മൂന്നാം സെമസ്റ്റര്‍ എംഎ എക്കണോമെട്രിക്ക്‌സ് (2024 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) നവംബര്‍ 2025 പരീക്ഷയുടെ ഇന്റേണ്‍ഷിപ്പ് റിപ്പോര്‍ട്ട് എക്‌സ്റ്റേണല്‍ ഇവാലുവേഷന്‍ ഡിസംബര്‍ 19ന് ആരഭിക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
ഒന്നാം സെമസ്റ്റര്‍ എംബിഎ (2025 അഡ്മിഷന്‍ റഗുലര്‍, 2024 അഡ്മിഷന്‍ സപ്ലിമെന്ററി, 2022, 2023 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2021 അഡ്മിഷന്‍ ആദ്യ മെഴ്‌സി ചാന്‍സ്, 2019, 2020 അഡ്മിഷനുകള്‍ രണ്ടാം മെഴ്‌സി) പരീക്ഷകള്‍ക്ക് ഡിസംബര്‍ 23 വരെ അപേക്ഷിക്കാം. ഫൈനോടുകൂടി ഡിസംബര്‍ 26 വരെയും സൂപ്പര്‍ ഫൈനോടുകൂടി ഡിസംബര്‍ 29 വരെയും അപേക്ഷ സ്വീകരിക്കും.
ആറും ഒമ്പതും സെമസ്റ്ററുകള്‍ ബി.ആര്‍ക്ക് (2015 മുതല്‍ 2018 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷകള്‍ക്ക് 29 വരെ അപേക്ഷിക്കാം. ഫൈനോടുകൂടി 30 വരെയും സൂപ്പര്‍ ഫൈനോടുകൂടി 31 വരെയും അപേക്ഷ സ്വീകരിക്കും.
പരീക്ഷാഫലം
ഒന്നും രണ്ടും സെമസ്റ്റര്‍ എംഎ പൊളിറ്റിക്കല്‍ സയന്‍സ് പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (2024 അഡ്മിഷന്‍ റഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) മെയ് 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 30 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
ആറാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് ഐഎംസിഎ (2022 അഡ്മിഷന്‍ റഗുലര്‍, 2020,2021 അഡ്മിഷനുകള്‍ സപ്ലിമെന്ററി) സെപ്റ്റംബര്‍ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജനുവരി ഒന്നു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റര്‍ ബിഎല്‍ഐസി (2024 അഡ്മിഷന്‍ റഗുലര്‍, 2023 അഡ്മിഷന്‍ സപ്ലിമെന്ററി, 2020 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്) നവംബര്‍ 2025ന്റെ പ്രാക്്ടിക്കല്‍ പരീക്ഷകള്‍ 19ന് നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.
പരീക്ഷാ തീയതി മാറ്റി
18 മുതല്‍ നടത്താനിരുന്ന ഏഴാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എം.എസ്.സി ബേസിക് സയന്‍സസ് (കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്‌സ്, ഫിസിക്‌സ്), എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിംഗ്, ഡാറ്റാ സയന്‍സ്) ഇന്റഗ്രേറ്റഡ് എംഎ ലാംഗ്വേജസ്-ഇംഗലീഷ് (2022 അഡ്മിഷന്‍ റഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020, 2021 അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷകള്‍ 22 മുതല്‍ നടക്കും.





Email
Facebook
Whatsapp
Linked In
Telegram