എംജി സര്‍വകലാശാലയിലെ ഡോ. ആര്‍. സതീഷ് സെന്റര്‍ ഫോര്‍ റിമോട്ട് സെന്‍സിംഗ് ആന്‍ഡ് ജിഐഎസ് നടത്തുന്ന ഡിജിറ്റല്‍ ലാന്‍ഡ് സര്‍വേയിംഗ് ആന്‍ഡ് ഡ്രാഫ്റ്റിംഗ് കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.
സിവില്‍ എന്‍ജിനീയറിംഗ്, ലാന്‍ഡ് സര്‍വേയിംഗ് മേഖലകള്‍ക്കാവശ്യമായ വിശദമായ മാപ്പുകള്‍, പ്ലാനുകള്‍, ഡ്രോയിംഗുകള്‍ തുടങ്ങിയവ ടോട്ടല്‍ സ്റ്റേഷന്‍, ഡിഫെറെന്‍ഷ്യല്‍ ജിപിഎസ്, ഓട്ടോലെവല്‍, ഓട്ടോകാഡ് ഡ്രാഫ്റ്റിംഗ് എന്നിവയുടെ സഹായത്തോടെ തയാറാക്കുന്നതിനുള്ള മൂന്നു മാസത്തെ പരിശീലനമാണിത്. 15 വരെ അപേക്ഷകള്‍ സ്വീകരിക്കും. വിശദ വിവരങ്ങള്‍ വെബ് സൈറ്റില്‍ (https://ses.mgu.ac.in) ഫോണ്‍- 8590282951
റെഗുലര്‍ ഫുള്‍ ടൈം ഹ്രസ്വകാല പ്രോഗ്രാം
എംജി സര്‍വകലാശാലയിലെ ഡയറക്ടറേറ്റ് ഫോര്‍ അപ്ലൈഡ് ഷോര്‍ട്ട് ടേം പ്രോഗ്രാംസ് (ഡാസ്പ്) നടത്തുന്ന ഡിപ്ലോമ ഇന്‍ ബേക്കറി ആന്‍ഡ് കണ്‍ഫെക്ഷണറി ആര്‍ട്‌സ് (യോഗ്യത-പ്ലസ് ടു) ഒഴിവുള്ള സീറ്റുകളിലേക്ക് ജനുവരി അഞ്ചു വരെ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ www.dasp.mgu.ac.in എന്ന വെബ്‌സൈറ്റില്‍. ഇമെയില്‍:[email protected] ഫോണ്‍ -8078786798, 0481 2733292
പരീക്ഷാ തീയതി
എട്ടാം സെമസ്റ്റര്‍ ബിഎച്ച്എം (പഴയ സ്‌കീം- 2017 മുതല്‍ 2019 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2014 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ ജനുവരി ഏഴു മുതല്‍ നടക്കും.
പരീക്ഷാഫലം
നാലാം സെമസ്റ്റര്‍ (പിജിസിഎസ്എസ്) എംഎസ്‌സി കെമിസ്ട്രി (2015 മുതല്‍ 2018 വരെ അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്) മേയ് 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കും നിശ്ചിത ഫീസ് അടച്ച് 19 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
അഞ്ചാം സെമസ്റ്റര്‍ ത്രീവത്സര ഏകീകൃത എല്‍എല്‍ബി (2022 അഡ്മിഷന്‍ റെഗുലര്‍ സ്‌പെഷല്‍ സപ്ലിമെന്ററി) സെപ്റ്റംബര്‍ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കും നിശ്ചിത ഫീസ് അടച്ച് 20 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
ഒന്‍പതാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിഎ, ബിബിഎ എല്‍എല്‍ബി (ഓണേഴ്‌സ്) (2020 അഡ്മിഷന്‍ റെഗുലര്‍ തോറ്റവര്‍ക്കായുള്ള സ്‌പെഷല്‍ സപ്ലിമെന്ററി) സെപ്റ്റംബര്‍ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കും നിശ്ചിത ഫീസ് അടച്ച് 20വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
പ്രാക്ടിക്കല്‍
മൂന്നാം സെമസ്റ്റര്‍ ബിഎസ്‌സി ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മോഡല്‍ മൂന്ന് (സിബിസിഎസ്) (പുതിയ സ്‌കീം-2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്) നവംബര്‍ 2025ന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 10 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.





Email
Facebook
Whatsapp
Linked In
Telegram