2026 ഫെബ്രുവരി 20 ന്   നടത്താൻ  നിശ്ചയിച്ചിരുന്ന ബി.ആർക്ക് കമ്പൈൻഡ് ഒന്ന് രണ്ട് സെമസ്റ്റർ പരീക്ഷയിൽ ഇരുപതാം (ഫെബ്രുവരി 20) തീയതിയിലെ പരീക്ഷ മാത്രം മാറ്റിവച്ചിരിക്കുന്നു. മറ്റു ദിവസത്തെ പരീക്ഷകൾക്കോ പരീക്ഷ കേന്ദ്രത്തിനൊ മാറ്റമില്ല.പുതുക്കിയ പരീക്ഷ തിയതി അറിയിക്കുന്നതാണ്.

ടൈംടേബിൾ

2026 മാർച്ചിൽ നടത്തിയ ഒന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബിഎ/ബിഎസ്‍സി/ബികോം/ബിബിഎ/ബിസിഎ/ബിപിഎ/ബിഎംഎസ്/ബിഎസ്ഡബ്ല്യൂ എന്നീ സിബിസിഎസ്എസ് (സിആർ) (സപ്ലിമെന്‍ററി – 2021 – 2023 അഡ്മിഷൻ, മേഴ്സിചാൻസ് – 2013, 2017-2020 അഡ്മിഷൻ), മാർച്ച് 2026 പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

അപേക്ഷ ക്ഷണിക്കുന്നു

കെഎസ്എംഡിബി കോളേജിലെ കേരളസർവകലാശാല CACEE ബ്രാഞ്ച് 2026 February മാസം ആരംഭിക്കുന്ന ആറു മാസം ദൈർഘ്യമുള്ള Certificate in Library and Information Science (CLISC), നാലു മാസം ദൈർഘ്യമുള്ള Certificate in Computerised Accounting (CCA) എന്നീ കോഴ്‌സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യത: പ്ലസ് ടു. (നിലവിൽ ഉദ്യോഗം ഉള്ളവർക്ക് SSLC). കേരള സർക്കാർ സ്ഥാപനങ്ങളിൽ വിവിധ ലൈബ്രേറിയൻ തസ്‌തികകളിലേക്ക്, CLISC യോഗ്യത PSC അംഗീകരിച്ചിട്ടുള്ളതാണ്. ഏകദേശം രണ്ടായിരത്തിൽ പരം ഒഴിവുകൾ ഇപ്പോൾ
നിലവിലുള്ളതായി അറിയുന്നു. അക്കൗണ്ടിങ്ങ് ക്ലാർക്ക്, അക്കൗണ്ട്സ് അസ്സോസിയെറ്റ്, അക്കൗണ്ടിങ്ങ് ഓഫീസർ, GST അക്കൗണ്ടന്റ് മുതലായ ഉദ്യോഗങ്ങൾക്ക് Tally സബ്ജക്റ്റ്
ഉൾക്കൊള്ളുന്ന CCA കോഴ്സ്സ് അഭിലഷണീയ യോഗ്യതയായി പരിഗണിക്കപ്പെടുന്നു. ഇപ്പോൾ Degree, PG കോഴ്‌സുകൾക്കു പഠിക്കുന്ന വിദ്യാർഥികൾക്കും ഉദ്യോഗസ്ഥർക്കും ഈ
കോഴ്‌സുകൾക്ക് ചേരാവുന്നതാണ്. ക്ലാസ്സുകൾ ശനി, ഞായർ, അവധി ദിനങ്ങളിൽ ഓൺലൈൻ/ഓഫ്-ലൈൻ രീതിയിൽ. വിശദ വിവരങ്ങൾക്കും അപേക്ഷിക്കുവാനുമായി
https://ksmdbc.ac.in/cacee-admission-2025 എന്ന വെബ്സൈറ്റ് സന്ദർശിക്കുക, സീറ്റുകൾ പരിമിതം.
അവസാന തീയതി : 2026 ഫെബ്രുവരി 28. അപേക്ഷിക്കുന്നതിനായി
https://forms.gle/c7PEPS8kLWupsn4S9, Link for Prospectus:
https://drive.google.com/file/d/1Bo9lz/22PUuY6121Q Oxt1c-hVqUZG6-/view?usp=drive link..

സൂക്ഷ്മപരിശോധന

രണ്ടാം സെമസ്റ്റർ ബിബിഎ / ബിസിഎ / ബിഎ /
ബിഎസ്‌സി /ബികോം / ബിപിഎ/ ബിഎസ്ഡബ്ല്യൂ/ ബിവോക് / ബിഎംഎസ്, ഓഗസ്റ്റ് 2025 കരിയർ റിലേറ്റഡ്. ഡിഗ്രി - പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്കുവേണ്ടി അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐഡി കാർഡ് / ഹാൾടിക്കറ്റുമായി 26-02-2026 വരെയുള്ള പ്രവൃത്തിദിനങ്ങളിൽ EJ-III സെക്ഷനിൽ ഹാജരാകണം.