എംജി സര്‍വകലാശാലയിലെ വിവിധ പഠന വകുപ്പുകളില്‍ അസിസ്റ്റന്റ് പ്രഫസര്‍, അസോസിയേറ്റ് പ്രഫസര്‍, പ്രഫസര്‍ തസ്തികകളില്‍ സ്ഥിര നിയമനത്തിനു ഡിസംബര്‍ 10 വരെ അപേക്ഷിക്കാം. യുജിസി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതകള്‍ ഉള്ളവരെയാണ് പരിഗണിക്കുന്നത്. അസോസിയേറ്റ് പ്രഫസര്‍, പ്രഫസര്‍ തസ്തികകളില്‍ 60 വയസും അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയില്‍ 50 വയസുമാണ് പ്രായപരിധി. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിന് www.facultyrecruitment.mgu.ac.in സന്ദര്‍ശിക്കുക. പൂരിപ്പിച്ച ഓണ്‍ലൈന്‍ അപേക്ഷ ഫോറവും അനുബന്ധ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഡെപ്യൂട്ടി രജിസ്ട്രാര്‍ II (അഡ്മിന്‍) എംജി സര്‍വകലാശാല, പ്രിയദര്‍ശിനി ഹില്‍സ് പി ഒ, കോട്ടയം-686560 എന്ന വിലാസത്തില്‍ ഡിസംബര്‍ 15 നു മുന്‍പായി അയയ്ക്കണം. വിശദ വിവരങ്ങള്‍ക്ക് www.mgu.ac.in സന്ദര്‍ശിക്കുക.

 പരീക്ഷാ തീയതി

ഒന്നാം സെമസ്റ്റര്‍ ബിപിഇഎസ് (നാലുവര്‍ഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം 2018 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2016, 2017 അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ ജനുവരി അഞ്ചു മുതല്‍ നടക്കും. ഡിസംബര്‍ 16 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ 17വരെയും സൂപ്പര്‍ ഫൈനോടെ 18 വരെയും അപേക്ഷ സ്വീകരിക്കും.

 പ്രാക്ടിക്കല്‍

അഞ്ചാം സെമസ്റ്റര്‍ ബിവോക് പ്രിന്റിംഗ് ടെക്‌നോളജി (പുതിയ സ്‌കീം-2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്) ഒക്ടോബര്‍ 2025 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഡിസംബര്‍ മൂന്ന്, നാല് തീയതികളില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

പരീക്ഷാ ഫലം

മൂന്നും നാലും സെമസ്റ്റര്‍ (പിജിസിഎസ്എസ്) എംഎസ്‌സി മാത്തമാറ്റിക്‌സ് പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (2018 അഡ്മിഷന്‍ സപ്ലിമെന്ററി, 2014 മുതല്‍ 2017 വരെ അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്) ഫെബ്രുവരി 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഡിസംബര്‍ 13 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

ബികോം ആനുവല്‍ സ്‌കീം അവസാന സ്‌പെഷല്‍ മേഴ്‌സി ചാന്‍സ് (1998 മുതല്‍ 2008 വരെ അഡ്മിഷനുകള്‍ റെഗുലര്‍, 1998 മുതല്‍ 2011 വരെ അഡ്മിഷനുകള്‍ പ്രൈവറ്റ് രജിസ്‌ട്രേഷന്‍) ഡിസംബര്‍ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷ ഫീസ് അടച്ച് ഡിസംബര് 15 വരെ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കാം.

മൂന്നാം സെമസ്റ്റര്‍ എംഎസ്‌സി കെമിസ്ട്രി (സിഎസ്എസ്) (ഇന്നോര്‍ഗാനിക്ക് കെമിസ്ട്രി, ഫിസിക്കല്‍ കെമിസ്ട്രി, പോളിമര്‍ കെമിസ്ട്രി) (2023 അഡ്മിഷന്‍ സപ്ലിമെന്ററി) ജൂലൈ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഡിസംബര്‍ 13 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.