ഫെബ്രുവരി 16 മുതൽ നടത്താനിരുന്ന ഒന്നാം സെമസ്റ്റർ എംഎഡ് (2022 പ്രവേശനം മുതൽ) ഡിസംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും.
പരീക്ഷാഫലം
നാലാം സെമസ്റ്റർ എംഎസ്സി മാത്തമാറ്റിക്സ് (സിസിഎസ്എസ് - 2017 പ്രവേശനം) ഏപ്രിൽ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാഅപേക്ഷ
സർവകലാശാല എൻജിനീയറിംഗ് കോളജിലെ രണ്ടാം സെമസ്റ്റർ ബിടെക് (2019 സ്കീം - 2020 മുതൽ 2023 വരെ പ്രവേശനം, 2024 സ്കീം - 2024 പ്രവേശനം മുതൽ) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ മാർച്ച് രണ്ട് വരെയും 200 രൂപ പിഴയോടെ അഞ്ച് വരെയും അപേക്ഷിക്കാം. ലിങ്ക് ഫെബ്രുവരി 16 മുതൽ ലഭ്യമാകും.
പരീക്ഷ
ബിബിഎ എൽഎൽബി ഹോണേഴ്സ് - ഒൻപതാം സെമസ്റ്റർ (2019 മുതൽ 2021 വരെ പ്രവേശനം) നവംബർ 2025, (2018 പ്രവേശനം) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ മാർച്ച് പത്തിനും മൂന്നാം സെമസ്റ്റർ (2019 മുതൽ 2024 വരെ പ്രവേശനം) നവംബർ 2025, (2018 പ്രവേശനം) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ മാർച്ച് 11നും അഞ്ചാം സെമസ്റ്റർ (2019 മുതൽ 2023 വരെ പ്രവേശനം) നവംബർ 2025, (2018 പ്രവേശനം) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ മാർച്ച് 12-നും ഏഴാം സെമസ്റ്റർ (2019 മുതൽ 2022 വരെ പ്രവേശനം) നവംബർ 2025, (2018 പ്രവേശനം) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ മാർച്ച് 13നും തുടങ്ങും.
എൽഎൽബി യൂണിറ്ററി ഡിഗ്രി - മൂന്നാം സെമസ്റ്റർ (2020 മുതൽ 2024 വരെ പ്രവേശനം) നവംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ മാർച്ച് 13 നും അഞ്ചാം സെമസ്റ്റർ (2020 മുതൽ 2023 വരെ പ്രവേശനം) നവംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ മാർച്ച് 16നും തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
അഞ്ചാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എംഎസ്സി - ബോട്ടണി വിത് കംപ്യൂട്ടേഷണൽ ബയോളജി, സ്റ്റാറ്റിസ്റ്റിക്സ്, സൈക്കോളജി, ഇന്റഗ്രേറ്റഡ് എംഎ - ഇംഗ്ലീഷ് ആൻഡ് മീഡിയാ സ്റ്റഡീസ്, മലയാളം, പൊളിറ്റിക്സ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസ് (സിബിസിഎസ്എസ് - 2020 പ്രവേശനം മുതൽ) നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 23 വരെ അപേക്ഷിക്കാം.
വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ ബിഎ, ബിഎ അഫ്സൽ - ഉൽ - ഉലമ, ബിഎസ്സി മാത്തമാറ്റിക്സ് (സിബിസിഎസ്എസ്) നവംബർ 2025 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 28 വരെ അപേക്ഷിക്കാം. ലിങ്ക് ഫെബ്രുവരി 14 മുതൽ ലഭ്യമാകും.
പ്രിൻസിപ്പൽ നിയമനം
കാലിക്കട്ട് സർവകലാശാല എൻജിനീയറിംഗ് കോളജിൽ കരാറടിസ്ഥാനത്തിലുള്ള പ്രിൻസിപ്പൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പിഎച്ച്ഡി, എൻജിനീയറിംഗ് / ടെക്നോളജിയിൽ ഒന്നാം ക്ലാസോടെയുള്ള ബാച്ചിലർ / മാസ്റ്റർ ബിരുദം, അധ്യാപന / ഗവേഷണ / വ്യാവസായിക മേഖലയിൽ കുറഞ്ഞത് 15 വർഷത്തെ പ്രവൃത്തി പരിചയം. ഉയർന്ന പ്രായപരിധി 64 വയസ്. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് നാല്. വിശദ വിജ്ഞാപനം വെബ്സൈറ്റിൽ https://iet.uoc.ac.in/.





Email
Facebook
Whatsapp
Linked In
Telegram