2026 ജനുവരിയില്‍ വിജ്ഞാപനം ചെയ്ത അഞ്ചാം സെമസ്റ്റര്‍ ബിഎസ്സി കംപ്യൂട്ടര്‍ സയന്‍സ് മോഡല്‍ III ( 2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018, 2017 അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ് പരീക്ഷയില്‍ പരാജയപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള സ്‌പെഷല്‍ റീഅപ്പിയറന്‍സ്) ജനുവരി 2026 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ 26 ന് നടത്തപ്പെടും. വിശദമായ ടൈം ടേബിള്‍ വെബ്‌സൈറ്റില്‍
പരീക്ഷയ്ക്ക് അപേക്ഷിക്കാം
അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റര്‍ ത്രിവത്സര യുണിറ്ററി എല്‍എല്‍ബി 2024 അഡ്മിഷന്‍ റെഗുലര്‍ പരീക്ഷകള്‍ക്ക് 28 വരെ അപേക്ഷിക്കാം. ഫൈനോടെ മാര്‍ച്ച് രണ്ട് വരെയും സൂപ്പര്‍ ഫൈനോടെ ് മൂന്ന് വരെയും അപേക്ഷ സ്വീകരിക്കും.
അഫിലിയേറ്റഡ് കോളജുകളിലെ അഞ്ചാം സെമസ്റ്റര്‍ ത്രിവത്സര യുണിറ്ററി എല്‍എല്‍ബി 2023 അഡ്മിഷന്‍ റെഗുലര്‍ പരീക്ഷകള്‍ക്ക് 28 വരെ അപേക്ഷിക്കാം. ഫൈനോടെ മാര്‍ച്ച് രണ്ട് വരെയും സൂപ്പര്‍ ഫൈനോടെ മൂന്ന് വരെയും അപേക്ഷ സ്വീകരിക്കും.
പ്രാക്ടിക്കല്‍
ഒന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എംഎസ്്‌സി പ്രോഗ്രാം ഇന്‍ കംപ്്യൂട്ടര്‍ സയന്‍സ് - ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് & മെഷീന്‍ ലേണിംഗ്, കംപ്യൂട്ടര്‍ സയന്‍സ് ഡേറ്റ സയന്‍സ്(ന്യൂ സ്‌കീം 2025 അഡ്മിഷന്‍ റെഗുലര്‍, 2024 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി, 2020 മുതല്‍ 2023 വരെ അഡ്മിഷന്‍ സപ്ലിമെന്ററി ) പരീക്ഷ ഡിസംബര്‍ 2025 ന്റെ പ്രാക്ടിക്കല്‍ പരീക്ഷ 18 തീയതിയില്‍ ബന്ധപ്പെട്ട കോളജുകളില്‍ നടത്തും. ടൈംടേബിള്‍ വെബ്‌സൈറ്റില്‍.
മാറ്റിവച്ചു
16 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റര്‍ ബി ടെക് ( 1997 മുതല്‍ 2009 വരെ അഡ്മിഷന്‍ പഴയ സ്‌കീം) സ്‌പെഷല്‍ മേഴ്‌സി ചാന്‍സ് പരീക്ഷ 2026 മാര്‍ച്ച് 25 ലേക്ക് മാറ്റി.പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റമില്ല.





Email
Facebook
Whatsapp
Linked In
Telegram