ് ജി.ഐ.എസ് നടത്തുന്ന ഡിജിറ്റല്‍ ലാന്‍ഡ് സര്‍വേ (കാലാവധി മൂന്ന് മാസം), റിമോട്ട് സെന്‍സിംഗ് ആന്‍ഡ് ജി.ഐ.എസ് (കാലാവധി ആറു മാസം) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 100ശതമാനം പ്ലേസ്‌മെന്റ് ഉറപ്പുനല്‍കുന്ന കോഴ്‌സുകളിലേക്ക് 28 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക (https://ses.mgu.ac.in) 8943906256, 8590282951
വാക്-ഇന്‍-ഇന്റര്‍വ്യൂ
എംജി സര്‍വകലാശാലയില്‍ താല്‍കാലിക കരാര്‍ അടിസ്ഥാനത്തില്‍ സീനിയര്‍ സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍ നിയമനത്തിനുള്ള വാക്ക്-ഇന്‍-ഇന്റര്‍വ്യൂ 20ന് ഉച്ചയക്ക് 12നു നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍. (www.mgu.ac.in) -0481-2733541
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റര്‍ എംഎസ്‌സി ഫിഷറി ബയോളജി ആന്‍ഡ് അക്വാകള്‍ചര്‍ (പിജിസിഎസ്എസ്) (2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) നവംബര്‍ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 28 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
പ്രാക്ടിക്കല്‍
അഞ്ചാം സെമസ്റ്റര്‍ ഐഎംസിഎ (2022 അഡ്മിഷന്‍ റെഗുലര്‍, 2020, 2021 അഡ്മിഷനുകള്‍ സപ്ലിമെന്ററി) ഡിസംബര്‍ 2025 ന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച് രണ്ട്, അഞ്ച് തീയതികളിലായി നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റി്‍.
മൂന്നാം സെമസ്റ്റര്‍ ബിവോക് അക്കൗണ്ടിംഗ് ആന്‍ഡ് ടാക്‌സേഷന്‍ (പുതിയസ്‌കീം-2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്) നവംബര്‍ 2025 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 20ന് ആലുവ സെന്റ് സേവ്യേഴ്്‌സ് കോളജ് ഫോര്‍ വിമനില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.
ഒന്നാം സെമസ്റ്റര്‍ ബിഎസ്‌സി ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കംപ്യൂട്ടര്‍ മെയിന്റനന്‍സ് മോഡല്‍ മൂന്ന് (സിബിസിഎസ് പുതിയ സ്‌കീം- 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്) നവംബര്‍ 2025 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 20ന് മാറമ്പള്ളി എംഇഎസ് കോളജില്‍ നടക്കും. വിശദ വിവരങ്ങള്‍ വെബ് സൈറ്റില്‍.
വൈവ വോസി
ആറാം സെമസ്റ്റര്‍ ബിഎ എക്കണോമിക്‌സ് (സിബിസിഎസ്എസ്) (2014 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്, 2013 അഡ്മിഷന്‍ അവസാന സ്‌പെഷല്‍ മേഴ്‌സി ചാന്‍സ്) ഓഗസ്റ്റ് 2025ന്റെ പ്രൊജക്റ്റ് വൈവ 23ന് നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.





Email
Facebook
Whatsapp
Linked In
Telegram