കണ്ണൂർ സർവകലാശാല സ്കൂൾ ഓഫ് ലൈഫ് ലോംഗ് ലേണിംഗ്, ഇംഗ്ലീഷ് പഠനവകുപ്പിന്‍റെ സഹകരണത്തോടെ താവക്കര കാന്പസിൽ നടത്തുന്ന ഇഫക്ടീവ് ഇംഗ്ലീഷ് കമ്യൂണിക്കേഷൻ ഹ്ര്വസ്വകാല സർട്ടിഫിക്കറ്റ് കോഴ്സിന്‍റെ മൂന്നാം ബാച്ച് (2025 പ്രവേശനം) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ ഫലം
പ്രൈവറ്റ് രജിസ്ട്രേഷൻ ബികോം അഡിഷണൽ കോ -ഓപറേഷൻ (റഗുലർ-2024 അഡ്‌മിഷൻ )(സപ്ലിമെന്‍ററി -2022 -23 അഡ്‌മിഷൻ) ഡിഗ്രി ഏപ്രിൽ 2025 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു . മാർക്ക് ലിസ്റ്റിന്‍റെ പകർപ്പെടുത്ത് സൂക്ഷിക്കണം. പുനഃ:പരിശോധന ,സൂക്ഷ്മ പരിശോധന ,പകർപ്പ് ,എന്നിവയ്ക്കായുള്ള ഓൺലൈൻ അപേക്ഷകൾ 28 .01 .2026 വരെ സ്വീകരിക്കും.
പുനർമൂല്യനിർണയ ഫലം
അഫിലിയേറ്റഡ് കോളജുകളിലെയും സെന്‍ററുകളിലെയും രണ്ടാം സെമസ്റ്റർ എംബിഎ റഗുലർ, സപ്ലിമെന്‍ററി, ഇംപ്രൂവ്മെന്‍റ് ഏപ്രിൽ 2025 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു. സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ഹാൾ ടിക്കറ്റ്
ഡോൺ ബോസ്കോ ആർട്സ് ആൻഡ് സയൻസ് കോളജ് അങ്ങാടിക്കടവ്, വാദിഹുദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസ് വിളയങ്കോട്, ചിന്മയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ചാല എന്നീ കോളജുകളിലെ വിദ്യാർഥികൾക്കുള്ള മൂന്നാം സെമസ്റ്റർ ബിഎസ്‌സി സൈബർ സെക്യൂരിറ്റി, ബിബിഎ ലോജിസ്റ്റിക്സ്, ബിബിഎ, ബിസിഎ (എഫ്‌വൈയുജിപി -2024 പ്രവേശനം-റഗുലർ) നവംബർ 2025 പരീക്ഷകളുടെ ഹാൾ ടിക്കറ്റ് കണ്ണൂർ യൂണിവേഴ്സിറ്റി കെ-റീപ്പ് പോർട്ടലിലും സ്റ്റുഡൻറ്റ് മൊബൈൽ ആപ്പിലും ലഭ്യമാണ്.
പ്രായോഗികപരീക്ഷകൾ
ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റഗുലർ, സപ്ലിമെന്‍ററി) ഒക്ടോബർ 2025, വിവിധ കില പ്രോഗ്രാമുകളുടെ പ്രായോഗികപരീക്ഷകൾ, വൈവ-വോസി എന്നിവ തളിപ്പറന്പ് കില ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക്ക് പോളിസി ആൻഡ് ലീഡർഷിപ്പിൽ നടക്കും. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്. എംഎ ഡീസെൻട്രലൈസേഷൻ ആൻഡ് ലോക്കൽ ഗവർണൻസ്, എംഎ സോഷ്യൽ എന്‍റപ്രനർഷിപ്പ് ആൻഡ് ഡവലപ്മെന്‍റ് പരീ ക്ഷകൾ 19ന് നടക്കും
പരീക്ഷാ ടൈംടേബിൾ
കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ രണ്ടാം സെമസ്റ്റർ എംഎ, എംഎസ്‌സി, എംഎൽഐഎസ്‌സി, എംബിഎ (സിബിസിഎസ്എസ്-സപ്ലിമെന്‍ററി) ജൂൺ 2025 പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.





Email
Facebook
Whatsapp
Linked In
Telegram