കാലിക്കട്ട് സര്‍വകലാശാലക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കാലിക്കട്ട് യൂണിവേഴ്സിറ്റി ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്റര്‍ (സിയുടെക്) സുല്‍ത്താന്‍ ബത്തേരി കേന്ദ്രത്തില്‍ നിലവിലുള്ളതും മറ്റു കേന്ദ്രങ്ങളില്‍ ഉണ്ടാകാനിടയുള്ളതുമായ പ്രിന്‍സിപ്പല്‍ ഒഴിവുകളിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനത്തിനായി 10-09-2024 തീയതിയിലെ വിജ്ഞാപനപ്രകാരം അപേക്ഷിച്ചവരില്‍ യോഗ്യരായി കണ്ടെത്തിയവര്‍ക്കുള്ള അഭിമുഖം ജനുവരി 16ന് നടക്കും. ഉദ്യോഗാര്‍ഥികള്‍ രാവിലെ 10.30ന് സര്‍വകലാശാല ഭരണകാര്യാലയത്തില്‍ ഹാജരാകണം. വിശദ വിജ്ഞാപനം വെബ്സൈറ്റില്‍.
ലക്ചറര്‍ ഒഴിവ്
കാലിക്കട്ട് സര്‍വകലാശാല എൻജിനീയറിംഗ് കോളജിലെ (ഐഇടി) ഇലക്ട്രിക്കല്‍ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിംഗ് ഡിപ്പാര്‍ട്ട്മെന്റില്‍ ലക്ചററുടെ താത്കാലിക ഒഴിവുണ്ട്. ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ജനുവരി 12 ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. വിശദവിവരങ്ങള്‍ക്ക് iet.uoc.ac.in, uoc.ac.in സന്ദര്‍ശിക്കുക.
സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ നിയമനം
കാലിക്കട്ട് സര്‍വകലാശാലയില്‍ സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷന് നിയമനത്തിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ അപേക്ഷകള്‍ ജനുവരി ഏഴ് വരെ സ്വീകരിക്കും. ഹാര്‍ഡ് കോപ്പികള്‍ സര്‍വകലാശാലയില്‍ ലഭ്യമാകേണ്ട അവസാന തീയതി: ജനുവരി 12. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ (uoc.ac.in)
പരീക്ഷ
ഒന്നാം സെമസ്റ്റര്‍ ബിപിഎഡ് റഗുലര്‍, സപ്ലിമെന്ററി (2023 പ്രവേശനം മുതല്‍) നവംബര്‍ 2025 പരീക്ഷ ജനുവരി 21-ന് തുടങ്ങും.
മൂന്നാം സെമസ്റ്റര്‍ എംഎഡ് റഗുലര്‍, സപ്ലിമെന്ററി ഡിസംബര്‍ 2025 പരീക്ഷ ജനുവരി 27-ന് തുടങ്ങും.
പരീക്ഷാഫലം
എല്ലാ അവസരങ്ങളും നഷ്ടമായ അഞ്ചാം സെമസ്റ്റര്‍ ബിഎംഎംസി (2014 മുതല്‍ 2016 വരെ പ്രവേശനം) വിദ്യാര്‍ഥികള്‍ക്കായി നടത്തിയ സെപ്റ്റംബര്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജനുവരി എട്ടു വരെ അപേക്ഷിക്കാം.





Email
Facebook
Whatsapp
Linked In
Telegram